നഗരത്തിരക്കിൽ നിന്നൊഴിഞ്ഞ് പബ്ബുകളും ബാറുമില്ലാതെ ശുദ്ധവായു നിറഞ്ഞ ഗ്രാമം; വിശ്രമജീവിതത്തിന് അനുയോജ്യമായ ഒരു നാട്

October 11, 2022

തിരക്ക് നിറഞ്ഞ ജീവിത ശൈലിയിലൂടെയാണ് ഓരോ വ്യക്തിയും കടന്നുപോകുന്നത്. ജോലി, ടെൻഷൻ, സാമ്പത്തികം അങ്ങനെ ഒരുപാട് പ്രതിസന്ധികൾ.. ഈ ബഹളങ്ങളിൽ നിന്നെല്ലാം ഒഴിഞ്ഞുമാറി വിശ്രമ ജീവിതം നയിക്കാനാണ് പലരും ആഗ്രഹിക്കുന്നത്. അങ്ങനെയുള്ളവർക്ക് ഏറ്റവും അനുയോജ്യമായൊരു പ്രദേശമാണ് ബ്രിട്ടീഷ് കൊളംബിയയുടെ കനേഡിയൻ പ്രവിശ്യയിൽ സ്ഥിതി ചെയ്യുന്ന തുലമീൻ ഗ്രാമം.

വളരെ ഒതുങ്ങിയതും ശാന്തവുമായ തുലമീൻ, ശുദ്ധ വായുവിന്റെ നാടാണ്. തിരക്കുകളും ബഹളങ്ങളുമില്ല, കണ്ണഞ്ചിപ്പിക്കുന്ന പ്രകാശമില്ല, ബാറുകളും പബ്ബുകളുമില്ല.. പ്രിൻസ്റ്റണിൽ നിന്നും മാറി ഒറ്റപ്പെട്ട പ്രദേശമായതിനാൽ ഇവിടെ അവധിക്കാല വസതികളും ജോലിയിൽ നിന്നും വിരമിച്ചവർ വിശ്രമ ജീവിതം നയിക്കാനായി എത്തിയവരുമെ ഉള്ളു. ആകെ 250 സ്ഥിരതാമസക്കാർ മാത്രമാണ് തുലമീനിൽ ഉള്ളത്.

Read Also: ദമ്പതികൾ സഞ്ചരിച്ച സ്കൂട്ടറിന് തീ പിടിച്ചു; സഹായവുമായി ഓടിയെത്തിയത് നിരവധി ആളുകൾ- വിഡിയോ

ജലവിനോദങ്ങളും കാട്ടിലേക്കുള്ള യാത്രകളുമൊക്കെയാണ് തുലമീൻറെ ആകർഷണീയത. മഞ്ഞുകാലത്ത് ഈ ഗ്രാമം ഒറ്റപ്പെടും. അതുകൊണ്ടു തന്നെ വേനൽക്കാലത്താണ് ഇവിടേക്ക് സഞ്ചാരികൾ എത്തുന്നത്. വിനോദസഞ്ചാരികൾക്ക് താമസിക്കാൻ കോട്ടേജുകളും ഇവിടെ ലഭ്യമാണ്.

Story highlights-specialities of thulameen