ഇതിലും രസകരമായ ചുവടുകൾ സ്വപ്നങ്ങളിൽ മാത്രം- ചിരിപടർത്തി ഒരു നൃത്തം; വിഡിയോ

December 17, 2022

വാർധക്യത്തെ ആഘോഷമാക്കുന്നവരാണ് ഇന്ന് അധികവും. സാഹസികതകളിലൂടെയും യാത്രകളിലൂടെയുമെല്ലാം സന്തോഷം കണ്ടെത്താൻ ഇവർ ശ്രമിക്കുന്നു. പ്രായത്തിന്റെ പരിമിതികൾ മാറ്റിവെച്ച് ഇവർ ജീവിതം ആഘോഷമാക്കുന്നത് കാണുന്നവരിലും സന്തോഷം പകരുന്നുണ്ട്.  ടിറ്റ്ലിയാൻ ഗാനത്തിന് ചുവടുവയ്ക്കുന്ന ഒരു മനുഷ്യന്റെ പ്രകടനം സമൂഹമാധ്യമങ്ങളിൽ ആവേശം ഉയർത്തുകയാണ്.

ഇപ്പോൾ വൈറലായ വിഡിയോ സന്ദീപ് കുമാർ എന്ന ഉപയോക്താവാണ് ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചത്. വിഡിയോയിൽ , ഒരു ചടങ്ങിൽ ഡാൻസ് ഫ്ലോറിൽ കുർത്തയും പൈജാമയും ധരിച്ച ഒരു മധ്യവയസ്കനെ കാണാം. എന്നിരുന്നാലും, അത് ഒരു യഥാർത്ഥ നൃത്ത പ്രകടനമായിരുന്നില്ല. പാട്ടിന്റെ വരികൾ ഉൾക്കൊള്ളുകയും അതിനനുസരിച്ച് രസകരമായി ചുവടുവയ്ക്കുകയുമായിരുന്നു.

അതേസമയം, പ്രഭുദേവയുടെ ഹിറ്റ് ചുവടുകൾ പകർത്തുന്ന ഒരു വൃദ്ധന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ ഹിറ്റായി മാറിയിരുന്നു. രാജ് കുമാർ എന്നയാളാണ് ഇൻസ്റ്റഗ്രാമിൽ വിഡിയോ പങ്കുവെച്ചിരിക്കുന്നത്. വിഡിയോയിൽ, 1993-ൽ പുറത്തിറങ്ങിയ ജെന്റിൽമാൻ എന്ന ചിത്രത്തിലെ ആകർഷകമായ ഗാനത്തിന് രമേഷ് അണ്ണ എന്ന് വിളിപ്പേരുള്ള പേരുള്ള വൃദ്ധൻ ചുവടുകൾ വയ്ക്കുന്നത് കാണാം. ലുങ്കിയും ധരിച്ച ഷർട്ടും ധരിച്ച് ഇദ്ദേഹം മികച്ച പ്രകടനം കാഴ്ചവെച്ചു.

Read Also: ട്രക്കിന്റെ ബോണറ്റിൽ പൂച്ച സഞ്ചരിച്ചത് 400 കിലോമീറ്റർ; ഭയാനകമായ അവസ്ഥയെന്ന് നിരീക്ഷണം

ഒട്ടേറെ ആളുകളാണ് വിഡിയോക്ക് കമന്റ് ചെയ്തത്. 80 വയസ്സ് പിന്നിട്ട ഒരു വൃദ്ധ നൃത്തം ചെയ്യുന്ന കാഴ്ചയും അടുത്തിടെ ശ്രദ്ധേയമായിരുന്നു. പരമ്പരാഗത രീതിയിൽ നീല സാരി ധരിച്ച ഒരു മുത്തശ്ശി ആരും ഇന്നുവരെ കാണാത്ത രീതിയിൽ ചുവടുവയ്ക്കുകയാണ്. പുഷ്പ എന്ന ചിത്രത്തിലെ സാമി സാമി എന്ന ഗാനത്തിനാണ് മുത്തശ്ശി ചുവടുവയ്ക്കുന്നത്. രസകരമായ വിഡിയോ ഇൻസ്റ്റാഗ്രാമിൽ നിരവധി ആളുകളെ നന്നായി രസിപ്പിക്കുകയും ചെയ്തു.

Story highlights- Man’s epic dance performance on Titliaan