ആറുവർഷമായി വേഷം സ്കർട്ട്; ഒപ്പം ഹൈ ഹീൽസും ധരിച്ച് അറുപത്തിമൂന്നുകാരൻ- പിന്നിൽ ശക്തമായ കാരണവും!

November 7, 2022

വസ്ത്രങ്ങൾക്ക് ലിംഗഭേദം ഉണ്ടെന്ന് ചിന്തിക്കുന്നവരാണ് നമ്മളിൽ മിക്കവാറും ആളുകളും. ചില വസ്ത്രങ്ങൾ പുരുഷന് മാത്രം അല്ലെങ്കിൽ സ്ത്രീകൾക്ക് മാത്രം ധരിക്കാൻ ഉചിതമാണ് എന്ന ചിന്താഗതിയാണ് പ്രശ്നം. എന്നിരുന്നാലും, ഒരു തരത്തിലുള്ള സ്റ്റീരിയോടൈപ്പിന് അനുസൃതമായി ജീവിക്കാതെ, അവർ ആഗ്രഹിക്കുന്നതെന്തും ധരിക്കുകയും അത് സ്വതന്ത്രമായി പ്രകടിപ്പിക്കുകയും ചെയ്യുന്ന തുറന്ന മനസ്സുള്ള ആളുകൾ ഈ ലോകത്തിലുണ്ട്. അങ്ങനെയൊരാളാണ് മാർക്ക് ബ്രയാൻ.

മാർക്ക് ബ്രയാൻ ഒരു അമേരിക്കൻ വംശജനാണ്. നിലവിൽ ജർമ്മനിയിൽ താമസിക്കുന്ന മാർക്ക് ബ്രയാൻ ഒരു റോബോട്ടിക് എഞ്ചിനീയറാണ്. എല്ലാ ദിവസവും ഈ ലിംഗപരമായുള്ള സ്റ്റീരിയോടൈപ്പുകളെ വെല്ലുവിളിക്കുന്നു എന്നതൊഴിച്ചാൽ, മറ്റെല്ലാ വ്യക്തികളെയും പോലെയാണ് മാർക്കിന്റെ ജീവിതം. ജോലിക്ക് പോകുമ്പോഴും യാത്രയിലും വീട്ടിലും പോലും മാർക്ക് ബ്രയാൻ മിക്കവാറും എപ്പോഴും സ്കർട്ടും ഹീൽസുമാണ് ധരിക്കുന്നത്. അത് അദ്ദേഹത്തിന് അതിമനോഹരമായി ചേരുന്നുമുണ്ട്.

‘ഏതൊരു പ്രൊഫഷണൽ സ്ത്രീയും ധരിക്കുന്നത് പോലെ വസ്ത്രം ധരിക്കുക എന്നത് എനിക്കിഷ്ടമാണ്. എനിക്ക് വസ്ത്രങ്ങൾക്ക് ലിംഗഭേദമില്ല, പുരുഷന്മാർ ധരിക്കുന്നവയെക്കാൾ പാവാടയാണ് എനിക്ക് ഇഷ്ടം, ലിംഗഭേദം ഇടകലരാൻ വസ്ത്രങ്ങൾ എന്നെ അനുവദിക്കുന്നില്ല, അരയ്ക്ക് മുകളിൽ ഒരു ‘പുരുഷ’ ഭാവവും ലിംഗഭേദമില്ലാത്ത രൂപവും അരയ്ക്ക് താഴെ, ലിംഗഭേദമില്ലാത്ത വസ്ത്രങ്ങളെക്കുറിച്ചുമാണ് ഞാൻ ചിന്തിക്കുന്നത്.’- മാർക്ക് ബ്രയാൻ പറയുന്നു.

ഹീൽസും സ്കർട്ടും ധരിക്കാൻ മാർക്കിനെ പ്രേരിപ്പിക്കുന്നതെന്താണെന്ന് ചോദിക്കുമ്പോൾ ഇതാണ് മറുപടി: ‘പുരുഷന്മാരുടെ പാന്റിനൊപ്പം, നിങ്ങൾക്ക് കുറച്ച് കളർ ഓപ്ഷനുകൾ മാത്രമേയുള്ളൂ: കറുപ്പ്, ചാരനിറം, നേവി, ബ്രൗൺ എന്നിവ ഒഴിച്ചാൽ പ്രിന്റുകളുള്ള പാന്റുകളുമില്ല. എന്നാൽ സ്കർട്ടിൽ ഇവയെല്ലാമുണ്ട്. ചുവപ്പ്, പച്ച, ബ്രൈറ്റ് ബ്ലൂസ്, ഫ്ലോറൽ പ്രിന്റുകൾ, അനിമൽ പ്രിന്റുകൾ മുതലായവ ചേർക്കാൻ സാധിക്കും. ഷൂസിന്റെ തന്നെ, നിരവധി സ്റ്റൈലുകളും ഹീൽ തരങ്ങളും ഉണ്ട്’.

Read Also: “കേസ് കൊടുക്കണം, ചിരിച്ച് വയറുളുക്കിയതിന് നഷ്‌ടപരിഹാരം വേണം..”; ‘ജയ ജയ ജയ ജയ ഹേ’ ചിത്രത്തിന് വലിയ പ്രശംസയുമായി ബെന്യാമിൻ

സ്വയം വ്യത്യസ്തനാണ് എന്ന തോന്നൽ ഇല്ലെന്നും ഇതെല്ലം വെറും വസ്ത്രങ്ങൾ മാത്രമെന്നും മാർക്ക് ബ്രയാൻ പറയുന്നു. ‘മാത്രമല്ല, ഹീൽസ് ധരിക്കുമ്പോൾ, എനിക്ക് ഉയരം തോന്നുന്നു.പൊരുത്തപ്പെടാത്ത വസ്ത്രങ്ങൾ ധരിക്കാനുള്ള ആത്മവിശ്വാസം ജോലിസ്ഥലത്തെ എന്റെ സമ്മർദ്ദങ്ങൾ കൈകാര്യം ചെയ്യാനുള്ള ആത്മവിശ്വാസവും ശക്തിയും നൽകി’- മാർക്ക് ബ്രയാൻ പറയുന്നു. ഇദ്ദേഹം വിവാഹിതനായ അറുപത്തിമൂന്നുകാരനാണ്. ലോകമെമ്പാടും ലിംഗഭേദത്തിനെതിരെയുള്ള മാർക്ക് ബ്രയാന്റെ ഈ നിലപാട് സ്വീകരിക്കപ്പെടുകയും ചെയ്തു.

Story highlights- man wears skirts to work every day