‘പെപ്പർ അവാർഡ്‌സ് 2022’- ൽ തിളങ്ങി ഫ്‌ളവേഴ്‌സ് ഓണം പ്രൊമോ- സ്വന്തമാക്കിയത് നാല് പുരസ്‌കാരങ്ങൾ

December 18, 2022

പെപ്പർ ക്രിയേറ്റീവ് അവാർഡ് ട്രസ്റ്റ് സംഘടിപ്പിക്കുന്ന ‘പെപ്പർ അവാർഡ്‌സ് 2022’- ൽ നാല് പുരസ്കാരങ്ങൾ സ്വന്തമാക്കി ഫ്‌ളവേഴ്‌സ് ടിവിയുടെ ഓണം സ്പെഷ്യൽ പ്രൊമോ. സൗത്ത് ഇന്ത്യയിലെ മികച്ച പരസ്യദാതാക്കൾക്കും ഡിസൈനർമാർക്കും ഫോട്ടോഗ്രാഫർമാർക്കുമായി ഒരുക്കിയിരിക്കുന്ന അവാർഡാണ് പെപ്പർ അവാർഡ്സ്. ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ ക്രിയേറ്റീവ് അവാർഡും ഇന്ത്യയിലെ രണ്ടാമത്തെ വലിയ അവാർഡുമായ ‘പെപ്പർ അവാർഡ്‌സ് 2022’-ൽ ഗോപൻ ഗോപാലകൃഷ്‌ണൻ സംവിധാനം ചെയ്ത പ്രൊമോ ഗാനം ഒരു ഗോൾഡും രണ്ടു സിൽവറും ഒരു വെങ്കല പുരസ്കാരവുമാണ് സ്വന്തമാക്കിയത്.

ഓണത്തിന്റെ ലഹരിയും ഓർമ്മകളും ഒരു കുട്ടിയുടെ കണ്ണിലൂടെ ‘കുഞ്ഞുമനസിൽ ഓണം’ എന്ന തീമിലാണ് ഗോപൻ ഗോപാലകൃഷ്‌ണൻ ഈ ഗാനം ഒരുക്കിയത്. എന്നും ആഘോഷവേളകളിൽ പുതുമയാർന്ന ആശയത്തിലൂടെ ജനഹൃദയങ്ങൾ കീഴടക്കാറുള്ള ഫ്‌ളവേഴ്‌സ് ടിവിയുടെ ഓണം പ്രൊമോയും ഇതിനോടകം വളരെയധികം ശ്രദ്ധനേടിയിരുന്നു.

മീഡിയ ടിവിസി സിംഗിൾ വിഭാഗത്തിൽ ഗോൾഡും, ഫിലിം ക്രാഫ്റ്റ് സിനിമാറ്റോഗ്രഫി,ഫിലിം സിംഗിൾ എന്നീ വിഭാഗങ്ങളിൽ സിൽവറും ഫിലിം ക്രാഫ്റ്റ് ഡയറക്ഷനിൽ വെങ്കലവുമാണ് ഫ്‌ളവേഴ്‌സ് ഓണം പ്രൊമോ കരസ്ഥമാക്കിയിരിക്കുന്നത്. ധന്യ മേനോന്റെ വരികൾക്ക് ഈണം പകർന്നിരിക്കുന്നത് രാഹുൽ രാജ് ആണ്. ജെബിൻ ജേക്കബ് ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നു, എഡിററിംഗ് നിർവഹിച്ചിരിക്കുന്നത് ദിനേശ് ഭാസ്കർ ആണ്.

Read Also: പാലക്കാട് ചുരത്തെ ലോക പ്രശസ്തമാക്കാൻ അത്താച്ചി: മുഖ്യമന്ത്രിക്കു മുന്നിൽ പദ്ധതി അവതരിപ്പിച്ചു

ഏജൻസി ഓഫ് ദ ഇയർ, അഡ്വർടൈസർ ഓഫ് ദ ഇയർ തുടങ്ങി 25 വിഭാഗങ്ങളിൽ നടന്ന മത്സരത്തിലാണ് ഫ്‌ളവേഴ്‌സ് പ്രൊമോ നാല് പുരസ്കാരങ്ങൾ സ്വന്തമാക്കിയിരിക്കുന്നത്. ജ്വല്ലറി, റിയൽ എസ്റ്റേറ്റ്, ടെക്‌സ്‌റ്റൈൽ, ഹോസ്പിറ്റാലിറ്റി, ആയുർവേദം, മീഡിയ, ബാങ്കിംഗ്/എൻബിഎഫ്‌സി, റീട്ടെയിൽ, ഹെൽത്ത്‌കെയർ, സിനിമാ മേഖലയിലെ കേരളം ആസ്ഥാനമായുള്ള ഏജൻസികളുമാണ് മത്സരങ്ങളിൽ പങ്കെടുത്തത്. മൂന്ന് റൗണ്ട് മൂല്യനിർണയത്തിന് ശേഷം പരസ്യ രംഗത്തെ പ്രമുഖർ അടങ്ങുന്ന ജൂറിയാണ് വിജയികളെ തിരഞ്ഞെടുത്തത്.

Story highlights- flowers tv onam promo grabbed 4 pepper awards