അർജന്റീനയെ തോൽപിച്ച സൗദിയിലേക്ക് ക്രിസ്റ്റ്യാനോ എത്തുമോ; 3400 കോടിയുടെ ഭീമൻ വാഗ്ദാനവുമായി സൗദി ക്ലബ്
സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ മാഞ്ചസ്റ്റർ യുണൈറ്റഡുമായുള്ള കരാർ അവസാനിപ്പിച്ചിരുന്നു. താരത്തെ ഔദ്യോഗികമായി ക്ലബ്ബ് റിലീസ് ചെയ്തിരുന്നു. ക്രിസ്റ്റ്യാനോയും വാർത്ത ഔദ്യോഗികമായി സ്ഥിരീകരിച്ചിരുന്നു. അടുത്തെങ്ങും ഫുട്ബോളിൽ നിന്ന് വിരമിക്കാനുള്ള സാധ്യതയില്ലെന് താരം നേരത്തെ തന്നെ സൂചന നൽകിയിരുന്നു. അതിനാൽ മറ്റൊരു ക്ലബ്ബിലേക്ക് ചേക്കേറാനുള്ള ശ്രമങ്ങൾ താരം തുടങ്ങിയെന്നും സൂചനകൾ ഉണ്ടായിരുന്നു.
താരം ഒരു സൗദി ക്ലബ്ബിലേക്ക് ചേക്കേറുമെന്നാണ് ഇപ്പോൾ പുറത്തു വരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. 3400 കോടി രൂപയ്ക്ക് അൽ നാസറിൽ ചേരുമെന്ന് സ്പാനിഷ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. മാർക്കയുടെ റിപ്പോർട്ട് പ്രകാരം റോണോയ്ക്ക് 400 മില്യൺ യൂറോയാകും ആകെ പ്രതിഫലം എന്ന് പറയുന്നു. മുപ്പത്തിയേഴുകാരനായ താരത്തിൻറെ 2 വർഷത്തേക്കുള്ള കൂടുമാറ്റം ജൂണിന് ശേഷമാകും എന്നും റിപ്പോർട്ടിലുണ്ട്.
Cristiano Ronaldo is reportedly close to agreeing a transfer to Saudi Arabian club Al-Nassr 👀
— GOAL News (@GoalNews) November 30, 2022
അതേ സമയം ഒരു അഭിമുഖത്തിൽ ക്രിസ്റ്റ്യാനോ മാഞ്ചസ്റ്ററിനെതിരെ രംഗത്ത് വന്നിരുന്നു. “ക്ലബിൽ നിന്ന് ചിലർ എന്നെ പുകച്ച് പുറത്തുചാടിക്കാൻ ശ്രമിക്കുന്നു. പരിശീലകൻ മാത്രമല്ല, മറ്റ് ചിലർ കൂടിയുണ്ട്. ഞാൻ ചതിക്കപ്പെട്ടതുപോലെ തോന്നുന്നു. ചിലർക്ക് എന്നെ അവിടെ ആവശ്യമില്ല. കഴിഞ്ഞ വർഷവും ഇങ്ങനെ ആയിരുന്നു. എന്താണ് നടക്കുന്നതെന്നറിയില്ല. സർ അലക്സ് ഫെർഗൂസൻ പോയതിനു ശേഷം ക്ലബിന് ഒരു പുരോഗതിയുമില്ല. എനിക്ക് ടെൻ ഹാഗിനോട് ബഹുമാനമില്ല. കാരണം അദ്ദേഹം എന്നെ ബഹുമാനിക്കുന്നില്ല. അതുകൊണ്ട് ഞാൻ ഒരിക്കലും അദ്ദേഹത്തെ ബഹുമാനിക്കില്ല. ക്ലബിന് നല്ലതുവരാനാണ് ഞാൻ ഇവിടെയെത്തിയത്. എന്തുകൊണ്ടാണ് വെയിൻ റൂണി എന്നെ ഇത്ര വിമർശിക്കുന്നതെന്ന് എനിക്കറിയില്ല. ചിലപ്പോൾ അദ്ദേഹം കളി നിർത്തിയിട്ടും ഞാൻ കളി തുടരുന്നതിനാലാവാം. അദ്ദേഹത്തെക്കാൾ മികച്ചവനാണ് ഞാനെന്ന് പറയുന്നില്ല, അത് സത്യമാണെങ്കിലും.”- ക്രിസ്റ്റ്യാനോ പറഞ്ഞു.
Story Highlights: Huge offer for cristiano from a saudi club