അറിഞ്ഞില്ല, ആരും പറഞ്ഞില്ല..- ഈ പഴയ ക്രിക്കറ്റ് പ്ലെയറെ മനസിലായോ?

January 31, 2023

മലയാളികളുടെ പ്രിയതാരമാണ് ബിജു മേനോൻ. എല്ലാത്തരത്തിലുള്ള വേഷങ്ങളും അവതരിപ്പിച്ചിട്ടുള്ള നടനാണ് ഇദ്ദേഹം. അഭിനേതാവ് എന്ന നിലയിലാണ് ബിജു മേനോൻ സുപരിചിതൻ. ഇപ്പോഴിതാ, അദ്ദേഹം ഒരു ക്രിക്കറ്റ് പ്ലെയറും ആയിരുന്നു എന്ന് പങ്കുവയ്ക്കുകയാണ് ക്രിക്കറ്റ് താരം സഞ്ജു സാംസൺ. തൃശൂർ ജില്ലാ ക്രിക്കറ്റ് പ്ലെയർ ആയിരുന്നു ബിജു മേനോൻ.

അറിഞ്ഞില്ല, ആരും പറഞ്ഞില്ല എന്ന ക്യാപ്ഷനൊപ്പം സഞ്ജു സാംസൺ ആണ് ബിജു മേനോന്റെ പഴയ ചിത്രം പങ്കുവെച്ചത്. സമൂഹമാധ്യമങ്ങളിൽ പെട്ടെന്നുതന്നെ ചിത്രം വൈറലായി മാറി. ഏത് കഥാപാത്രത്തിലേക്കും ഇഴുകി ചേരാൻ പ്രത്യേക കഴിവുള്ള ചുരുക്കം നടന്മാരിൽ ഒരാളാണ് ബിജു മേനോൻ. നായകനായും, വില്ലനായും, ഹാസ്യനടനായുമെല്ലാം വിവിധ തരത്തിലുള്ള കഥാപാത്രങ്ങളെ ബിജു മേനോൻ വെള്ളിത്തിരയിൽ അനശ്വരമാക്കി. കൃഷ്ണഗുഡിയിലൊരു പ്രണയകാലത്തിൽ തുടങ്ങി അയ്യപ്പനും കോശിയിലും വരെ ആ മികവ് അതേപടി നിലനിർത്തി ബിജു മേനോൻ.

ബിജു മേനോനെ പോലെ തന്നെ ആളുകൾക്ക് പ്രിയങ്കരിയാണ് ഭാര്യയും നടിയുമായ സംയുക്ത വർമ്മ. ബിജു മേനോന്റെ വിശേഷങ്ങൾ സംയുക്തയുടെ ഇൻസ്റ്റാഗ്രാം പേജിലൂടെയാണ് പ്രേക്ഷകരിലേക്ക് എത്താറുള്ളത്. വളരെ സുന്ദരമായ പ്രണയകാലത്തിനൊടുവിൽ വിവാഹിതരായവരാണ് ബിജു മേനോനും സംയുക്തയും. ഗോസിപ്പുകൾക്ക് ഇടനൽകാതെ അന്നും ഇന്നും സിനിമാലോകത്ത് പ്രിയപ്പെട്ടവരായി നിലകൊള്ളുകയാണ് ബിജു മേനോനും സംയുക്ത വർമ്മയും.

Read Also: എല്ലാം മറന്നാലും സംഗീതം നിലനിൽക്കും; മറവി രോഗം ബാധിച്ച മുത്തശ്ശി കൊച്ചു മകന് താരാട്ട് പാടുന്ന ഹൃദ്യ നിമിഷം-വിഡിയോ

ബിജു മേനോനും സംയുക്ത വർമ്മയും ഒരുമിച്ച് ‘മഴ’, ‘മധുരനൊമ്പരക്കാറ്റ്’, ‘മേഘമൽഹാർ’ എന്നീ ചിത്രങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. 2002ലാണ് ഇരുവരും വിവാഹിതരായത്. വിവാഹത്തെ തുടർന്ന് സംയുക്ത വർമ്മ അഭിനയത്തിൽ നിന്നും അകന്നെങ്കിലും പരസ്യ ചിത്രങ്ങളിൽ സജീവമാണ്. ഇവർക്ക് ഒരു മകനുണ്ട്.

Story highlights- biju menon’s rare picture