മഞ്ഞപ്പടയെ നയിക്കാൻ മോറീഞ്ഞോ എത്തുമോ; സാധ്യതയേറെയെന്ന് റിപ്പോർട്ട്

December 25, 2022

ലോകകപ്പ് ക്വാർട്ടർ ഫൈനലിൽ ക്രോയേഷ്യയോട് പരാജയപ്പെട്ട് പുറത്തായതോടെ ബ്രസീലിന്റെ പരിശീലക സ്ഥാനത്ത് നിന്ന് ടിറ്റെ ഒഴിഞ്ഞിരുന്നു. വരാനിരിക്കുന്ന കോപ്പ അമേരിക്ക അടക്കമുള്ള ടൂർണമെന്റുകൾക്കായി വീണ്ടും ടീമിനെ സജ്ജരാക്കേണ്ടതുള്ളത് കൊണ്ട് തന്നെ ടിറ്റെയ്ക്ക് പകരക്കാരനെ അന്വേഷിക്കുകയായിരുന്നു ബ്രസീൽ.

ഇപ്പോൾ പ്രശസ്‌ത കോച്ച് ഹോസെ മോറീഞ്ഞോ ബ്രസീലിന്റെ പരിശീലകനായേക്കുമെന്നാണ് അറിയാൻ കഴിയുന്നത്. പെപ് ഗ്വാര്‍ഡിയോള ബ്രസീലിന്റെ കോച്ചാവാനുള്ള ഓഫർ നിരസിച്ചത് കൊണ്ട് തന്നെ മോറീഞ്ഞോ തന്നെ ബ്രസീലിന്റെ പരിശീലകനാകുമെന്നാണ് ആരാധകർ കരുതുന്നത്. ചെല്‍സി, റയല്‍ മാഡ്രിഡ്, മാഞ്ചസ്റ്റര്‍ യുണൈറ്റഡ്, ടോട്ടനം അടക്കമുള്ള ടീമുകളെ പരിശീലിപ്പിച്ച് തിളങ്ങിയിട്ടുള്ള ആളാണ് ഹോസെ മോറീഞ്ഞോ. എന്നാൽ ഇത് വരെ ദേശീയ ടീമുകളുടെയൊന്നും പരിശീലകനായിട്ടില്ല.

Read More: നെയ്‌മറെയും റിചാർലിസണെയും കെട്ടിപ്പിടിച്ച മലയാളി; വൈറലായ കുഞ്ഞാന്റെ വിഡിയോ

അതേ സമയം ലോകകപ്പിലെ ആദ്യ ക്വാർട്ടർ മത്സരത്തിൽ ബ്രസീൽ ക്രൊയേഷ്യയോട് തോൽവി സമ്മതിക്കുകയായിരുന്നു. അധിക സമയത്ത് മിന്നുന്ന പ്രകടനത്തിലൂടെ കാനറികൾ ആദ്യം ലീഡ് നേടിയെങ്കിലും ക്രൊയേഷ്യ കൃത്യമായ സമയത്ത് തിരിച്ചടിക്കുകയായിരുന്നു. ഒടുവിൽ പെനാൽറ്റി എന്ന കടമ്പയിൽ ബ്രസീലിന്റെ ലോകകപ്പ് പ്രതീക്ഷകൾ വീണുടഞ്ഞു. മത്സരത്തിന്റെ ആദ്യ പകുതിയിലും രണ്ടാം പകുതിയിലും ഇരു ടീമുകൾക്കും ഗോളടിക്കാൻ കഴിഞ്ഞില്ല. ഒടുവിൽ അധിക സമയത്തിന്റെ ആദ്യ പകുതിയിൽ നെയ്‌മറുടെ തകർപ്പൻ ഗോളിലൂടെ ബ്രസീൽ മുന്നിലെത്തി. എന്നാൽ കാനറികളുടെ സന്തോഷത്തിന് മിനുട്ടുകളുടെ ആയുസ്സ് ഉണ്ടായിരുന്നുള്ളു. ബ്രൂണോ പെറ്റ്ക്കോവിച്ചിലൂടെ ക്രൊയേഷ്യ ഗോൾ മടക്കി. പെനാൽറ്റി ഷൂട്ടൗട്ടിലേക്ക് നീണ്ട മത്സരത്തിൽ ബ്രസീലിന് കാലിടറി.

Story Highlights: José Mourinho may become brazil team coach

ചുവടുവെക്കാം പാട്ടിനൊപ്പം. കോഴിക്കോടിന്റെ മണ്ണിൽ പാട്ടിന്റെ പെരുമഴ തീർക്കാൻ ഗൗരി ലക്ഷ്മി, ഗായകൻ ജോബ് കുര്യൻ, അവിയൽ, തൈക്കുടം ബ്രിഡ്ജ് എന്നീ ബാൻഡുകളുടെ തകർപ്പൻ പെർഫോമൻസുമായി 'ഡിബി നൈറ്റ് ബൈ ഫ്‌ളവേഴ്‌സ്’. Book Your Tickets Now..!