ക്രിസ്‌മസ്‌ സമ്മാനമായി കുഞ്ഞനിയത്തിക്ക് കളിവീടൊരുക്കി ചേട്ടൻ- വിഡിയോ

December 26, 2022

സഹോദരസ്നേഹം എന്നത് പലപ്പോഴും പ്രകടിപ്പിക്കാതെ പോകുന്ന ഒന്നാണ്. ചെറുപ്പത്തിൽ എത്ര അടുപ്പമുള്ള സഹോദരീസഹോദരന്മാരായാലും മുതിർന്നാൽ ആ അടുപ്പം നിലനിർത്തണമെന്നില്ല. എന്നാലും ഏതുസമയത്തും സഹോദരങ്ങൾക്ക് ഒരു പ്രശ്നമുണ്ടായാൽ മുതിർന്ന ആൾ ഒപ്പമുണ്ടാകുമെന്നതിൽ സംശയമില്ല. അതുപോലെ രസകരമായ നിമിഷങ്ങൾ കുട്ടിക്കാലത്ത് സഹോദരങ്ങൾ ഒരുക്കാറുണ്ട്. ഇപ്പോഴിതാ, കുഞ്ഞനിയത്തിയുടെ ക്രിസ്മസ് ആഗ്രഹം സഫലമാക്കി നൽകുകയാണ് ഒരു കുഞ്ഞേട്ടൻ.

ഈ ക്രിസ്മസിന് സാന്താക്ലോസിൽ നിന്ന് ഒരു പെൺകുട്ടി ആഗ്രഹിച്ചത് ഒരു കളിവീടായിരുന്നു. ആ ആഗ്രഹം അവളുടെ സഹോദരൻ നിറവേറ്റി. ലഭ്യമായ എല്ലാ വഴികളും ഉപയോഗിച്ച് അവൾക്ക് ഒരു കളിപ്പാട്ട വീട് സഹോദരൻ നിർമ്മിച്ചു. പഴയ പെട്ടികൾകൊണ്ട് ഫ്രിഡ്ജും വാർഡ്രോബും ആക്കി നിർമിച്ചു. കണ്ണുപൊത്തികൊണ്ട് സഹോദരൻ ഈ വീട്ടിലേക്ക് കുഞ്ഞനിയത്തിയെ എത്തിച്ചു. വീട് കണ്ടപ്പോഴുള്ള പെൺകുട്ടിയുടെ പ്രതികരണം ഉള്ളുതൊടും.

‘ഈ കൊച്ചു പെൺകുട്ടി സാന്താക്ലോസിനോട് തനിക്ക് കളിക്കാൻ കഴിയുന്ന ഒരു കളിവീട് ആവശ്യപ്പെട്ടു. അവർ പരിമിതമായ വരുമാനമുള്ള ഒരു കുടുംബമാണ്, അതിനാൽ അവളുടെ സഹോദരങ്ങൾ അവൾക്കായി ഒരെണ്ണം നിർമ്മിച്ച് അവളെ അത്ഭുതപ്പെടുത്തി’- വിഡിയോയുടെ അടിക്കുറിപ്പ് ഇങ്ങനെ.

Read Also: ആദ്യമായി കാഴ്ച്ചക്കിട്ടിയ കുഞ്ഞുമോൾ; നിറകണ്ണുകളോടെയേ അവളുടെ സന്തോഷത്തിൽ പങ്ക് ചേരാൻ കഴിയൂ

അതേസമയം, അടുത്തിടെ മഴപെയ്ത് നിറഞ്ഞ റോഡ് കടക്കാൻ സഹോദരിയെ സഹായിക്കുന്ന കുട്ടിയുടെ വിഡിയോ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധനേടിയിരുന്നു. ഒരു ആൺകുട്ടി തന്റെ ഇളയ സഹോദരിയെ വെള്ളക്കെട്ടുള്ള റോഡ് മുറിച്ചുകടക്കാൻ സഹായിക്കുന്ന വിഡിയോയാണ് ശ്രദ്ധനേടുന്നത്. സഹോദരിയെ ചുമലിലേറ്റി വളരെ ജാഗ്രതയോടെയാണ്‌ ഈ ആൺകുട്ടി റോഡ് മുറിച്ചുകടക്കുന്നത്. വളരെ ഹൃദ്യമാണ് ഈ കാഴ്ച. ട്വിറ്ററിലെ ഒരു പേജാണ് ഇപ്പോൾ വൈറലായ വിഡിയോ ട്വിറ്ററിൽ പോസ്റ്റ് ചെയ്തത്. 26 സെക്കൻഡ് ദൈർഘ്യമുള്ള ക്ലിപ്പിൽ, ഒരു കൊച്ചുകുട്ടി തന്റെ സഹോദരിയെ പുറകിൽ കയറ്റി വെള്ളക്കെട്ടുള്ള റോഡ് മുറിച്ചുകടക്കാൻ സഹായിക്കുന്നു. ആൺകുട്ടീ ചെരുപ്പ് പോലും മാറ്റിവെച്ചാണ് റോഡ് മുറിച്ചുകടക്കുന്നത്.

Story highlights- A brother’s heartfelt Christmas gift for his sister