ഇത് ലോകത്തിലെ ഏറ്റവും മെയ് വഴക്കമുള്ള പെൺകുട്ടി- നട്ടെല്ല് വളച്ച് ഗിന്നസ് റെക്കോർഡ് സ്ഥാപിച്ച് ജിംനാസ്റ്റ്

October 8, 2022

അമ്പരപ്പിക്കുന്ന മെയ്‌വഴക്കത്തിലൂടെ ശ്രദ്ധനേടിയ അനേകം ആളുകൾ നമുക്ക് ചുറ്റുമുണ്ട്. എന്നാൽ, മെയ്‌വഴക്കത്തിലൂടെ ലോക റെക്കോർഡ് നേടി താരമാകുകയാണ് ഒരു പതിനാലുകാരി. ‘ലോകത്തിലെ ഏറ്റവും മെയ് വഴക്കമുള്ള പെൺകുട്ടി’ എന്നറിയപ്പെടുന്ന ഒരു ജിംനാസ്റ്റിക് ആണ് ഈ പെൺകുട്ടി. ഇവർ ഇപ്പോൾ ഗിന്നസ് വേൾഡ് റെക്കോർഡ് ഉടമയായി.

14 കാരിയായ ലിബർട്ടി ബാരോസ് എന്ന പെൺകുട്ടി 30 സെക്കൻഡിനുള്ളിൽ ഏറ്റവും കൂടുതൽ നട്ടെല്ല് തറയിലേക്ക് വളയ്ക്കുന്നതിനാണ് ഗിന്നസ് റെക്കോർഡ് സ്ഥാപിച്ചത്. ലിബർട്ടി ലോഡൗൺ എന്നാണ് ഇപ്പോൾ ഈ നീക്കം അറിയപ്പെടുന്നത്. യുകെയിലെ പീറ്റർബറോയിൽ നിന്നുള്ള ലിബർട്ടി, ഒക്‌ടോബർ 5-ന് ബ്രെട്ടണിലെ സ്‌പൈറൽ ജിംനാസ്റ്റിക്‌സ് ക്ലബിൽ വച്ച് അര മിനിറ്റിനുള്ളിൽ 11 തവണ തന്റെ തല കാലുകൾക്കിടയിലൂടെയും തറയിലേക്ക് കൊണ്ടുവന്ന് ശരീരം പിന്നിലേക്ക് വളച്ചു.

Read Also: അതിരുകളില്ലാത്ത അമ്മയുടെ സ്നേഹം; സൈക്കിളിൽ തന്റെ കുഞ്ഞിനെ ചേർത്ത് വെച്ച് ഒരമ്മ-വിഡിയോ

സ്പെയിനിന്റെ ഗോട്ട് ടാലന്റിലെ സെമി ഫൈനൽ സ്ഥാനത്തിനായി ലിബർട്ടി നിലവിൽ മത്സരിക്കുന്നുണ്ടെങ്കിലും ജിംനാസ്റ്റിക് പഠനത്തിലും മകൾ ശ്രദ്ധ തുടരുന്നുവെന്ന് പിതാവ് പറയുന്നു. വഴക്കത്തോടെ നൃത്തം ചെയ്യുന്നതിലും താരമാണ് ലിബർട്ടി.

Story highlights- World’s most flexible girl