യുവതാരങ്ങളിൽ കേമൻ ദുൽഖർ; പൃഥ്വിരാജിനേയും ഫഹദിനെയും മറികടന്ന് അപൂർവ്വ നേട്ടവുമായി താരം

November 14, 2022

ഇന്ത്യൻ സിനിമയിൽ മലയാളത്തിന്റെ യശസ്സ് ഉയർത്തിയ യുവതാരമാണ് ദുൽഖർ സൽമാൻ. പാൻ ഇന്ത്യൻ നായകനായി വളർന്നിരിക്കുന്ന ദുൽഖറിന്റെ ‘സീതാ രാമം’ എന്ന ചിത്രത്തിന്റെ വിവിധ ഭാഷ പതിപ്പുകൾ അതത് ഇൻഡസ്ട്രികളിൽ വമ്പൻ ഹിറ്റായി മാറിയിരുന്നു.

ഇപ്പോൾ ദുൽഖറിന്റെ മറ്റൊരു നേട്ടമാണ് ശ്രദ്ധേയമാവുന്നത്. മലയാളത്തിലെ യുവതാരങ്ങളുടെ സോളോ ഹിറ്റ് ചിത്രങ്ങളിൽ ആദ്യ ദിനം ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ ചിത്രമായി മാറിയിരിക്കുകയാണ് ദുൽഖറിന്റെ ‘കുറുപ്പ്.’ കൊവിഡിന് ശേഷം തിയേറ്ററുകൾ തുറന്നപ്പോൾ ദുൽഖർ ചിത്രമാണ് മലയാള സിനിമ പ്രേക്ഷകരെ വീണ്ടും പ്രദർശനശാലകളിലേക്ക് തിരികെയെത്തിച്ചത്. കുറുപ്പ് 19 കോടിയാണ് ആദ്യദിനം നേടിയത്.

7.2 കോടി നേടിയ ടൊവിനോ ചിത്രം ‘തല്ലുമാല’ രണ്ടാം സ്ഥാനത്തുണ്ട്. പൃഥ്വിരാജിന്റെ കടുവയാണ് മൂന്നാം സ്ഥാനത്ത്. 5.5 കോടിയാണ് ആദ്യദിന കളക്ഷൻ. തൊട്ടുപിന്നാലെ പ്രണവ് മോഹൻലാലിന്റെ ഹൃദയം 5.4 കോടി നേടി നാലാം സ്ഥാനത്തും 3.5 കോടി നേടി ഫഹ​ദിന്റെ ട്രാൻസ് അഞ്ചാം സ്ഥാനത്തുമുണ്ട്. സിനിമകളുടെ കളക്ഷൻ ട്രാക്ക് ചെയ്യുന്ന ഫോറം കേരളയാണ് ചിത്രങ്ങളുടെ കളക്ഷന്റെ പട്ടിക പുറത്തു വിട്ടിരിക്കുന്നത്.

Read More: 1990-കളിലെ എന്റെ വിവാഹ വിഡിയോ ഇങ്ങനെ ആയിരുന്നിരിക്കാം- ശ്രദ്ധനേടി അനശ്വര രാജൻ പങ്കുവെച്ച വിഡിയോ

അതേ സമയം മമ്മൂട്ടി ചിത്രം റോഷാക്കിനെ പ്രശംസിച്ച് ദുൽഖർ കുറിച്ച വാക്കുകൾ ഏറെ ശ്രദ്ധേയമായി മാറിയിരുന്നു. ‘റോഷാക്കിനെക്കുറിച്ച് അത്യുജ്ജ്വലമായ കാര്യങ്ങളാണ് കേൾക്കുന്നത്. പുതുമയാർന്ന സീറ്റ് എഡ്ജ് ത്രില്ലറാണിത്. നിങ്ങളുടെ ടിക്കറ്റുകൾ ഇപ്പോൾ തന്നെ ബുക്ക് ചെയ്യുക’ ചിത്രത്തിലെ സ്റ്റില്ലുകൾ പങ്കുവെച്ചു കൊണ്ട് ദുൽഖർ സമൂഹമാധ്യമങ്ങളിൽ കുറിച്ചു. ദുൽഖറിന്റെ ഉടമസ്ഥതയിലുള്ള വേഫേറെർ ഫിലിംസാണ് ‘റോഷാക്ക്’ വിതരണം ചെയ്‌തത്‌.

Story Highlights: Dulquer collection record