വിക്രമിനൊപ്പം പാർവതിയും മാളവികയും- ‘തങ്കളാൻ’ ടൈറ്റിൽ വിഡിയോ

October 24, 2022

ഇതുവരെ ‘ചിയാൻ 61’ എന്ന് വിളിച്ചിരുന്ന പാ രഞ്ജിത്തിനൊപ്പം വിക്രം എത്തുന്ന ചിത്രത്തിന്റെ ടൈറ്റിൽ വിഡിയോ എത്തി. തങ്കളാൻ എന്നാണ് ചിത്രത്തിന് പേര് നൽകിയിരിക്കുന്നത്. ചിത്രത്തിന്റെ ടീസറിനൊപ്പം അണിയറപ്രവർത്തകർ ടൈറ്റിൽ പ്രഖ്യാപിച്ചത്. ജൂലൈയിൽ ചിത്രീകരണം ആരംഭിച്ച സിനിമയാണ് ഇത്. ബ്രിട്ടീഷ് ഭരണത്തിന്റെ കീഴിലുള്ള ജനങ്ങളുടെ ജീവിതത്തെ അസംസ്കൃതമായി ചിത്രീകരിക്കുമെന്ന് രഞ്ജിത്ത് അന്ന് വെളിപ്പെടുത്തിയിരുന്നു.

പത്തൊൻപതാം നൂറ്റാണ്ടിൽ നടന്ന ഒരു സംഭവത്തെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. പത്തൊൻപതാം നൂറ്റാണ്ടിൽ മദ്രാസ് പ്രസിഡൻസിയെ തമിഴ്നാട്, കർണാടക, ആന്ധ്ര എന്നിങ്ങനെ വിഭജിച്ചിരുന്നില്ല. അതുകൊണ്ട് അന്നത്തെ ഭൂമിശാസ്ത്രത്തെ അടിസ്ഥാനമാക്കിയാണ് ഈ ചിത്രം ഒരുക്കുന്നത്. തമിഴിലെ എഴുത്തുകാരി പ്രഭയാണ് അണിയറയിൽ പ്രവർത്തിച്ചിരിക്കുന്നത്.

ജിവി പ്രകാശ് സംഗീതം നിർവ്വഹിക്കുന്ന ചിത്രത്തിൽ പാർവതി തിരുവോത്ത്, മാളവിക മോഹനൻ, പശുപതി അൻ ഹരികൃഷ്ണൻ തുടങ്ങിയവരും അഭിനയിക്കുന്നു. കബാലി, കാലാ അടക്കമുള്ള മെഗാ ഹിറ്റ് തമിഴ് ചിത്രങ്ങൾ സംവിധാനം ചെയ്‌ത പാ രഞ്ജിത്താണ് ചിത്രം സംവിധാനം ചെയ്യുന്നത്. അതേസമയം, പൊന്നിയിൻ സെൽവൻ എന്ന ചിത്രത്തിലാണ് വിക്രം ഒടുവിൽ വേഷമിട്ടത്.

Read Also: ജനിച്ചത് ലോക്ക്ഡൗണിൽ, പേര് ലോക്കി; രസകരമായ ഒരു പേരിടൽ…

രാവണൻ എന്ന ഹിറ്റ് ചിത്രത്തിന് ശേഷം മണി രത്നവും വിക്രവും ഒരുമിക്കുന്ന ചിത്രം കൂടിയാണ് പൊന്നിയിൻ സെൽവൻ. മണിരത്‌നം എന്ന ഇതിഹാസ സംവിധായകന്റെ സ്വപ്‌ന സിനിമയാണ് ‘പൊന്നിയിൻ സെൽവൻ.’ 1980 കളിൽ തൊട്ട് ചിത്രം നിർമ്മിക്കാനുള്ള ശ്രമത്തിലായിരുന്നു സംവിധായകൻ.

Story highlights- vikram movie thankalaan