ജയഭാരതിയാകാൻ തായ്‌ക്വോണ്ടോ പരിശീലിക്കുന്ന ദർശന- വിഡിയോ

December 4, 2022

മികച്ച പ്രതികരണം നേടി മുന്നേറുകയാണ് ‘ജയ ജയ ജയ ജയഹേ’. ദർശന രാജേന്ദ്രൻ, ബേസിൽ ജോസഫ് എന്നിവർ പ്രധാന വേഷത്തിൽ എത്തിയ സിനിമ തിയേറ്ററിൽ വലിയ കയ്യടിയാണ് നേടുന്നത്. റിലീസ് ചെയ്ത് ഏറെ നാളുകൾ പിന്നിട്ടിട്ടും തിയേറ്ററുകളിൽ സിനിമയുടെ ആരവം ഒഴിയുന്നില്ല. ഇപ്പോഴിതാ, ജയഭാരതിയാകാൻ തായ്‌ക്വോണ്ടോ പരിശീലിക്കുന്ന ദർശനയുടെ വിഡിയോ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധനേടുകയാണ്.

പരിശീലനത്തിനിടെ ഉണ്ടായ പരിക്കുകളെക്കുറിച്ചും വെല്ലുവിളികളെക്കുറിച്ചുമെല്ലാം ദർശന വിഡിയോയിൽ സംസാരിക്കുന്നുമുണ്ട്. വിപിൻ ദാസ് ആണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ജാൻ-എ-മൻ എന്ന സൂപ്പർഹിറ്റ് ചിത്രത്തിന് ശേഷം, ചിയേഴ്‌സ് എന്റർടൈൻമെന്റ്‌സ് അവതരിപ്പിക്കുന്ന ചിത്രമാണിത്. ലക്ഷ്മി വാര്യർ ,ഗണേഷ് മേനോൻ എന്നിവരാണ് ചിത്രം നിർമിക്കുന്നത്. ഹൃദയം എന്ന സിനിമയ്ക്ക് ശേഷം ദർശന വേഷമിട്ട ചിത്രമാണ് ‘ജയ ജയ ജയ ജയഹേ’.

Read Also: പാലക്കാട് ചുരത്തെ ലോക പ്രശസ്തമാക്കാൻ അത്താച്ചി: മുഖ്യമന്ത്രിക്കു മുന്നിൽ പദ്ധതി അവതരിപ്പിച്ചു

മലയാള സിനിമയിലെ ഹിറ്റ് നായികയായി മാറിയിരിക്കുകയാണ് ദർശന രാജേന്ദ്രൻ. മായാനദി എന്ന ചിത്രത്തിൽ ഒരു മനോഹരമായ ബോളിവുഡ് ഗാനം ആലപിച്ചും അഭിനയിച്ചുമാണ് ദർശന പ്രേക്ഷക ഹൃദയങ്ങൾ കീഴടക്കിയത്. ഹൃദയം എന്ന ചിത്രത്തിന്റെ വിജയവും സ്വന്തം പേരിലുള്ള ഗാനവും നടിക്ക് കൂടുതൽ ജനപ്രീതി സമ്മാനിച്ചു. തിയേറ്റർ ആർട്ടിസ്റ്റായ ദർശന നിരവധി സിനിമകളുമായി തിരക്കിലാണ്.

Story highhlights- Darshana Taekwondo Practice Video

ചുവടുവെക്കാം പാട്ടിനൊപ്പം. കോഴിക്കോടിന്റെ മണ്ണിൽ പാട്ടിന്റെ പെരുമഴ തീർക്കാൻ ഗൗരി ലക്ഷ്മി, ഗായകൻ ജോബ് കുര്യൻ, അവിയൽ, തൈക്കുടം ബ്രിഡ്ജ് എന്നീ ബാൻഡുകളുടെ തകർപ്പൻ പെർഫോമൻസുമായി 'ഡിബി നൈറ്റ് ബൈ ഫ്‌ളവേഴ്‌സ്’. Book Your Tickets Now..!