ബസന്തിയും ഉണ്ണിയേട്ടനും 21 വർഷങ്ങൾക്ക് ശേഷം കണ്ടുമുട്ടിയപ്പോൾ- നിത്യ ദാസ് പങ്കുവെച്ച ചിത്രം

October 7, 2022

ആദ്യ സിനിമയിലൂടെ തന്നെ പ്രേക്ഷകർ നെഞ്ചോടുചേർത്ത നടിയാണ് നിത്യ ദാസ്. ഈ പറക്കും തളികയിലെ ബസന്തി എന്ന കഥാപാത്രം ഇന്നും ഹിറ്റാണ്. 2001ൽ ഈ പറക്കും തളിക എന്ന ചിത്രത്തിൽ ദിലീപിന്റെ നായികയായി എത്തിയ നിത്യ ദാസ് പിന്നീട് ഒട്ടേറെ ചിത്രങ്ങളിൽ വേഷമിട്ടു. ഇപ്പോഴിതാ, 21 വർഷങ്ങൾക്ക് ശേഷം ആദ്യ സിനിമയിലെ നായകനെ കണ്ടുമുട്ടിയിരിക്കുകയാണ് നിത്യ. ദിലീപിനൊപ്പമുള്ള ചിത്രമാണ് നടി പങ്കുവെച്ചിരിക്കുന്നത്.

പറക്കുംതളിക ഇന്നും മലയാളികളുടെ പ്രിയപ്പെട്ട ചിത്രമാണ്. ഉണ്ണി എന്ന കഥാപാത്രത്തെയാണ് ദിലീപ് അവതരിപ്പിച്ചത്. അതേസമയം, 2001ൽ ഈ പറക്കും തളിക എന്ന ചിത്രത്തിൽ ദിലീപിന്റെ നായികയായി എത്തിയ നിത്യ ദാസ്, പിന്നീട് ബാലേട്ടൻ, ചൂണ്ട, ഹൃദയത്തിൽ സൂക്ഷിക്കാൻ തുടങ്ങി ഒരുപിടി ചിത്രങ്ങളിൽ വേഷമിട്ടിരുന്നു. 2007ൽ റിലീസ് ചെയ്ത സൂര്യ കിരീടം എന്ന ചിത്രത്തിലാണ് ഏറ്റവുമൊടുവിൽ നിത്യ ദാസ് വേഷമിട്ടത്.

‘പള്ളിമണി’ എന്ന് പേരിട്ടിരിക്കുന്ന പുതിയ ചിത്രത്തിലൂടെയാണ് നിത്യ ദാസ് വീണ്ടും സിനിമയിലേക്ക് എത്തുന്നത്. പ്രശസ്ത കലാസംവിധായകൻ അനിൽ കുമ്പഴ സംവിധാനം ചെയ്യുന്ന ‘പള്ളിമണി’യിൽ ശ്വേത മേനോനും നിത്യ ദാസുമാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

Read also: ഇന്റർനെറ്റും ഫോണും ഒന്നര മണിക്കൂറത്തേക്കില്ല, പകരം എഴുത്തും വായനയും; വ്യത്യസ്‍തമായ പരീക്ഷണവുമായി മഹാരാഷ്‌ട്രയിലെ ഗ്രാമം

അതേസമയം, നിത്യ ദാസും കൈലാഷും ദമ്പതികളായാണ് പള്ളിമണിയിൽ വേഷമിടുന്നത്. പൊളിച്ചുമാറ്റിയ ഒരു പഴയ പള്ളിയിൽ കുടുങ്ങിപ്പോകുമ്പോഴുള്ള സംഭവങ്ങളാണ് ചിത്രം പങ്കുവയ്ക്കുന്നത്. വിനീത് ശ്രീനിവാസൻ ചിത്രത്തിന് വേണ്ടി ഒരു ഗാനം ആലപിക്കുന്നുണ്ട്. ഒരു ഹൊറർ ത്രില്ലർ എന്ന് വിശേഷിപ്പിക്കപ്പെടുന്ന ചിത്രം ചിത്രീകരണം ആരംഭിച്ചു.

Story highlights- nithya das and dileep latest photo