പരാജയത്തിനൊടുവിൽ മൂന്നാംതവണ എല്ലാവരും വിജയിച്ചപ്പോൾ- ഭാവന പങ്കുവെച്ച രസകരമായ വിഡിയോ

November 12, 2022

മലയാളികളുടെ പ്രിയനടിയാണ് ഭാവന. ഒട്ടേറെ സിനിമകളിൽ വേഷമിട്ട ഭാവന മറ്റുഭാഷകളിലാണ് ഇപ്പോൾ സജീവം. ഒരു നീണ്ട ഇടവേളയ്ക്ക് ശേഷം മലയാളത്തിൽ ഒട്ടേറെ സിനിമകളും സ്റ്റേജ് ഷോകളുമൊക്കെയായി തിരക്കിലാകുകയാണ് നടി. ഏറ്റവും ഒടുവിൽ ‘ഫ്‌ളവേഴ്‌സ് ഓൺ സ്റ്റേജ്’ ഷോയിലാണ് ഭാവന പങ്കെടുത്തത്. സൗദിയിൽ നടന്ന പരിപാടിയിൽ പങ്കെടുത്ത ശേഷം തിരികെ വരുന്ന ഭാവന പങ്കുവെച്ച വിഡിയോ ശ്രദ്ധേയമാകുകയാണ്.

പരിപാടിയുടെ ഭാഗമായിരുന്ന മനോജ് കെ ജയൻ, രമേഷ് പിഷാരടി എന്നിവർക്കൊപ്പം ബോട്ടിൽ ഫ്ളിപ് ചെയ്യാൻ ശ്രമിക്കുകയാണ് നടി. മൂനാം ശ്രമത്തിലാണ് മൂവർക്കും വിജയകരമായി ബോട്ടിൽ ഫ്ളിപ് ചെയ്യാൻ സാധിച്ചത്. അതേസമയം, മലയാളത്തിലെ പ്രമുഖ സിനിമ-ടെലിവിഷൻ താരങ്ങളും ഗായകരും അണിനിരന്ന പരിപാടിയായിരുന്നു ‘ഫ്‌ളവേഴ്‌സ് ഓൺ സ്റ്റേജ്’ മെഗാ ഷോ. ഫ്‌ളവേഴ്‌സും ട്വന്റി ഫോറും ചേർന്ന് ഒരുക്കുന്ന കലാവിരുന്ന് ജിദ്ദ മലയാളികൾക്ക് അവിസ്മരണീയമായ അനുഭവം സമ്മാനിച്ചു.  

അതേസമയം, തെന്നിന്ത്യൻ സിനിമാലോകത്തിന്റെ പ്രിയനടിയാണ് ഭാവന. വിവാഹശേഷം ബാംഗ്ലൂരാണ് ഭാവന ഭർത്താവ് നവീനൊപ്പം താമസം. അതുകൊണ്ടുതന്നെ കന്നഡ സിനിമാലോകത്താണ് താരം വിവാഹശേഷം സജീവമാകുന്നത്. മലയാളത്തിലാണ് തുടക്കമെങ്കിലും തമിഴ്, തെലുങ്ക്, കന്നഡ തുടങ്ങിയ ഭാഷകളിലെല്ലാം ഭാവന ശ്രദ്ധ നേടി. 

Read Also: “കേസ് കൊടുക്കണം, ചിരിച്ച് വയറുളുക്കിയതിന് നഷ്‌ടപരിഹാരം വേണം..”; ‘ജയ ജയ ജയ ജയ ഹേ’ ചിത്രത്തിന് വലിയ പ്രശംസയുമായി ബെന്യാമിൻ

 ‘നമ്മള്‍’ എന്ന സിനിമയിലൂടെയാണ് ഭാവന സിനിമ മേഖലയിലേക്ക് എത്തിയത്. സ്വയസിദ്ധമായ അഭിനയശൈലികൊണ്ട് താരം ചലച്ചിത്ര ആസ്വാദകര്‍ക്കിടയില്‍ വേഗത്തിൽത്തന്നെ ശ്രദ്ധേയയായി. സിഐഡി മൂസ, ക്രോണിക് ബാച്ച്ലർ, ദൈവനാമത്തില്‍, ചിന്താമണി കൊലക്കേസ്, ലോലീപോപ്പ്, നരന്‍, ചെസ്സ്, മുല്ല തുടങ്ങി നിരവധി മലയാള സിനിമകളില്‍ ഭാവന പ്രധാന കഥാപാത്രമായെത്തി പ്രേക്ഷക ഹൃദയം കവർന്നു. പൃഥ്വിരാജ് നായകനായെത്തിയ ആദം ജോണാണ് ഭാവന അഭിനയിച്ച അവസാന മലയാള ചലച്ചിത്രം. 2018ൽ വിവാഹിതയായ ഭാവനയുടെ ഭർത്താവ് നവീൻ, കന്നഡ സിനിമാ നിർമാതാവും ബിസിനസുകാരനുമാണ്. ഭാവന അഭിനയിച്ച റോമിയോ എന്ന ചിത്രത്തിന്റെ നിർമാതാവായിരുന്നു നവീൻ. അന്ന് മൊട്ടിട്ട സൗഹൃദം വിവാഹത്തിലേക്ക് എത്തുകയായിരുന്നു.

Story highlights- bhavana bottle flip video