“ഫു്ടബോളിന് വേണ്ടി എല്ലാം നല്‍കിയ മനുഷ്യന്‍..”; മെസിയെ പറ്റി റൊണാൾഡോ
ഖത്തർ ലോകകപ്പ് ഫുട്‌ബോളിലെ ഇതിഹാസ താരങ്ങളായ മെസിയുടെയും ക്രിസ്റ്റ്യാനോ റൊണാൾഡോയുടെയും അവസാനത്തേതാകുമെന്നാണ് ആരാധകർ കരുതുന്നത്. എക്കാലത്തെയും മികച്ച താരങ്ങളായ ഇരുവരും തമ്മിൽ കളിക്കളത്തിൽ ആരോഗ്യപരമായ മത്സരവും നടക്കുന്നുണ്ട്. സമാനതകളില്ലാത്ത സംഭാവനകളാണ് ഇരു താരങ്ങളും ലോക ഫുട്‌ബോളിന് നൽകിയിട്ടുള്ളത്.
ഇപ്പോൾ മെസിയുമായുള്ള സൗഹൃദത്തെ പറ്റി മനസ്സ് തുറന്നിരിക്കുകയാണ് റൊണാൾഡോ. “മെസിയുമായി അടുത്ത സൗഹൃദമില്ല. ഇടയ്ക്കൊക്കെ വിളിക്കുകയോ സംസാരിക്കുകയോ ചെയ്യുന്നവരല്ല തങ്ങൾ. എങ്കിലും മെസിയുമായി അടുത്ത ബന്ധമാണുള്ളത്. മെസി അസാമാന്യ മികവുള്ള കളിക്കാരനാണ്. ഫുട്ബോളിനുവേണ്ടി മഹത്തായ കാര്യങ്ങള്‍ ചെയ്ത കളിക്കാരൻ. ഫു്ടബോളിന് വേണ്ടി എല്ലാം നല്‍കിയ നല്ല മനുഷ്യന്‍”- റൊണാൾഡോ പറഞ്ഞു.
അതേ സമയം ഖത്തർ ലോകകപ്പ് തന്റെ അവസാനത്തെ ലോകകപ്പ് ആയിരിക്കുമെന്ന് മെസി ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു. “ഇതെൻ്റെ അവസാന ലോകകപ്പാണോ എന്നോ? അതെ, തീർച്ചയായും അതെ. ഞാൻ ലോകകപ്പിലേക്കുള്ള ദിനങ്ങളെണ്ണി കാത്തിരിക്കുകയാണ്. ആകാംക്ഷയും പേടിയുമുണ്ട്. എന്താണ് സംഭവിക്കാൻ പോകുന്നതെന്ന പേടിയാണ്. ഇതാണ് അവസാന ലോകകപ്പ്. എങ്ങനെയാണ് കളിക്കാൻ പോകുന്നതെന്ന ചിന്തയാണ്. ലോകകപ്പ് വിജയസാധ്യത ഏറെയുള്ള ടീമാണ് ഞങ്ങൾ എന്നതിനെപ്പറ്റി അറിയില്ല. ഞങ്ങളെക്കാൾ മികച്ച ടീമുകളുണ്ട്. പക്ഷേ, ഞങ്ങളും ഏറെ അകലെയല്ല. എല്ലാ മത്സരങ്ങളും ബുദ്ധിമുട്ടേറിയതായിരിക്കും. വിജയസാധ്യത ഏറെയുള്ള ടീം എല്ലാ കളിയും ജയിക്കണമെന്നില്ല.”- മെസി പറഞ്ഞു.
Read More: “മെസിയെ പോലെ മെസി മാത്രം..”; നെയ്‌മറുടെ വാക്കുകൾ ശ്രദ്ധേയമാവുന്നു
ലോകകപ്പ് വേദിയായി പ്രഖ്യാപിച്ച നാൾ മുതൽ ആവേശത്തോടെയാണ് ഖത്തർ അതിന് വേണ്ടി ഒരുങ്ങിയിരുന്നത്. വലിയ തയ്യാറെടുപ്പുകൾ വർഷങ്ങൾക്ക് മുൻപ് തന്നെ തുടങ്ങിയിരുന്ന ഖത്തറിന് കൊവിഡ് ഒമിക്രോൺ ഭീഷണികൾ വലിയ ആശങ്ക സൃഷ്ടിച്ചിരുന്നു. എന്നാൽ ടിക്കറ്റ് വിൽപ്പനയ്ക്ക് ഉണ്ടായ മികച്ച പ്രതികരണം വീണ്ടും ഖത്തർ ലോകകപ്പിനെ ആവേശത്തിന്റെ കൊടുമുടിയിൽ എത്തിച്ചിരുന്നു.നവംബർ 20 നാണ് ലോകകപ്പിന് കൊടിയേറുന്നത്.
Story Highlights: Ronaldo about messi