എം എസ് ധോണി നിർമ്മാണരംഗത്തേക്ക്; ആദ്യ ചിത്രത്തിൽ ഹരീഷ് കല്യാണും പ്രിയങ്കയും നായികാനായകന്മാർ

October 27, 2022

ഇന്ത്യൻ ക്രിക്കറ്റ് താരം എംഎസ് ധോണി സിനിമാ നിർമ്മാണത്തിലേക്ക് ചുവടുവെക്കുന്നു. ഭാഷകൾക്ക് അതീതമായാണ് താരം സിനിമകൾ നിർമിക്കാൻ ഉദ്ദേശിക്കുന്നത്. താരം തമിഴ് സിനിമയിൽ നിന്ന് ആരംഭിക്കും. ആദ്യ ചിത്രം സംവിധാനം ചെയ്യുന്നത് രമേഷ് തമിഴ്മണിയാണെന്ന് പ്രഖ്യാപിച്ചു. ഇപ്പോഴിതാ, എംഎസ് ധോണിയുടെ ആദ്യ നിർമ്മാണത്തിൽ ഹരീഷ് കല്യാണും പ്രിയങ്ക മോഹനും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുമെന്നാണ് ഏറ്റവും പുതിയ റിപ്പോർട്ട് സൂചിപ്പിക്കുന്നത്.

ഇതുവരെ പേരിട്ടിട്ടില്ലാത്ത ചിത്രത്തിൽ ഹരീഷ് കല്യാൺ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുമെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. അതേസമയം പ്രിയങ്ക മോഹൻ നായികയാകാനുള്ള ചർച്ചകൾ പുരോഗമിക്കുകയാണ്. സിനിമയുടെ ചിത്രീകരണം അതിവേഗം പൂർത്തിയാകും. അതേസമയം, ഹരീഷ് കല്യാൺ വിവാഹത്തിരക്കിലാണ്. ഒക്ടോബർ 28നാണ് ഹരീഷും നർമദയും വിവാഹിതരാകുന്നത്.അതോടൊപ്പം, എം രാജേഷ് സംവിധാനം ചെയ്യുന്ന ജയം രവിയ്‌ക്കൊപ്പം പ്രിയങ്ക മോഹൻ തന്റെ സിനിമയുടെ ചിത്രീകരണത്തിലാണ്.

Read Also: അഞ്ചുവർഷം കഴിഞ്ഞുമതി കല്യാണം എന്ന് പറഞ്ഞ ആളെ അഞ്ചുമാസംകൊണ്ട് സെറ്റാക്കി- വിദേശിയെ വിവാഹംകഴിച്ച കഥപറഞ്ഞ് അഭി മുരളി

റാഞ്ചിയിലെ ഒരു സാധാരണ ഇടത്തരം കുടുംബത്തിൽ നിന്ന് വന്ന് ലോക കായിക ചരിത്രത്തിലെ ഇതിഹാസ നേട്ടങ്ങൾ സ്വന്തമാക്കിയ ക്രിക്കറ്റ് താരമാണ് മഹേന്ദ്ര സിങ് ധോണി. ഇന്ത്യയുടെ എക്കാലത്തെയും മികച്ച നായകന്മാരിൽ ഒരാളായി ആഘോഷിക്കപ്പെടുന്ന ധോണി ഇതിഹാസ താരം കപിൽ ദേവിന് ശേഷം ഇന്ത്യയ്ക്ക് ലോകകപ്പ് നേടിക്കൊടുത്ത നായകൻ കൂടിയാണ്.

Story highlights- ms dhoni first production movie