പൊന്നിയിൻ സെൽവന് ശോഭനയുടെ സ്നേഹ സമ്മാനം- മനോഹരമായ നൃത്താവിഷ്കാരം

October 2, 2022

മണിരത്നം ലൈക പ്രൊഡക്ഷൻസുമായി ചേർന്ന് നിർമ്മിച്ച പൊന്നിയിൻ സെൽവനിൽ വിക്രം, ജയം രവി, വിക്രം പ്രഭു, തൃഷ കൃഷ്ണൻ, മോഹൻ ബാബു, ഐശ്വര്യ റായ്, ജയറാം എന്നിവരാണ് പ്രധാന വേഷത്തിൽ എത്തുന്നത്. മികച്ച അഭിപ്രായം നേടി ചിത്രം പ്രദർശനം തുടരുകയാണ്. ഒട്ടേറെ ആളുകളാണ് വര്ഷങ്ങളായി സിനിമയ്ക്കായി കാത്തിരുന്നത്. ഇപ്പോഴിതാ, നടി ശോഭനയും ബ്രഹ്മാണ്ഡ ചിത്രത്തിന് മികച്ച സ്വീകരണം നൽകുകയാണ്.

പൊന്നിയിൻ സെൽവനിലെ ‘ചോള ചോള..’ എന്ന ഗാനത്തിന് ശോഭനയും സംഘവും നൃത്തം ചെയ്യുകയാണ്. അതിമനോഹരമായ ഒരു ദൃശ്യാവിഷ്കാരമാണ് ശോഭന വിദ്യാർത്ഥികൾക്കൊപ്പം ഒരുക്കിയിരിക്കുന്നത്. എത്ര വർഷം കഴിഞ്ഞാലും പ്രേക്ഷക മനസ്സിൽ തന്റേതായ സ്ഥാനം നിലനിർത്തുക എന്നത് ഒരു അസാധാരണ അഭിനേതാവിന് മാത്രം സാധിക്കുന്ന ഒന്നാണ്. അതിന്റെ മകുടോദാഹരണമാണ് ശോഭന. ഇന്ത്യൻ ക്ലാസിക്കൽ നൃത്തത്തിലെ പ്രഗത്ഭയും, ഉൾക്കാഴ്ചയുള്ള അധ്യാപികയുമൊക്കെയാണെങ്കിലും ശോഭന മലയാളികൾക്ക് എന്നും ഗംഗയോ നാഗവല്ലിയോ ആണ്.

Read Also: അതിരുകളില്ലാത്ത അമ്മയുടെ സ്നേഹം; സൈക്കിളിൽ തന്റെ കുഞ്ഞിനെ ചേർത്ത് വെച്ച് ഒരമ്മ-വിഡിയോ

അതേസമയം, കല്‍ക്കി കൃഷ്ണമൂര്‍ത്തി ഒരുക്കിയ അഞ്ചു ഭാഗങ്ങളുള്ള ചരിത്ര നോവലിനെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കുന്നത്.നോവൽ അടിസ്ഥാനമാക്കിയുള്ള പ്രമേയത്തിൽ അരുൾമൊഴിവർമ്മൻ അഥവാ രാജ രാജ ചോളൻ ഒന്നാമന്റെ കഥയാണ് പറയുന്നത്. ചിത്രത്തിന്റെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസറാണ് ശിവ അനന്ത്. എ. റഹ്മാൻ സംഗീതം ഒരുക്കും. രവി വർമ്മനാണ് ഛായാഗ്രഹണം.

Story highlights- shobhana ponniyin selvan tribute dance