രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാൻ വാഴക്കൂമ്പ്

January 25, 2023

മാറിയ ജീവിതസാഹചര്യവും പാരമ്പര്യവുമൊക്കെയായി പ്രമേഹം വലിയൊരു വില്ലനായി മാറിയിരിക്കുകയാണ്. വളരെ ചെറുപ്പത്തിൽ തന്നെ പഞ്ചസാരയുടെ അളവ് ശരീരത്തിൽ വർധിച്ച് ആരോഗ്യം തകരാറിലാകുന്ന സമൂഹത്തിൽ ഒരു പ്രതീക്ഷയുടെ കാണാമായി എത്തിയിരിക്കുകയാണ് വാഴക്കൂമ്പ്. കേൾക്കുമ്പോൾ നെറ്റി ചുളിക്കണ്ട, സത്യമാണ്.

വാഴക്കൂമ്പിനു രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാൻ സാധിക്കും. വാഴക്കൂമ്പിലൂടെ ഇൻസുലിന്റെ പ്രവർത്തനം കാര്യക്ഷമമാക്കി പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ സാധിക്കും. എല്ലാവിധ പ്രോടീനുകളും അമിനോ ആസിഡുകളും വാഴക്കൂമ്പിൽ അടങ്ങിയിരിക്കുന്നു.

Read Also: ഒഴുക്കോടെ വായിക്കും, ഏഴുഭാഷകളിൽ 100 ​​വരെ എണ്ണും- ഈ മൂന്നുവയസുകാരൻ ആള് ചില്ലറക്കാരനല്ല!

വാഴക്കൂമ്പുകളിലും തണ്ടുകളിലും ഫൈബറും ആന്റി ഓക്സിഡന്റുകളുമെല്ലാം ഉയർന്ന അളവിൽ അടങ്ങിയിരിക്കുന്നു. ഇത് പോളിഫാഗിയ, പോളിഡിപ്സിയ, മൂത്രത്തിലെ പഞ്ചസാരയുടെ അളവ് എന്നിവ കുറയ്ക്കുന്നു.

Story highlights- Bananas to lower blood sugar levels