‘ഡിബി നൈറ്റ് ബൈ ഫ്ളവേഴ്സ്’; സംഗീതലഹരിയിൽ അവിയലിനൊപ്പം ചുവടുവെക്കാം…
കോഴിക്കോട് സംഗീതത്തിന്റെ ലഹരി പടർത്താൻ എത്തുകയാണ് ‘ഡിബി നൈറ്റ് ബൈ ഫ്ളവേഴ്സ്’. ഫെബ്രുവരി 9 ന് കോഴിക്കോട് ട്രേഡ് സെന്ററിൽ നടക്കുന്ന സംഗീത നിശയിൽ അവിയൽ, തൈകൂടം ബ്രിഡ്ജ് എന്നീ ബാൻഡുകളും പ്രിയ ഗായിക ഗൗരി ലക്ഷ്മി, ഗായകൻ ജോബ് കുര്യൻ എന്നിവരും ചേർന്നാണ് സംഗീത വിരുന്നൊരുക്കുന്നത്. വൈകുന്നേരം 5 മണിക്കാണ് പരിപാടി ആരംഭിക്കുന്നത്. 4.30 മുതൽ തന്നെ പ്രവേശനം ആരംഭിക്കും.
കേരളത്തിന്റെ പ്രിയപ്പെട്ട ബാൻഡായ അവിയലും സംഗീതനിശയിൽ അണിനിരക്കുന്നുണ്ട്. 2003-ൽ തിരുവനന്തപുരത്ത് രൂപീകരിച്ച ‘അവിയൽ’ റോക്ക് ബാൻഡ് അവരുടെ വരികളിലൂടെ ആളുകളിലേക്ക് ചേക്കേറിയതാണ്. ബാൻഡിൽ ആനന്ദ്രാജ് ബെഞ്ചമിൻ പോൾ, ടേൺടാബ്ലിസ്റ്റും പിന്നണി ഗായകനുമായ ടോണി ജോൺ, ഗിറ്റാറിസ്റ്റ് റെക്സ് വിജയൻ, ബാസിസ്റ്റ് നരേഷ് കാമത്ത്, ഡ്രമ്മർ മിഥുൻ പുത്തൻവീട്ടിൽ എന്നിവരും ഉൾപ്പെടുന്നു. കലകളുടെ അരങ്ങായ കോഴിക്കോടിന് അവിയലും ശോഭ പകരും.
ചലച്ചിത്ര ഗാനങ്ങൾക്കപ്പുറം മലയാള സംഗീത ലോകം സ്വതന്ത്ര സംഗീതത്തെ ശ്രദ്ധിച്ച് തുടങ്ങിയ കാലത്ത് തന്നെ വലിയ ജനപ്രീതി നേടിയ ബാൻഡാണ് ‘അവിയൽ.’ നാടൻ പാട്ടുകൾ അടക്കമുള്ള മലയാള ഗാനങ്ങളിൽ റോക്ക് സംഗീതവും ചേർത്ത് അവതരിപ്പിച്ച പുതുമയുള്ള അവതരണമാണ് അവിയലിന് വലിയ പ്രശസ്തി നേടിക്കൊടുത്തത്. രാജ്യത്തുടനീളം നിരവധി ലൈവ് ഷോകളും കൺസേർട്ടുകളും അവതരിപ്പിച്ച് സംഗീത സാമ്രാട്ട് ഏ.ആർ റഹ്മാൻ അടക്കമുള്ള സംഗീതജ്ഞരുടെ പ്രശംസ ഏറ്റുവാങ്ങിയിട്ടുണ്ട് അവിയൽ. നിരവധി അന്തർദേശീയ മ്യൂസിക് ഫെസ്റ്റിവലുകളിൽ ഇന്ത്യയെ പ്രതിനിധീകരിച്ച് പങ്കെടുത്തിട്ടുള്ള അവിയൽ സോൾട്ട് ആൻഡ് പെപ്പർ, 22 ഫീമെയിൽ കോട്ടയം, സെക്കൻഡ് ഷോ അടക്കമുള്ള ചിത്രങ്ങളിൽ ഗാനങ്ങൾ ചെയ്തിട്ടുണ്ട്. ബാൻഡിലെ ഗിത്താറിസ്റ്റായ റെക്സ് വിജയൻ മലയാള സിനിമയിലെ തിരക്കുള്ള സംഗീത സംവിധായകൻ കൂടിയാണ്.
പരിപാടിക്കായി ബുക്ക് മൈ ഷോ വഴി ഇപ്പോൾ ടിക്കറ്റുകൾ ബുക്ക് ചെയ്യാം. സാധാരണ ടിക്കറ്റിന് 799 രൂപയും സീറ്റിങ് ഉൾപ്പെടെയുള്ള വിഐപി ടിക്കറ്റിന് 1499 രൂപയുമാണ്. മാസ്ക് ഉൾപ്പെടെ പൂർണമായും കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചായിരിക്കും പരിപാടി സംഘടിപ്പിക്കുക. കൂടുതൽ വിവരങ്ങൾക്കായി താഴെ നൽകിയിരിക്കുന്ന വെബ്സൈറ്റ് സന്ദർശിക്കുക.
Story highlights- Let’s step with Avial in the musical frenzy ‘DB Night by Flowers