‘കാതൽ’ സെറ്റിൽ മമ്മൂട്ടിയെ കാണാൻ ജ്യോതികയ്ക്ക് ഒപ്പമെത്തി സൂര്യ- വിഡിയോ

November 9, 2022

മമ്മൂട്ടി കമ്പനി ഒരുക്കുന്ന പുതിയ ചിത്രമാണ് ‘കാതൽ’. മമ്മൂട്ടിയെ നായകനാക്കി ജിയോ ബേബി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ നായികയായി എത്തുന്നത് ജ്യോതികയാണ്. ചിത്രീകരണം പുരോഗമിക്കുന്ന സിനിമയുടെ ലൊക്കേഷനിൽ നടൻ സൂര്യ എത്തിയ വിഡിയോയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധനേടുന്നത്. ജ്യോതികയ്ക്ക് ഒപ്പമാണ് സൂര്യ ലൊക്കേഷനിൽ മമ്മൂട്ടിയെ നേരിൽ കാണാനായി എത്തിയത്.

മമ്മൂട്ടിക്കും ജ്യോതികക്കും ഒപ്പം താരം ലൊക്കേഷനിൽ നിന്നും ഭക്ഷണവും കഴിച്ചാണ് മടങ്ങിയത്. ഒക്ടോബർ 18നാണു സിനിമയുടെ ചിത്രീകരണം ആരംഭിച്ചത്. ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ സംവിധായകനായ ജിയോ ബേബിയാണ് കാതൽ ഒരുക്കുന്നത്. സിനിമയുടെ ചിത്രീകരണം കേരളത്തിലെ വിവിധ ഇടങ്ങളിലെയാണ് പുരോഗമിക്കുന്നത്. സിനിമയിൽ ഒരു പ്രാദേശിക രാഷ്ട്രീയ പ്രവർത്തകനായാണ് മമ്മൂട്ടി വേഷമിടുന്നത്. കഴിഞ്ഞ ദിവസം സിനിമയുടെ ലൊക്കേഷൻ ചിത്രങ്ങൾ പുറത്തുവന്നിരുന്നു. മെമ്പർ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ ഒരുങ്ങുന്ന മമ്മൂട്ടിയുടെ കഥാപാത്രത്തിന്റെ പോസ്റ്ററുകൾ ആയിരുന്നു ലൊക്കേഷൻ ചിത്രങ്ങളിൽ ഉണ്ടായിരുന്നത്.

Read Also: കേരളത്തിന് പ്രശംസയുമായി ഫിഫ; പുള്ളാവൂരിലെ കട്ടൗട്ടിന്റെ ചിത്രങ്ങൾ ഔദ്യോഗികമായി ട്വിറ്ററിൽ പങ്കുവെയ്ക്കപ്പെട്ടു

അതേസമയം, 12 വർഷങ്ങൾക്ക് ശേഷം ജ്യോതിക മലയാള സിനിമയിലേക്ക് മടങ്ങിയെത്തുന്നുവെന്ന പ്രത്യേകതയും കാതൽ എന്ന ചിത്രത്തിനുണ്ട്. ജയറാമിന്റെ നായികയായാണ് ജ്യോതിക മുൻപ് വേഷമിട്ടിട്ടുള്ളത്. ആദർശും പോൾസൺ സ്‌കറിയയും ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. സാലു കെ തോമസാണ് മമ്മൂട്ടിയുടെ വരാനിരിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രാഹകൻ. ദുൽഖർ സൽമാന്റെ വേഫെയറർ ഫിലിംസാണ് ‘കാതൽ – ദി കോർ’ വിതരണം ചെയ്യുന്നത്.

Story highlights- surya visits kathal; the core set