പ്രതികാര കഥയുമായി പൃഥ്വിരാജ് സുകുമാരനും വൈശാഖും- ‘ഖലീഫ’ ഒരുങ്ങുന്നു

October 17, 2022

പിറന്നാളിനോട് അനുബന്ധിച്ച് നടൻ പൃഥ്വിരാജ് സുകുമാരൻ നായകനാകുന്ന നിരവധി സിനിമകളാണ് പ്രഖ്യാപിച്ചത്. സംവിധായകൻ വൈശാഖുമൊത്തുള്ള തന്റെ അടുത്ത പ്രോജക്റ്റ് നടൻ പ്രഖ്യാപിച്ചു. ‘ഖലീഫ’ എന്ന് പേരിട്ടിരിക്കുന്ന ഈ ചിത്രത്തിന് ‘പ്രതികാരം സ്വർണ്ണത്തിൽ എഴുതപ്പെടും’ എന്ന ടാഗ്‌ലൈനാണ് നൽകിയിരിക്കുന്നത്. ‘ഖലീഫ’യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പൃഥ്വിരാജ് സുകുമാരൻ പങ്കുവെച്ചു. ഒരു കുറിപ്പ് എഴുതി, “പ്രതികാരം സ്വർണ്ണത്തിൽ എഴുതപ്പെടും! ‘ഖലീഫ’ പ്രഖ്യാപിക്കുന്നു! സംവിധാനം;വൈശാഖ്”- പൃഥ്വിരാജ് കുറിക്കുന്നു.

ഫസ്റ്റ് ലുക്ക് പോസ്റ്ററിൽ, പൃഥ്വിരാജ് സുകുമാരൻ സ്റ്റൈലിഷ് ആയാണ് എത്തുന്നത്. ചിത്രം ഒരു റിവഞ്ച് ത്രില്ലറായിരിക്കുമെന്ന സൂചനയാണ് നൽകുന്നത്. ഖലീഫ’ സംവിധാനം ചെയ്യുന്നത് ‘പുലിമുരുകൻ’ എന്ന സിനിമയിലൂടെ ശ്രദ്ധേയനായ സംവിധായകൻ വൈശാഖാണ്. ‘കടുവ’, ‘ആദം ജോൺ’ എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ ജിനു വി എബ്രഹാമാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. സത്യൻ സൂര്യൻ ഛായാഗ്രാഹകനായി എത്തുന്നു. സംഗീതം ഒരുക്കുന്നത് ജേക്സ് ബിജോയ് ആണ്. എഡിറ്റിംഗ് വിഭാഗം ഷമീർ മുഹമ്മദും കലാവിഭാഗം ഷാജി നടുവിലും നിർവഹിക്കും.

Read Also: “ആരാധകർ ആവേശമാണ്, അവർക്ക് വേണ്ടി കൂടിയാണ് താരങ്ങൾ ഗ്രൗണ്ടിലിറങ്ങുന്നത്..”; ബ്ലാസ്റ്റേഴ്‌സ് ആശാൻ ഇവാൻ വുകോമനോവിച്ചുമായുള്ള 24 ന്യൂസ് എക്‌സ്ക്ലൂസീവ് ഇൻറർവ്യൂ

അതേസമയം, പൃഥ്വിരാജ് സുകുമാരന്റെ ‘വിലയത്ത് ബുദ്ധ’യുടെ നിർമ്മാതാക്കൾ നടന്റെ ജന്മദിനത്തിൽ പോസ്റ്റർ പങ്കിട്ടിരുന്നു. പോസ്റ്ററിൽ പൃഥ്വിരാജ് സുകുമാരൻ ഡബിൾ മോഹനൻ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നുവെന്ന് വ്യക്തമാക്കുന്നു. അൽഫോൺസ് പുത്രൻ സംവിധാനം ചെയ്യുന്ന ഗോൾഡ് എന്ന ചിത്രവും റിലീസിനായി കാത്തിരിക്കുകയാണ് പൃഥ്വിരാജ്. അതേസമയം, സംവിധായകന് വൈശാഖിന്റെ മോൺസ്റ്റർ എന്ന ചിത്രമാണ് റിലീസിന് ഒരുങ്ങുന്നത്.

Story highlights- Prithviraj Sukumaran announces his next film with director Vysakh