ഖത്തർ ലോകകപ്പിന്റെ ആവേശം ഏറ്റെടുത്ത് മലയാളക്കരയും- ശ്രദ്ധനേടി ജാനകി ഈശ്വർ ആലപിച്ച ഗാനം

November 14, 2022

ഒരുമാസം നീളുന്ന കാൽപന്ത് മാമാങ്കത്തിന് തുടക്കമാകുകയാണ് ഖത്തറിൽ. അടുത്ത ഞായറാഴ്ച്ച രാത്രി 8-30 നാണ് ഖത്തർ ലോകകപ്പ് ഫുട്ബോൾ മാമാങ്കത്തിന് തുടക്കമാകുന്നത്.ഈ ആവേശം ഇങ്ങ് കേരളക്കരയിലും അലയടിക്കുകയാണ്. ഒരു മ്യൂസിക്കൽ ആൽബത്തിലൂടെയാണ് ഫുട്ബോൾ പോരാട്ടത്തിന്റെ ഉണർവ്വ് മലയാളികൾ പങ്കുവയ്ക്കുന്നത്.

ക്രെസെന്റ് നിർമിച്ചു സ്റ്റോറിബോക്സ് പ്രൊഡക്ഷൻ ചിത്രീകരിച്ച ‘തൗസൻഡ്‌ മൈൽസ് അപ്പ്’ എന്ന ആൽബത്തിൽ പാടി അഭിനയിച്ചിരിക്കുന്നത് ഓസ്‌ട്രേലിയയിലെ ദി വോയിസ് എന്ന ലോകപ്രസിദ്ധ സംഗീത റിയാലിറ്റി ഷോയിൽ പങ്കെടുത്ത് മലയാളികളുടെ അഭിമാനമായി മാറിയ കോഴിക്കോടുകാരി ജാനകി ഈശ്വർ ആണ്.

ഈ മ്യൂസിക്കൽ ആൽബം കേരളപിറവി ദിനത്തിൽ നിയമസഭമന്ദിരത്തിൽവെച്ച് നിർമാതാക്കളുടെയും അണിയറ പ്രവർത്തകരുടെയും, മുൻ നാഷണൽ ഫുട്ബോൾ ടീം കോച്ചും, ഏഷ്യൻ ഫുട്ബോൾ കോൺഫെഡറേഷൻ ഇൻസ്‌ട്രക്ടറും ആയിരുന്ന ശ്രീ.ഗബ്രിയേൽ ജോസഫിന്റെയും സാന്നിധ്യത്തിൽ സ്പീക്കർ എ എൻ ഷംസീർ റിലീസ് ചെയ്തിരുന്നു. നയൻ മ്യൂസിക് ബോക്സ് എന്ന യൂട്യൂബ് ചാനൽ വഴിയാണ് റിലീസ് ചെയ്തത്.

ഖത്തറിലെ ഫിഫ ലോകകപ്പ് 2022 വേണ്ടി പ്രത്യേകം ഒരുക്കിയതാണ് “തൗസൻഡ് മൈൽസ് അപ്പ്”. ലോകമെമ്പാടുമുള്ള എല്ലാ ഫുട്ബോൾ ആരാധകർക്കും ഫുട്ബോളിൽ വിജയകരമായ കരിയർ ആരംഭിക്കാൻ ആഗ്രഹിക്കുന്നവർക്കും ഈ ഗാനം സമർപ്പിക്കുന്നുവെന്ന് അണിയറപ്രവർത്തകർ പങ്കുവയ്ക്കുന്നു. വരികൾ: ധനുഷ് പുറവങ്കരയുടേതാണ്. സംഗീതം പകർന്നത് സവാദ് സി പി, മിക്സിംഗ് ആൻഡ് മാസ്റ്ററിംഗ്: ഹാപ്പി ജോസ്,മിക്സിംഗ് സ്റ്റുഡിയോ: വുഡ്പെക്കർ സ്റ്റുഡിയോ.

Read Also: “I’m Back.., സുക്കര്‍ ബര്‍ഗിന്റെ പണി ഏറ്റില്ല”; മാസ് റീ എന്‍ട്രിയുമായി മുകുന്ദന്‍ ഉണ്ണി; പുച്ഛിച്ച് തള്ളി വിനീത് ശ്രീനിവാസന്‍

സംവിധാനം: ചാൾസ് ജിജെ, അനിൽ അലക്സാണ്ടർ, ഛായാഗ്രഹണം: തരുൺ ഭാസ്‌കരൻ, അനീഷ് അർജുനൻ, എഡിറ്റിംഗ്: ഷൈജൽ പി വി, സെക്കൻഡ് യൂണിറ്റ് ഛായാഗ്രഹണം: ലെനിൻ, അമൽ റോയ്, അസി. സിനിമാറ്റോഗ്രാഫർ: അനു കൃഷ്ണൻ, പ്രൊഡക്ഷൻ കോ-ഓഡിനേഷൻ: സൂരജ് പി വി, ഷൈജു മട്ടന്നൂർ, കളറിസ്റ്റ്: അലക്‌സ് വർഗീസ്,DI സ്റ്റുഡിയോ: 1M2, പബ്ലിസിറ്റി ഡിസൈനർ: ദിനേശ് കമല മദനൻ, പ്രൊഡക്ഷൻ ഹൗസ്: സ്റ്റോറിബോക്സ് പ്രൊഡക്ഷൻസ്.

Story highlights- Thousand Miles Up musical album