‘കിഴക്കുദിക്കിലെ ചെന്തെങ്ങിൽ..’- പാട്ടിനൊപ്പം ഒരു രസികൻ തലകുലുക്കും; ചിരിപടർത്തി ഭാവയാമി

December 2, 2022

പാട്ടിന്റെ രസകരമായ നിമിഷങ്ങൾ സമ്മാനിക്കുന്ന ജനപ്രിയ റിയാലിറ്റി ഷോയാണ് ഫ്‌ളവേഴ്‌സ് ടോപ് സിംഗർ. പാട്ടുവേദിയിലെ മിടുക്കിപാട്ടുകാരിയാണ് ഭാവയാമി. സ്റ്റേജിലൊക്കെ വന്നു നിൽക്കുന്നത് ഇത്തിരി ബോറടിയുള്ള കാര്യമാണ് കക്ഷിക്ക്. എങ്കിലും പാട്ടിൽ ഒരു വിട്ടുവീഴ്ചയും ചെയ്യറില്ല. ഇപ്പോഴിതാ, മനോഹരമായ ഒരു ഗാനവുമായി എത്തിയിരിക്കുകയാണ് ഭാവയാമി.

‘കിഴക്കുദിക്കിലെ ചെന്തെങ്ങിൽ..’ എന്ന ഗാനവുമായാണ് ഭാവയാമി എത്തിയത്. പാട്ട് അതിമനോഹരമായി പാടി. അതിനേക്കാൾ മനോഹരമായത് രസികൻ തലകുലുക്കലാണ്. ചിരി പടർത്തിയ പ്രകടനം ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധേയമാകുകയാണ്. അതോടൊപ്പം പാട്ടുവേദിയിൽ ചില ചിരി നിമിഷങ്ങൾക്ക് കൂടി ഭാവയാമി വഴിയൊരുക്കുന്നുണ്ട്. രസകരമായ മറുപടികളാണ് ഭാവയാമിയെ പ്രിയങ്കരിയാക്കുന്നത്.

ഇരിഞ്ഞാലക്കുട സ്വദേശിയായ പ്രസാദിന്റെ മകളാണ് ഭാവയാമി, വേദിയിൽ ഗാനം ആലപിക്കുന്ന കുരുന്ന് വേദിയിലെ വിധികർത്താക്കളെ പോലും ഞെട്ടിക്കുന്നുണ്ട്. ചുരുങ്ങിയ സമയംകൊണ്ട് മലയാള ടെലിവിഷൻ പ്രേക്ഷകരുടെ ഇഷ്ടംനേടിയ ഷോയാണ് ഫ്‌ളവേഴ്‌സ് ടോപ് സിംഗർ. കൊച്ചുകുട്ടികളിലെ സർഗപ്രതിഭ കണ്ടെത്താൻ ആരംഭിച്ച ഫ്‌ളവേഴ്‌സ് ടോപ് സിംഗർ ഇപ്പോൾ മൂന്നാം സീസണിൽ എത്തിനിൽക്കുകയാണ്.

Read Also: കടുവയെ ചുംബിക്കുന്ന യുവാവ്; ശ്വാസം അടക്കിപ്പിടിച്ചു മാത്രമേ ഇത് കാണാൻ കഴിയൂ

ഇതിനോടകം നിരവധി കുരുന്നുകൾ മാറ്റുരച്ച വേദിയിൽ വിധികർത്താക്കളായി എംജി ശ്രീകുമാർ, ബിന്നി കൃഷ്ണകുമാർ, എന്നിവർക്കൊപ്പം സിനിമ- സംഗീത മേഖലയിലെ നിരവധി പ്രതിഭകളും എത്താറുണ്ട്.

Story highlights- bhavayami’s beautiful rendition

ചുവടുവെക്കാം പാട്ടിനൊപ്പം. കോഴിക്കോടിന്റെ മണ്ണിൽ പാട്ടിന്റെ പെരുമഴ തീർക്കാൻ ഗൗരി ലക്ഷ്മി, ഗായകൻ ജോബ് കുര്യൻ, അവിയൽ, തൈക്കുടം ബ്രിഡ്ജ് എന്നീ ബാൻഡുകളുടെ തകർപ്പൻ പെർഫോമൻസുമായി 'ഡിബി നൈറ്റ് ബൈ ഫ്‌ളവേഴ്‌സ്’. Book Your Tickets Now..!