നിറചിരിയോടെ മമ്മൂട്ടിയും ജ്യോതികയും; ‘കാതൽ’ ഫസ്റ്റ്ലുക്ക് പോസ്റ്റർ

November 12, 2022

മമ്മൂട്ടിയും ‘ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ’ സംവിധായകൻ ജിയോ ബേബിയും ഒന്നിക്കുന്ന പുതിയ ചിത്രമാണ് ‘കാതൽ – ദി കോർ’. സിനിമയുടെ ചിത്രീകരണം പുരോഗമിക്കുകയാണ്. സിനിമയുമായി ബന്ധപ്പെട്ട വാർത്തകളെല്ലാം സമൂഹമാധ്യമങ്ങളിൽ ശ്രദ്ധനേടുന്നുണ്ട്. ഇപ്പോഴിതാ, സിനിമയുടെ ഫസ്റ്റ്ലുക്ക് പോസ്റ്റർ എത്തിയിരിക്കുകയാണ്.

നിറചിരിയോടെ ഇരിക്കുന്ന മമ്മൂട്ടിയും ജ്യോതികയുമാണ് പോസ്റ്ററിലുള്ളത്. അതേസമയം, ‘ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ’ എന്ന റിയലിസ്റ്റിക് ഡ്രാമ ചിത്രത്തിലൂടെ സംവിധായകൻ തന്റെ കഴിവ് തെളിയിച്ചതിനാൽ ‘കാതൽ – ദി കോർ’ പ്രേക്ഷകർക്കിടയിൽ ഉയർന്ന പ്രതീക്ഷയിലാണ്. മമ്മൂട്ടി, തമിഴ് താരം ജ്യോതിക എന്നിവരിൽ നിന്ന് വ്യത്യസ്തവും ശക്തവുമായ പ്രകടനം ചിത്രം പുറത്തെടുക്കുമെന്ന് പ്രേക്ഷകരും പ്രതീക്ഷിക്കുന്നു.

Read Also:“കേസ് കൊടുക്കണം, ചിരിച്ച് വയറുളുക്കിയതിന് നഷ്‌ടപരിഹാരം വേണം..”; ‘ജയ ജയ ജയ ജയ ഹേ’ ചിത്രത്തിന് വലിയ പ്രശംസയുമായി ബെന്യാമിൻ

സംവിധായകൻ ജിയോ ബേബി സംവിധാനം ചെയ്യുന്ന ‘കാതൽ ദ കോർ’ തിരക്കഥ രചിക്കുന്നത് ആദർശ് സുകുമാരനും പോൾസൺ സ്കറിയയും ചേർന്നാണ്. സാലു കെ തോമസ് ഛായാഗ്രഹണം നിർവ്വഹിക്കുന്ന ചിത്രത്തിന്റെ എഡിറ്റർ ഫ്രാൻസിസ് ലൂയിസ് ആണ്. മാത്യൂസ് പുളിക്കൻ സംഗീതസംവിധാനവും കലാവിഭാഗം ഷാജി നടുവിൽ നിർവഹിക്കുന്നു. അതേസമയം, മമ്മൂട്ടിയുടെ അടുത്തിടെ പുറത്തിറങ്ങിയ സൈക്കോളജിക്കൽ ത്രില്ലർ ‘റോഷാക്ക്’ പ്രേക്ഷകരിൽ നിന്ന് വൻ സ്വീകരണമാണ് ലഭിക്കുന്നത്.

Story highlights- kathal firstlook poster