ലൂക്ക് ആന്റണി സ്വന്തമാക്കിയ ‘ദിലീപ്‌സ് ഹെവൻ’ പിറന്നതിങ്ങനെ- നിർമാണ വിഡിയോ

October 10, 2022

ആക്ഷൻ സീക്വൻസുകളും ത്രില്ലിംഗ് രംഗങ്ങളും ചേർന്ന് മമ്മൂട്ടിയുടെ ‘റോഷാക്ക്’ എന്ന ചിത്രം ഹിറ്റായി മാറിയിരിക്കുകയാണ്. നിസാം ബഷീർ സംവിധാനം ചെയ്യുന്ന ഈ ത്രില്ലറിൽ ലൂക്ക് ആന്റണി എന്ന സംശയാസ്പദമായ കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിക്കുന്നത്. ചിത്രത്തിലെ ‘ദിലീപ്‌സ് ഹെവൻ’ ഇതിനോടകം ഹിറ്റായി മാറി. മമ്മൂട്ടിയുടെ കഥാപാത്രവുമായി ബന്ധപ്പെട്ട ഒന്നാണ് ഈ മാളിക. ഇപ്പോഴിതാ, ചിത്രത്തിലെ പ്രധാന ലൊക്കേഷൻ ആയ ഈ വീടിന്റെ നിർമാണ വിഡിയോ പങ്കുവെച്ചിരിക്കുകയാണ് ആർട്ട് ടീം.

ഒരു കോൺക്രീറ്റ് കെട്ടിടം തന്നെയാണ് പൂർത്തിയാകാത്ത മാളികയാക്കി സിനിമയ്ക്കായി ഒരുക്കിയത്. മാത്രമല്ല, ഈ വീട്ടിലാണ് സിനിമയുടെ അണിയറപ്രവർത്തകർ ഷൂട്ടിംഗ് സമയത്ത് വിശ്രമിച്ചിരുന്നതും. ഈ വീടിന്റെ ഡിസൈന് പിന്നിൽ പ്രവർത്തിച്ചിരുന്നത് ആർകിടെക്ട് ആയ നന്ദുകൃഷ്ണൻ ആർ ആണ്. ‘ഇബ്ലിസ്’ ഫെയിം സമീർ അബ്ദുൾ തിരക്കഥയെഴുതിയിരിക്കുന്നു. ഇത് മലയാള സിനിമയിലെ ഒരു പുതിയ ശ്രമമാണ്. മികച്ച ആക്ഷൻ സീക്വൻസുകളുടെയും ബാഹുല്യമുണ്ട്.

Read Also: പുനീത് രാജ്‌കുമാറിന്റെ അവസാന ചിത്രത്തിന്റെ ട്രെയ്‌ലറെത്തി; ആശംസകളുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി

മമ്മൂട്ടിയെക്കൂടാതെ ബിന്ദു പണിക്കർ, ഷറഫുദ്ധീൻ, കോട്ടയം നസീർ, ഗ്രേസ് ആന്റണി, ജഗദീഷ് തുടങ്ങിയ നിരവധി അഭിനേതാക്കളും ‘റോഷാക്കിൽ’ ഉണ്ട്.  വിസ്‌മയിപ്പിക്കുന്ന പ്രകടനമാണ് മമ്മൂട്ടി അടക്കമുള്ള അഭിനേതാക്കൾ കാഴ്ച്ചവെച്ചതെന്നാണ് പ്രേക്ഷകരും നിരൂപകരും ഒന്നടങ്കം പറയുന്നത്. ഒരിടവേളയ്ക്ക് ശേഷം സിനിമയിലേക്ക് തിരികെയെത്തിയ ബിന്ദു പണിക്കരും അമ്പരപ്പിക്കുന്ന അഭിനയ മികവാണ് ചിത്രത്തിൽ പുറത്തെടുത്തിരിക്കുന്നത്.

Story highlights- rorschach art work making video