“ശരത് സാറിന്റെ ആ പാട്ട് കേട്ടാൽ ഉറക്കം വരും..”; വിധികർത്താവ് ശരത്തിനെ പോലും പൊട്ടിച്ചിരിപ്പിച്ച് മേധക്കുട്ടി

December 12, 2022

പാട്ടിനൊപ്പം കുഞ്ഞു ഗായകരുടെ കളി ചിരി തമാശകളും കുസൃതി നിറഞ്ഞ സംസാരവും പാട്ടുവേദിയിലെ സ്ഥിരം കാഴ്ച്ചയാണ്. കഴിഞ്ഞ രണ്ട് സീസണുകളിലും ഉണ്ടായിരുന്നത് പോലെ ഒരു കൂട്ടം പ്രതിഭാധനരായ കുഞ്ഞു പാട്ടുകാർ ഈ സീസണിലും പാട്ടുവേദിയിലുണ്ട്. അമ്പരപ്പിക്കുന്ന പ്രതിഭയുള്ള ഒരു കൂട്ടം കുരുന്നു ഗായകരാണ് മൂന്നാം സീസണിലും ഫ്‌ളവേഴ്‌സ് ടോപ് സിംഗർ വേദിയിലേക്ക് എത്തിയിരിക്കുന്നത്.

മൂന്നാം സീസണിൽ പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ട കൊച്ചു ഗായികയാണ് മേധ മെഹർ. ഉരുളയ്ക്കുപ്പേരി പോലെയാണ് മേധക്കുട്ടി വിധികർത്താക്കളുടെ ചോദ്യങ്ങൾക്ക് ഉത്തരം പറയുന്നത്. കൊച്ചു ഗായികയുടെ പല മറുപടികളും വേദിയെ പൊട്ടിച്ചിരിപ്പിക്കുന്നുണ്ട്. ഇപ്പോൾ പാട്ടുവേദിയിലെ കുഞ്ഞു ഗായികയായ മേധക്കുട്ടിയുടെ കുസൃതി നിറഞ്ഞ സംസാരമാണ് വേദിയെ പൊട്ടിച്ചിരിപ്പിക്കുന്നത്.

ശരത് സാറെന്തിനാണ് പാട്ടിൽ ഓരോ സംഗതികൾ ഉണ്ടാകുന്നതെന്നാണ് മേധയ്ക്ക് അറിയേണ്ടിയിരുന്നത്. ശരത് സാറിന്റെ ചില പാട്ട് കേൾക്കുമ്പോൾ കരച്ചിൽ വരുമെന്നും മറ്റ് ചിലത് കേൾക്കുമ്പോൾ ഉറക്കം വരുമെന്നും മേധക്കുട്ടി പറഞ്ഞതോടെ ശരത് അടക്കമുള്ള വിധികർത്തകളൊക്കെ പൊട്ടിച്ചിരിക്കുകയായിരുന്നു.

Read More: ‘ഈ ഗാനം എത്ര മനോഹരമാണെന്ന് ഞാൻ മനസ്സിലാക്കിയത് 25 വർഷങ്ങൾക്കിപ്പുറമാണ് ‘- വിഡിയോ പങ്കുവെച്ച് ശോഭന

അതേ സമയം മറ്റൊരു എപ്പിസോഡിൽ കണ്ണൂര് നിന്നുള്ള കൊച്ചു ഗായിക മേതികയാണ് പാട്ടുവേദിയിൽ ചിരി പടർത്തിയത്. അതിമനോഹരമായ ആലാപനം കാഴ്ച്ചവെച്ച മേതികക്കുട്ടിയുടെ കുസൃതി നിറഞ്ഞ വർത്തമാനം പ്രേക്ഷകരെ പൊട്ടിച്ചിരിപ്പിക്കുകയായിരുന്നു. കരാട്ടെ പഠിച്ചിട്ടുണ്ടോയെന്ന് ഗായകൻ എം.ജി ശ്രീകുമാർ ചോദിച്ചതോടെ കരാട്ടെ കാഴ്ച്ച വെയ്ക്കുകയായിരുന്നു മേതികക്കുട്ടി. ഇതോടെ മാർക്ക് കൊടുത്തില്ലെങ്കിൽ നല്ല ഇടി കിട്ടുമെന്ന് അവതാരിക അഭിപ്രായപ്പെട്ടു. വേദിയിൽ ചിരി പടർന്ന ഒരു നിമിഷമായി അത് മാറുകയായിരുന്നു.

Story Highlights: Medha funny conversation with sharath