ഫ്‌ളവേഴ്‌സ് ഒരുക്കുന്ന മ്യൂസിക്കൽ നൈറ്റിനായി കോഴിക്കോട് ഒരുങ്ങുന്നു- ടിക്കറ്റ് ബുക്കിംഗ് ആരംഭിച്ചു

January 26, 2023

കോഴിക്കോട്ടെ സംഗീതപ്രേമികളെ ആവേശംകൊള്ളിക്കാൻ ഫ്‌ളവേഴ്‌സ് ഒരുക്കുന്ന മ്യൂസിക്കൽ ഷോ വരുന്നു. ‘ഡിബി നൈറ്റ് ബൈ ഫ്‌ളവേഴ്‌സ്’ എന്ന സംഗീത നിശയ്ക്കുള്ള ടിക്കറ്റ് വിൽപന ആരംഭിച്ചിരിക്കുകയാണ്. ബുക്ക് മൈ ഷോ വഴി ഇപ്പോൾ ടിക്കറ്റുകൾ ബുക്ക് ചെയ്യാം.

കോഴിക്കോട് ട്രേഡ് സെന്ററിൽ നടക്കുന്ന സംഗീത നിശയിൽ മലയാളികളുടെ പ്രിയ ഗായിക ഗൗരി ലക്ഷ്മി, ഗായകൻ ജോബ് കുര്യൻ, അവിയൽ, തൈകൂടം ബ്രിഡ്ജ് എന്നീ ബാൻഡുകൾ കാഴ്ചവയ്ക്കാൻ ഒരുങ്ങുകയാണ്.

Read also: ഒഴുക്കോടെ വായിക്കും, ഏഴുഭാഷകളിൽ 100 ​​വരെ എണ്ണും- ഈ മൂന്നുവയസുകാരൻ ആള് ചില്ലറക്കാരനല്ല!

വൈകീട്ട് അഞ്ച് മണിക്ക് ആരംഭിക്കുന്ന പരിപാടി രാത്രി 10.30 വരെ നീളും. വൈകീട്ട് 4.30 മുതൽ തന്നെ പ്രവേശനം ആരംഭിക്കും. മാസ്‌ക് ഉൾപ്പെടെ പൂർണമായും കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചായിരിക്കും പരിപാടി സംഘടിപ്പിക്കുക. കൂടുതൽ വിവരങ്ങൾക്കായി താഴെ നൽകിയിരിക്കുന്ന വെബ്‌സൈറ്റ് സന്ദർശിക്കുക.

വെബ്‌സൈറ്റ് ലിങ്ക്

Story highlights- DB Night musical show by flowers