40 വർഷം പഴക്കമുള്ള ബനാറസി സാരി മുഖം മിനുക്കിയപ്പോൾ- പൂർണിമ പങ്കുവെച്ച ചിത്രങ്ങൾ
സമൂഹമാധ്യമങ്ങളിൽ സജീവമാണ് നടി പൂർണിമ ഇന്ദ്രജിത്ത്. ഇഷ്ടമുള്ള കാര്യങ്ങൾ എത്രത്തോളം ആസ്വദിച്ച് ചെയ്യാം എന്നതിന് ഉദാഹരണമാണ് പൂർണിമ. സിനിമയിൽ സജീവമായിരുന്നപ്പോൾ പൂർണമായും അഭിനയത്തിനും ബിസിനസിലേക്ക് തിരിഞ്ഞപ്പോൾ അവിടെയും ശ്രദ്ധ ചെലുത്തിയ പൂർണിമ എല്ലാ വിശേഷങ്ങളും ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. വസ്ത്രധാരണത്തിൽ അതീവ ശ്രദ്ധ പുലർത്തുന്ന പൂർണിമ പ്രാണ എന്ന ബോട്ടീക്കുമായി തിരക്കിലാണ്.
ഇപ്പോഴിതാ, മനോഹരമായ ഒരു സാരിയുടെ വിശേഷങ്ങൾ പങ്കുവെച്ചിരിക്കുകയാണ് നടി. 40 വർഷം പഴക്കമുള്ള വിന്റേജ് സാരി അപ്സൈക്കിൾ ചെയ്തടുത്തിരിക്കുകയാണ് നടി. മഹാനവമി പൂജയ്ക്ക് അണിഞ്ഞ ഈ സാരിയുടെ വിശേഷങ്ങൾ പൂർണിമ പങ്കുവയ്ക്കുന്നു.
‘കറുവപ്പട്ട തവിട്ട് നിറത്തിലുള്ള അപൂർവ നിറത്തിലുള്ള ഈ 40 വർഷം പഴക്കമുള്ള വിന്റേജ് കൈകൊണ്ട് നെയ്ത ബനാറസി സിൽവർ ബോർഡർ സാരി എന്റെ കയ്യിലേക്ക് ലഭിച്ചു. സ്ലീവിൽ ഓർഗൻസ ബേസ് സാരിയുടെ യഥാർത്ഥ ബോർഡറിന്റെ അപ്സൈക്കിൾ ചെയ്ത പതിപ്പാണ് പദ്മാവതി കി സാരി’- പൂർണിമ കുറിക്കുന്നു. അതേസമയം, ഈ രീതിയിൽ ഡിസൈൻ ചെയ്ത ഒരു വസ്ത്രം മഞ്ജു വാര്യർക്കായി പൂർണിമ ഒരുക്കിയിരുന്നു.
അപ്സൈക്കിൾ ചെയ്ത ബനാറസി സാരിയിലൊരുക്കിയ സൽവാർ ആണ് മഞ്ജു വാര്യർ അണിഞ്ഞിരുന്നത്. ഈ ബനാറസി സാരിക്ക് 40 വർഷം പഴക്കമുണ്ടായിരുന്നു. അത് കുർത്ത സെറ്റാക്കി മാറ്റിയാണ് നടി അണിഞ്ഞത്. കാരറ്റ് റെഡ് നിറത്തിലുള്ള സാരി കുർത്തയിൽ മഞ്ജു വാര്യർ തികച്ചും മനോഹാരിയായിരുന്നു.
മോഡലിംഗ് രംഗത്ത് നിന്നുമാണ് പൂർണിമ സിനിമാ ലോകത്തേക്ക് എത്തിയത്. സിനിമയിലും സീരിയലിലുമായി മലയാളത്തിലും തമിഴിലും സജീവമായിരുന്നു പൂർണിമ. നടൻ ഇന്ദ്രജിത്തുമായുള്ള വിവാഹ ശേഷം വസ്ത്രവ്യാപാര രംഗത്തേക്ക് തിരിയുകയായിരുന്നു പൂർണിമ. 1986ല്‍ ഒന്നുമുതല്‍ പൂജ്യം വരെ എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയിലേക്ക് എത്തിയ പൂർണിമയുടെ വര്ണ്ണകാഴ്ചകള്, രണ്ടാം ഭാവം, ഉന്നതങ്ങളില്‍, മേഘമല്‍ഹാര്‍ എന്നീ ചിത്രങ്ങളാണ് പ്രേക്ഷകർക്ക് പ്രിയപ്പെട്ടവ.
Read Also: 40 വർഷം പഴക്കമുള്ള ബനാറസി സാരിയിൽ പൂർണിമ ഒരുക്കിയ വസ്ത്രം; ശ്രദ്ധനേടി മഞ്ജു വാര്യരുടെ ലുക്ക്
അതേസമയം, ‘വൈറസ്’ എന്ന ചിത്രത്തിൽ വേഷമിട്ടാണ് പൂർണിമ വെള്ളിത്തിരയിലേക്ക് മടങ്ങിയത്. ഇപ്പോൾ ‘തുറമുഖ’ത്തിലും അഭിനയിച്ചു കഴിഞ്ഞു. മികച്ച സംരംഭകയ്ക്കുള്ള കേരള സർക്കാർ പുരസ്കാരവും പൂർണിമ സ്വന്തമാക്കി.രണ്ടു മക്കളാണ് പൂർണിമ- ഇന്ദ്രജിത്ത് ദമ്പതികൾക്ക്. പ്രാർത്ഥനയും നക്ഷത്രയും ഒരാൾ ഗാന രംഗത്തും ഒരാൾ അഭിനയ രംഗത്തും ശ്രദ്ധേയ സാന്നിധ്യമായി മാറുകയാണ്.
Story highlights- poornima indrajith’s upcycled saree