‘മുകുന്ദന്‍ ഉണ്ണി അസോസിയേറ്റ്‌സ്’ നാളെ മുതൽ തിയേറ്ററുകളിലേക്ക്

November 10, 2022

വിനീത് ശ്രീനിവാസനെ നായകനാക്കി നവാഗതനായ അഭിനവ് സുന്ദര്‍ നായക് സംവിധാനം ചെയ്യുന്ന ‘മുകുന്ദന്‍ ഉണ്ണി അസോസിയേറ്റ്‌സ്’ നാളെ മുതൽ തിയേറ്ററുകളിലേക്ക്. ജോയ് മൂവി പ്രൊഡക്ഷൻസിന്റെ ബാനറില്‍ ഡോക്ടര്‍ അജിത് ജോയ് ആണ് നിർമാണം. വിമല്‍ ഗോപാലകൃഷ്ണനും സംവിധായകനും ചേര്‍ന്ന് രചന.

അഡ്വക്കേറ്റ് മുകുന്ദൻ ഉണ്ണിയായാണു വിനീത് ശ്രീനിവാസൻ വേഷമിടുന്നത്. സുരാജ് വെഞ്ഞാറമൂട്, സുധി കോപ്പ, തന്‍വി റാം, ജഗദീഷ്, മണികണ്ഠന്‍ പട്ടാമ്പി, ബിജു സോപാനം, ജോര്‍ജ് കോര, ആര്‍ഷ ചാന്ദിനി ബൈജു, നോബിള്‍ ബാബു തോമസ്, അല്‍ത്താഫ് സലിം, റിയ സൈറ, രഞ്ജിത്ത് ബാലകൃഷ്ണന്‍, സുധീഷ്, വിജയൻ കാരന്തൂർ എന്നിവരും മറ്റ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

ചിത്രത്തിലെ ഗാനങ്ങൾക്ക് വരികൾ എഴുതിയിരിക്കുന്നത് മനു മഞ്ജിത്ത്, എലിഷ എബ്രഹാം എന്നിവരാണ്. സിബി മാത്യു അലക്സ് ആണ് സംഗീതം. സുപ്രീം സുന്ദറും മാഫിയ ശശിയുമാണ് ചിത്രത്തിലെ സംഘട്ടനം ഒരുക്കിയിരിക്കുന്നത്.

Read ALSO: അടിച്ചത് 247 കോടിയുടെ ലോട്ടറി, പക്ഷെ ഒരാളോടും പറഞ്ഞില്ല; ഇങ്ങനെയും ഒരു ഭാഗ്യശാലി

ക്യാമറ-വിശ്വജിത്ത് ഒടുക്കത്തില്‍ എഡിറ്റിംഗ് – അഭിനവ് സുന്ദര്‍ നായക്,നിധിന്‍ രാജ് അരോൾ,എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍മാര്‍- പ്രദീപ് മേനോന്‍, അനൂപ് രാജ് എം. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- മനോജ് പൂംകുന്നം,,സൗണ്ട് ഡിസൈന്‍- രാജ് കുമാര്‍ പി,,കല-വിനോദ് രവീന്ദ്രന്‍,ശബ്ദമിശ്രണം- വിപിന്‍ നായര്‍,ചീഫ് അസോ. ഡയറക്ടർ- രാജേഷ് അടൂര്‍.അസോ. ഡയറക്ടർ – ആന്റണി തോമസ് മംഗലി, വസ്ത്രാലങ്കാരം : ഗായത്രി കിഷോര്‍,മേക്കപ്പ്-ഹസ്സന്‍ വണ്ടൂര്‍,കളറിസ്റ്റ് -ശ്രീക് വാരിയര്‍,Vfx സൂപ്പര്‍വൈസര്‍ : ബോബി രാജന്‍, Vfx : ഐറിസ് സ്റ്റുഡിയോ, ആക്സല്‍ മീഡിയ,ലൈന്‍ പ്രൊഡ്യൂസര്‍മാര്‍: വിനീത് പുല്ലൂടന്‍, എല്‍ദോ ജോണ്‍,സ്റ്റിൽ- രോഹിത് കെ സുരേഷ്, വിവി ചാര്‍ലി,മോഷന്‍ ഡിസൈന്‍-ജോബിന്‍ ജോസഫ് (പെട്രോവ ഫിലിംസ്),ട്രെയിലര്‍- അജ്മല്‍ സാബു,ഡിസൈൻസ്- യെല്ലോടൂത്ത്‌സ്,പി.ആര്‍.ഒ – എ എസ് ദിനേശ്, ആതിര ദില്‍ജിത്ത്.

Story highlights- Mukundan unni associates releasing tomorrow