മനസ്സ് നിറയ്ക്കുന്ന ആലാപനം; പ്രേക്ഷകർ നെഞ്ചോടേറ്റിയ തമിഴ് ഗാനത്തിന്റെ അതിമനോഹരമായ ഒരു കവർ വേർഷൻ

November 1, 2022

മലയാളത്തിലെ എക്കാലത്തെയും വലിയ ഹിറ്റായ ക്ലാസ്സ്‌മേറ്റ്സിന്റെ തമിഴ് റീമേക്കായിരുന്നു ‘നിനൈത്താലേ ഇരുക്കും.’ നടൻ പൃഥ്വിരാജ് സുകുമാരൻ തന്നെ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച തമിഴ് ചിത്രം ഏറെ ശ്രദ്ധേയമായി മാറിയിരുന്നു. ചിത്രത്തിലെ ഏറെ ശ്രദ്ധിക്കപ്പെട്ട ഒരു ഗാനമായിരുന്നു “അഴകായി പൂക്കുതെയ്..” വിജയ് ആന്റണി സംഗീതം നൽകിയിരിക്കുന്ന ഗാനത്തിന് വരികളെഴുതിയിരിക്കുന്നത് കലൈകുമാറാണ്. ജാനകി അയ്യരും വി.വി പ്രസന്നയും ചേർന്നാണ് ചിത്രത്തിൽ ഈ ഗാനം ആലപിച്ചിരിക്കുന്നത്.

ഇപ്പോൾ ഈ ഗാനത്തിന്റെ ഒരു കവർ വേർഷനാണ് ഏറെ ശ്രദ്ധേയമാവുന്നത്. നീലിമ ആൻ ചെറിയാൻ എന്ന ഗായികയാണ് അതിമനോഹരമായ ഈ കവർ ഗാനം ആലപിച്ചിരിക്കുന്നത്. മനസ്സ് തൊടുന്ന ഈ ഗാനം ഇപ്പോൾ സമൂഹമാധ്യമങ്ങൾ ഏറ്റെടുത്തിരിക്കുകയാണ്. ചുരുങ്ങിയ സമയം കൊണ്ടാണ് ഗാനം ശ്രദ്ധേയമായി മാറിയത്.

കവർ സോങിന്റെ പ്രോഗ്രാമിങ് ലെനോ മാർട്ടിൻ നിർവഹിക്കുമ്പോൾ സിജിൻ വർഗീസാണ് മിക്‌സിംഗ്. ക്യാമറയും എഡിറ്റിംഗും മാർട്ടിൻ പാറയ്ക്കനാണ് കൈകാര്യം ചെയ്‌തിരിക്കുന്നത്‌.

പലപ്പോഴും പഴയ ഗാനങ്ങളെ വീണ്ടും പ്രേക്ഷകരുടെ ഓർമ്മകളിലേക്ക് തിരികെ കൊണ്ട് വരാൻ കവർ ഗാനങ്ങൾക്ക് കഴിയാറുണ്ട്. സംഗീത ലോകവും സിനിമ ലോകവും മറന്ന് തുടങ്ങിയ അതിമനോഹരമായ പല ഗാനങ്ങളും ഇങ്ങനെ വീണ്ടും ശ്രദ്ധേയമായി മാറിയിട്ടുണ്ട്. വലിയ ഹിറ്റായ ഗാനങ്ങളുടെ മറ്റൊരു വേർഷനായും കവർ ഗാനങ്ങൾ വലിയ ശ്രദ്ധ നേടാറുണ്ട്.

Read More: അനുഭൂതി പകരുന്ന ആലാപനം; ഏ.ആർ. റഹ്‌മാന്റെ “കുൻ ഫായ കുൻ” ഗാനത്തിന് അതിമനോഹരമായ കവർ സോങ്ങുമായി ഗായകർ

കഴിഞ്ഞ ദിവസം ഏ.ആർ റഹ്‌മാന്റെ “കുൻ ഫായ കുൻ” ഗാനത്തിന് കവർ ഒരുക്കി ഒരു കൂട്ടം യുവ ഗായകർ ശ്രദ്ധേയരായി മാറിയിരുന്നു. ഇവരുടെ കവർ സോങിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധേയമായി മാറിയിരുന്നു. ലക്ഷ്മൺ സന്തോഷ് എന്ന ഗായകനാണ് ഗാനം ആലപിച്ചത്. അനുഭൂതി പകരുന്ന ആലാപനത്തിലൂടെ ഗായകൻ കേൾവിക്കാരുടെ മനസ്സ് നിറയ്ക്കുമ്പോൾ അതിമനോഹരമായി സംഗീതം ഒരുക്കിയാണ് മറ്റ് സംഗീതജ്ഞർ ആലാപനത്തിന് മാറ്റ് കൂട്ടുന്നത്. ഷെബിൻ ജോൺ തബല വായിക്കുമ്പോൾ ഭരത് എച്ച്.എസ് ഗിത്താർ കൈകാര്യം ചെയ്‌തിരിക്കുന്നു.

Story Highlights: Beautiful cover version of Azhagaai Pookkuthey