“കാലത്തിന് അനുസരിച്ച് നടനും മാറണം..”; ജഗദീഷിന്റെ വാക്കുകൾ ശ്രദ്ധേയമാവുന്നു

December 30, 2022

മലയാളികളുടെ ഇഷ്‌ട നടനാണ് ജഗദീഷ്. നിരവധി ഹാസ്യ കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരെ പൊട്ടിച്ചിരിപ്പിച്ചിട്ടുള്ള താരം നാൽപ്പതിലധികം ചിത്രങ്ങളിൽ നായകനായും അഭിനയിച്ചിട്ടുണ്ട്. ഇതിൽ മിക്ക ചിത്രങ്ങളും വലിയ ഹിറ്റുകളായിരുന്നു. തന്റെ അഭിനയ ജീവിതത്തിലെ മറ്റൊരു കാലഘട്ടത്തിലൂടെയാണ് ജഗദീഷ് ഇപ്പോൾ കടന്ന് പോയിക്കൊണ്ടിരിക്കുന്നത്. ‘റോഷാക്ക്’ അടക്കമുള്ള ചിത്രങ്ങളിൽ അമ്പരപ്പിക്കുന്ന പ്രകടനമാണ് അദ്ദേഹം കാഴ്ച്ചവെച്ചിട്ടുള്ളത്.

ഇപ്പോൾ നടൻ ജഗദീഷ് പ്രത്യേക അതിഥിയായി എത്തിയ ക്രിസ്‌മസ്‌ സ്പെഷ്യൽ എപ്പിസോഡിലെ ചില നിമിഷങ്ങളാണ് ശ്രദ്ധേയമാവുന്നത്. നേരത്തെ നായകനായി ഏറെ സിനിമകളിൽ അഭിനയിച്ചിട്ടുണ്ടെങ്കിലും ഇനി കുറച്ചു കൂടി പ്രായം കൂടിയ കഥാപാത്രങ്ങളെ മാത്രമേ അവതരിപ്പിക്കൂവെന്ന് പറയുകയാണ് താരം. കാലത്തിന് അനുസരിച്ച് മാറണം എന്നത് കൊണ്ടാണ് അത്തരം തീരുമാനങ്ങൾ എടുത്തതെന്നും ജഗദീഷ് കൂട്ടിച്ചേർത്തു.

അതേ സമയം ക്രിസ്‌മസിനോട് അനുബന്ധിച്ച് അതിമനോഹരമായ ഒരു ഗാനവും ജഗദീഷ് വേദിയിൽ ആലപിച്ചു. ‘ജീവിതം ഒരു ഗാനം’ എൻ ചിത്രത്തിലെ “സത്യനായകാ മുക്തിദായകാ..” എന്ന ക്രിസ്‌തീയ ഭക്തിഗാനമാണ് ജഗദീഷ് പാടിയത്. എം എസ് വിശ്വനാഥൻ സംഗീതം നൽകിയിരിക്കുന്ന ഗാനത്തിന് വരികളെഴുതിയിരിക്കുന്നത് ശ്രീകുമാരൻ തമ്പിയാണ്. ഗാനഗന്ധർവ്വൻ യേശുദാസാണ് ചിത്രത്തിൽ ഈ ഗാനം ആലപിച്ചിരിക്കുന്നത്.

Read More: ഒരേയൊരു രാജാവ്; പെലെയ്ക്ക് ഹൃദയഭേദകമായ വിടവാങ്ങൽ കുറിപ്പുമായി മെസിയും നെയ്‌മറും, നിലയ്ക്കാത്ത സ്നേഹത്തിന് നന്ദി പറഞ്ഞ് റൊണാൾഡോ

വിനോദത്തോടൊപ്പം വിജ്ഞാനവും പകരുന്ന ഫ്‌ളവേഴ്‌സ് ഒരു കോടിക്ക് പ്രേക്ഷകർ ഏറെയാണ്. ജീവിതത്തിലെ പ്രതിസന്ധികളിൽ തളരാതെ പോരാടി മറ്റുള്ളവർക്ക് പ്രചോദനമാവുന്ന സാധാരണക്കാരായ മനുഷ്യരാണ് പലപ്പോഴും ഫ്‌ളവേഴ്‌സ് ഒരു കോടിയിൽ അതിഥികളായെത്തുന്നത്. അത് കൊണ്ട് തന്നെ വലിയ ഒരു പ്രേക്ഷകസമൂഹമാണ് പരിപാടിയിലെ അതിഥികളുടെ കഥകൾ കേൾക്കാനായി കാത്തിരിക്കുന്നത്.

Story Highlights: Jagadish about selecting characters

ചുവടുവെക്കാം പാട്ടിനൊപ്പം. കോഴിക്കോടിന്റെ മണ്ണിൽ പാട്ടിന്റെ പെരുമഴ തീർക്കാൻ ഗൗരി ലക്ഷ്മി, ഗായകൻ ജോബ് കുര്യൻ, അവിയൽ, തൈക്കുടം ബ്രിഡ്ജ് എന്നീ ബാൻഡുകളുടെ തകർപ്പൻ പെർഫോമൻസുമായി 'ഡിബി നൈറ്റ് ബൈ ഫ്‌ളവേഴ്‌സ്’. Book Your Tickets Now..!