ഫുട്ബോൾ കണ്ടാൽ പിന്നെ അമ്മു മെസിയാണ്; കൗതുകമുണർത്തി അര്‍ജന്റീന ആരാധികയായ വളർത്തു നായ
മലയാള നാട്ടിലെങ്ങും ലോകകപ്പ് ആവേശമാണ്. 4 വർഷത്തിലൊരിക്കൽ സംഭവിക്കുന്ന ഫുട്ബോൾ മാമാങ്കത്തെ വരവേൽക്കാൻ മലയാളികളും ഒരുങ്ങി കഴിഞ്ഞു. ബ്രസീൽ, അര്‍ജന്റീന അടക്കം ടീമുകളുടെ ആരാധകരൊക്കെ വലിയ ആവേശത്തിലാണ്.
ലോകകപ്പിനെ പറ്റിയുള്ള നിരവധി വാർത്തകൾ നേരത്തെ തന്നെ ശ്രദ്ധേയമായി മാറിയിരുന്നു. ഇപ്പോൾ ഒരു വളർത്തു നായയുടെ രസകരമായ വാർത്തയാണ് ആളുകൾക്ക് കൗതുകമാവുന്നത്. ഫുട്ബോള്‍ പ്രേമികള്‍ക്കിടയിലെ താരമാവുകയാണ് വയനാട്ടിൽ നിന്നുള്ള വളര്‍ത്തുനായ അമ്മു. രണ്ട് വയസ്സുകാരി അമ്മു ആരാധകരുടെയിടയിൽ കൗതുകമാവുകയാണ്. വയനാട് നടവയല്‍ സ്വദേശിയും മുൻ ഫുട്ബോൾ താരവുമായ സതീശന്റെ വളര്‍ത്തുനായ ഇതിനോടകം നാട്ടില്‍ വൈറലായിക്കഴിഞ്ഞു. ഫുട്ബോള്‍ കിട്ടിയാല്‍ പിന്നെ നിര്‍ത്താതെ കളിയാണ് ആരെയും അമ്പരപ്പിക്കുന്ന പ്രകടനം കാഴ്ച്ചവെയ്ക്കുന്ന അമ്മു.
അര്‍ജന്റീന ലോകകപ്പ് ഉയര്‍ത്തുന്നത് കാത്തിരിക്കുകയാണ് സതീശന്. അമ്മുവും തനിക്കൊപ്പമാണെന്ന് സതീശന് പറയുന്നു. കാരണം അവള്ക്കിന്ന് പന്തുപോലെ പ്രിയപ്പെട്ടതാണ് അർജന്റീനിയൻ ജേർസിയെന്ന് സതീശൻ പറഞ്ഞു.
Read More: മിശിഹായുടെ ഉയർത്തെഴുന്നേൽപ്പ്; തകർന്നു വീണ മെസിയുടെ കൂറ്റൻ കട്ടൗട്ട് പുനഃസ്ഥാപിച്ച് ആരാധകർ-വിഡിയോ
അതേ സമയം കേരളത്തിലാകെ ടീമുകളുടെയും താരങ്ങളുടെയും കട്ടൗട്ടുകളും ഫ്ളക്സുകളും നിറയുകയാണ്. ഇതിൽ ഏറ്റവും കൂടുതൽ വൈറലായത് പുള്ളാവൂർ ഗ്രാമത്തിലെ പുഴയുടെ നടുവിലുയർത്തിയ മെസിയുടെ വമ്പൻ കട്ടൗട്ടായിരുന്നു. ലോകമെങ്ങുമുള്ള അർജന്റീന ആരാധകർ ഇതിന്റെ വിഡിയോ ഷെയർ ചെയ്ത് വൈറലാക്കിയിരുന്നു. പുള്ളാവൂരിലെ അർജന്റീന ആരാധകർ കട്ടൗട്ടുമായി പോകുന്നതിന്റെയും പുഴയിൽ സ്ഥാപിക്കുന്നതിന്റെയും വിഡിയോ വൈറലായത് നിമിഷ നേരം കൊണ്ടാണ്. ഫോക്സ് സ്പോര്‍ട്സ് ഉള്‍പ്പെടെയുള്ള അന്താരാഷ്ട്ര മാധ്യമങ്ങളില്‍ ഇത് വാർത്തയായിരുന്നു. കൂടാതെ അർജന്റീന ടീമിന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലും പുള്ളാവൂരിലെ അർജന്റീന ആരാധകരും ഈ കൂറ്റന്‍ കട്ടൗട്ടും ഇടംപിടിച്ചു.
Story Highlights: Argentina fan dog ammu goes viral