“ഓ ഇതാണല്ലേ ശരത്ത്..”; വിധികർത്താക്കളെ പൊട്ടിച്ചിരിപ്പിച്ച് ലയനക്കുട്ടി
ആദ്യ പ്രകടനം മുതൽ ഫ്ളവേഴ്സ് ടോപ് സിംഗർ പ്രേക്ഷകരുടെ മനസ്സ് കീഴടക്കിയ കുഞ്ഞു ഗായികയാണ് ലയനക്കുട്ടി. അതിമനോഹരമായ ആലാപനം കാഴ്ച്ചവെയ്ക്കുന്ന ഈ കൊച്ചു ഗായിക കുട്ടി ജാനകിയമ്മയെന്നാണ് വേദിയിൽ അറിയപ്പെടുന്നത്. ജാനകിയമ്മയുടെ ഗാനങ്ങൾ വിസ്മയിപ്പിക്കുന്ന ആലാപന മികവോടെയാണ് ലയനക്കുട്ടി പാടുന്നത്.
ഇപ്പോൾ ലയനക്കുട്ടി വേദിയെയും വിധികർത്താക്കളെയും പൊട്ടിച്ചിരിപ്പിച്ച ചില നിമിഷങ്ങളാണ് ശ്രദ്ധേയമാവുന്നത്. സംഗീത സംവിധായകനായ ശരത് പാട്ടുവേദിയിലെത്തിയിരിക്കുകയാണ്. ഇതാണ് ശരത് സർ എന്ന് ഗായകൻ എം.ജി ശ്രീകുമാർ ശരത്തിനെ ലയനക്കുട്ടിക്ക് പരിചയപ്പെടുത്തുമ്പോൾ രസകരമായ മറുപടിയാണ് കൊച്ചു ഗായിക നൽകുന്നത്. ഇതോടെ വേദിയിൽ പൊട്ടിച്ചിരി പടരുകയായിരുന്നു.
ആദ്യ പ്രകടനം മുതൽ ഫ്ളവേഴ്സ് ടോപ് സിംഗർ പ്രേക്ഷകരുടെ മനസ്സ് കീഴടക്കിയ കുഞ്ഞു ഗായികയാണ് ലയനക്കുട്ടി. അതിമനോഹരമായ ആലാപനം കാഴ്ച്ചവെയ്ക്കുന്ന ഈ കൊച്ചു ഗായിക കുട്ടി ജാനകിയമ്മയെന്നാണ് വേദിയിൽ അറിയപ്പെടുന്നത്. ജാനകിയമ്മയുടെ ഗാനങ്ങൾ വിസ്മയിപ്പിക്കുന്ന ആലാപന മികവോടെയാണ് ലയനക്കുട്ടി പാടുന്നത്. ‘ഈ പുഴയും കടന്ന്’ എന്ന ചിത്രത്തിലെ “കാക്കക്കറുമ്പൻ കണ്ടാൽ കുറുമ്പൻ..” എന്ന് തുടങ്ങുന്ന ഗാനം ആലപിക്കാനാണ് ലയനക്കുട്ടി വേദിയിലെത്തിയത്. ജോൺസൺ മാഷ് സംഗീതം നൽകിയിരിക്കുന്ന ഗാനത്തിന് വരികളെഴുതിയിരിക്കുന്നത് ഗിരീഷ് പുത്തഞ്ചേരിയാണ്. സുജാതയാണ് മനോഹരമായ ഈ ഗാനം വേദിയിൽ ആലപിക്കുന്നത്. അതിമനോഹരമായാണ് ലയന വേദിയിൽ ഈ ഗാനം ആലപിക്കുന്നത്. ആലാപനത്തിന് ശേഷം വലിയ കൈയടിയാണ് വേദി ഈ കൊച്ചു ഗായികയ്ക്ക് നൽകുന്നത്.
Story Highlights: Layana funny conversation