ഷൂട്ടൗട്ട് വില്ലനായി; ബ്രസീൽ പുറത്തേക്ക്, ലോകകപ്പ് നേടാനാവാതെ നെയ്‌മറും

December 9, 2022

ക്വാർട്ടറിൽ വീണ്ടും ബ്രസീൽ വീണു. അധിക സമയത്ത് മിന്നുന്ന പ്രകടനത്തിലൂടെ കാനറികൾ ആദ്യം ലീഡ് നേടിയെങ്കിലും ക്രൊയേഷ്യ കൃത്യമായ സമയത്ത് തിരിച്ചടിക്കുകയായിരുന്നു. ഒടുവിൽ പെനാൽറ്റി എന്ന കടമ്പയിൽ ബ്രസീലിന്റെ ലോകകപ്പ് പ്രതീക്ഷകൾ വീണുടഞ്ഞു.

ആദ്യ പകുതി മുതൽ ബ്രസീലിനെ വരിഞ്ഞു മുറുക്കുന്ന പ്രകടനമായിരുന്നു ക്രൊയേഷ്യയുടേത്. ബ്രസീലിയന്‍ നീക്കങ്ങളുടെ മുനയൊടിച്ചത് നിരവധി തവണ. പ്രത്യാക്രമണത്തിലൂടെ നല്ല നീക്കങ്ങള്‍ നടത്താനും ക്രൊയേഷ്യക്ക് കഴിഞ്ഞു. നെയ്‌മറും വിനീസ്യൂസ് ജൂനിയറും റിച്ചാർലിസനും ചേർന്ന് ഇടതുവിങ് കേന്ദ്രീകരിച്ച് നടത്തിയ മുന്നേറ്റങ്ങൾ ബ്രസീലിന്റെ ആക്രമണങ്ങൾക്ക് ജീവൻ നൽകി.

രണ്ടാം പകുതിയിലും ഇരു ടീമുകൾക്കും ഗോളടിക്കാൻ കഴിഞ്ഞില്ല. ഒടുവിൽ അധിക സമയത്തിന്റെ ആദ്യ പകുതിയിൽ നെയ്‌മറുടെ തകർപ്പൻ ഗോളിലൂടെ ബ്രസീൽ മുന്നിലെത്തി. എന്നാൽ കാനറികളുടെ സന്തോഷത്തിന് മിനുട്ടുകളുടെ ആയുസ്സ് ഉണ്ടായിരുന്നുള്ളു. ബ്രൂണോ പെറ്റ്ക്കോവിച്ചിലൂടെ ക്രൊയേഷ്യ ഗോൾ മടക്കി. പെനാൽറ്റി ഷൂട്ടൗട്ടിലേക്ക് നീണ്ട മത്സരത്തിൽ ബ്രസീലിന് കാലിടറി. മറ്റൊരു പെനാൽറ്റി വിജയഗാഥ കൂടി ക്രൊയേഷ്യ എഴുതി ചേർത്തു.

Read More: നെയ്‌മറെയും റിചാർലിസണെയും കെട്ടിപ്പിടിച്ച മലയാളി; വൈറലായ കുഞ്ഞാന്റെ വിഡിയോ

മത്സരം ഷൂട്ടൗട്ടിലേക്ക് എത്തിക്കാനുള്ള ക്രൊയേഷ്യൻ ശ്രമങ്ങൾ ഒരു വട്ടം കൂടി വിജയിക്കുന്ന കാഴ്ച്ചയാണ് ഇന്ന് കണ്ടത്. കഴിഞ്ഞ ലോകകപ്പിൽ ക്രൊയേഷ്യ വിജയകരമായി പരീക്ഷിച്ച ഒരു തന്ത്രം കൂടിയാണിത്. കഴിഞ്ഞ അഞ്ച് നോക്കൗട്ട് മത്സരങ്ങളിൽ നാലിലും ക്രൊയേഷ്യ കളി അധികസമയത്തേക്ക് നീട്ടി. ഇതിൽ മൂന്ന് തവണ പെനാൽറ്റിയിൽ വിജയം നേടാനും അവർക്ക് സാധിച്ചു. 2018 ലോകകപ്പ് പ്രീ ക്വാർട്ടറിൽ ഡെന്മാർക്കിനെതിരെ നിശ്ചിത സമയത്തും അധിക സമയത്തും 1-1 എന്ന നിലയിൽ സമനില പാലിച്ച ക്രൊയേഷ്യ ഷൂട്ടൗട്ടിൽ 3-2നു വിജയിച്ചു. ക്വാർട്ടറിൽ റഷ്യ ആയിരുന്നു എതിരാളികൾ. ക്രൊയേഷ്യയെ 2-2 എന്ന സ്കോറിനു പിടിച്ചുനിർത്തിയെങ്കിലും ഷൂട്ടൗട്ടിൽ റഷ്യക്ക് പിഴച്ചു. ക്രൊയേഷ്യയുടെ വിജയം 4-3ന്. സെമിയിൽ ഇംഗ്ലണ്ടിനെ 2-1 എന്ന സ്കോറിന് അനായാസം മറികടന്ന ക്രൊയേഷ്യ ഫൈനലിൽ ഫ്രാൻസിനെതിരെ വീണു. സ്കോർ 4-2. ഖത്തർ ലോകകപ്പ് പ്രീ ക്വാർട്ടറിൽ ജപ്പാനെതിരെ 1-1 എന്ന സ്കോറിൽ നിന്ന് കളി ഷൂട്ടൗട്ടിലെത്തി. ഷൂട്ടൗട്ടിൽ വീണ്ടും ക്രൊയേഷ്യ വിജയിച്ചു.

Story Highlights: Brazil out of world cup

ചുവടുവെക്കാം പാട്ടിനൊപ്പം. കോഴിക്കോടിന്റെ മണ്ണിൽ പാട്ടിന്റെ പെരുമഴ തീർക്കാൻ ഗൗരി ലക്ഷ്മി, ഗായകൻ ജോബ് കുര്യൻ, അവിയൽ, തൈക്കുടം ബ്രിഡ്ജ് എന്നീ ബാൻഡുകളുടെ തകർപ്പൻ പെർഫോമൻസുമായി 'ഡിബി നൈറ്റ് ബൈ ഫ്‌ളവേഴ്‌സ്’. Book Your Tickets Now..!