സീരിയലുകളിൽ ഒരുദിവസം മാത്രം വേണ്ടിവരുന്നത് 15 വസ്ത്രങ്ങൾ; ഒടുവിൽ സ്വയം പരിഹാരം കണ്ടെത്തി അനുമോൾ!

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരമാണ് അനുമോൾ. തിരുവനന്തപുരം ആര്യനാട് സ്വദേശിനിയായ അനു, സീരിയലുകളിലൂടെയാണ് തുടക്കമിട്ടതെങ്കിലും സ്റ്റാർ മാജിക് ആണ് അനുവിന് ആരാധകരെ നേടിക്കൊടുത്തത്. സ്റ്റാർ മാജിക്കിലെ നിഷ്കളങ്കയായ പെൺകുട്ടി എന്ന വിശേഷണമാണ് പ്രേക്ഷകർ നടിക്ക് നൽകിയിരിക്കുന്നത്. ഇപ്പോഴിതാ, സീരിയൽ രംഗത്ത് തുടക്കകാലത്ത് അഭിമുഖീകരിക്കേണ്ടി വന്ന വെല്ലുവിളികളെക്കുറിച്ച് ഫ്ളവേഴ്സ് ഒരുകോടി വേദിയിൽ മനസുതുറക്കുകയാണ് അനു.
സീരിയലുകളിൽ ദിവസവും പതിനഞ്ചോളം വസ്ത്രങ്ങൾ ആവശ്യമായിരുന്നു. ഒരുദിവസത്തേക്കാണ് ഇത്രയധികം വേഷങ്ങൾ. ആയിരം രൂപ മാത്രമാണ് അന്ന് വരുമാനമായി ലഭിച്ചിരുന്നത്. എടുക്കുന്നതാകട്ടെ, 500,600 രൂപക്കുള്ള വേഷങ്ങളും. എന്നാൽ, അണിയറപ്രവർത്തകർക്ക് ഈ വേഷങ്ങളൊന്നും ഇഷ്ടമാകുന്നുണ്ടായിരുന്നില്ല. വിലകൂടിയ വസ്ത്രങ്ങൾ എടുക്കാൻ പറഞ്ഞപ്പോൾ ഒടുവിൽ ഇതിനൊരു പരിഹാരം അനുമോൾ സ്വയം കണ്ടെത്തി.
യുട്യൂബിൽ നോക്കി തയ്യൽ പഠിച്ചു. ഭംഗിയുള്ള വസ്ത്രങ്ങൾ പുറത്തുകൊടുത്ത് തയ്പ്പിക്കുന്നത് ബുദ്ധിമുട്ടായതിനാൽ സ്വയം തയ്ച്ച വസ്ത്രങ്ങൾ അണിയാൻ തുടങ്ങി. ഇപ്പോൾ തിരക്കായതോടെയാണ് തയ്യൽ തത്കാലത്തേക്ക് അവസാനിപ്പിച്ചതെന്ന് അനുമോൾ പറയുന്നു.
Read Also: ആദ്യമായി കാഴ്ച്ചക്കിട്ടിയ കുഞ്ഞുമോൾ; നിറകണ്ണുകളോടെയേ അവളുടെ സന്തോഷത്തിൽ പങ്ക് ചേരാൻ കഴിയൂ
അഭിനയ രംഗത്തെയും സമൂഹമാധ്യമങ്ങളിലെയും താരങ്ങൾ അണിനിരന്ന ഫ്ളവേഴ്സ് ടി വി ഒരുക്കിയ സ്റ്റാർ മാജിക്കിലൂടെയാണ് അനു താരമായത്. സീരിയൽ രംഗത്ത് നിന്നും എത്തിയ അഭിനേതാക്കൾക്കും ഒട്ടേറെ ആരാധകരെ സമ്മാനിച്ചത് സ്റ്റാർ മാജിക് വേദിയാണ്. മിനിസ്ക്രീൻ പ്രേക്ഷകർക്ക് സുപരിചിതയായ നടി അനു സ്റ്റാർ മാജിക്കിലൂടെയാണ് കൂടുതൽ ശ്രദ്ധേയയായത്.
Story highlights- anumol about serial costumes