എം.ജി ശ്രീകുമാറിന്റെ ഹിറ്റ് ഗാനവുമായി വേദിയിൽ സിദ്നാൻ, കൂടെ പാടി ഗായകൻ; പാട്ടുവേദിയിലെ മനോഹര നിമിഷം

January 20, 2023

മലയാള സിനിമയിൽ ഒട്ടേറെ മികച്ച ഗാനങ്ങൾ ആലപിച്ച ഗായകനാണ് എം.ജി ശ്രീകുമാർ. മോഹൻലാലിൻറെ മിക്ക ഹിറ്റ് ഗാനങ്ങൾക്കും എം.ജി ശ്രീകുമാറാണ് ശബ്‌ദം നൽകിയത്. മനസ്സ് തൊടുന്ന മെലഡികളും പ്രേക്ഷകരെ ആവേശത്തിലാക്കുന്ന അടിപൊളി ഗാനങ്ങളുമെല്ലാം ഏറെ മികവോടെയാണ് ഗായകൻ ആലപിക്കുന്നത്. ഇപ്പോൾ എം.ജി ശ്രീകുമാർ-മോഹൻലാൽ കൂട്ടുക്കെട്ടിലെ ഒരു ഹിറ്റ് ഗാനവുമായി വേദിയിലെത്തിയിരിക്കുകയാണ് പാട്ടുവേദിയുടെ പ്രിയ ഗായകൻ സിദ്നാൻ.

മോഹൻലാൽ നായകനായ ‘ഉസ്‌താദ്‌’ എന്ന ഹിറ്റ് ചിത്രത്തിലെ “ചില്‍ ചില്‍ ചില്‍ ചിലമ്പൊലി താളം ..” എന്ന് തുടങ്ങുന്ന ഗാനമാണ് കൊച്ചു ഗായകൻ വേദിയിൽ ആലപിച്ചത്. വിദ്യാസാഗർ സംഗീതം നൽകിയിരിക്കുന്ന ഗാനത്തിന് വരികളെഴുതിയിരിക്കുന്നത് ഗിരീഷ് പുത്തഞ്ചേരിയാണ്. എം.ജി ശ്രീകുമാർ ആലപിച്ച ഈ ഗാനം ഏറ്റവും മികച്ച രീതിയിലാണ് സിദ്നാൻ വേദിയിൽ ആലപിച്ചത്. എം.ജി ശ്രീകുമാറും കൊച്ചു ഗായകനൊപ്പം ഈ ഗാനം ആലപിച്ചപ്പോൾ ഏറെ ഹൃദ്യമായ ഒരു നിമിഷത്തിനാണ് വേദി സാക്ഷിയായത്.

നേരത്തെ മൂന്നാം സീസണിലെ ആദ്യ ഗോൾഡൻ ക്രൗൺ നേടി സിദ്നാൻ വേദിയുടെ കൈയടി ഏറ്റുവാങ്ങിയിരുന്നു. അമ്പരപ്പിക്കുന്ന ആലാപന മികവാണ് ഈ കൊച്ചു ഗായകൻ വേദിയിൽ കാഴ്ച്ചവെച്ചത്. ‘ഈ പറക്കും തളിക’ എന്ന ചിത്രത്തിലെ “പറക്കും തളിക ഇതു മനുഷ്യരെ കറക്കും തളിക..” എന്ന് തുടങ്ങുന്ന ഗാനമാണ് സിദ്നാൻ വേദിയിൽ ആലപിച്ചത്. അമ്പരപ്പിക്കുന്ന മികവോടെ കുഞ്ഞു ഗായകൻ പാടി തീർന്നപ്പോഴേക്കും എഴുന്നേറ്റ് നിന്നാണ് വിധികർത്താക്കൾ കൈയടിച്ചത്. തീർത്തും അവിശ്വനീയമായ പ്രകടനമാണ് സിദ്നാൻ കാഴ്ച്ചവെച്ചതെന്നാണ് ജഡ്‌ജസ് ഒന്നടങ്കം പറഞ്ഞത്.

Read More: “ജനലിനപ്പുറത്തൂടെ ഓടിയ ആളെ കണ്ടപ്പോൾ..”; ട്വൽത്ത് മാന്റെ ലൊക്കേഷനിൽ ഓജോ ബോർഡ് കളിച്ച അനുഭവം പങ്കുവെച്ച് അനു സിത്താര

അതേ സമയം അവിസ്‌മരണീയമായ പ്രകടനമാണ് ഫ്‌ളവേഴ്‌സ് ടോപ് സിംഗറിന്റെ മൂന്നാം സീസണിലെ മത്സരാർത്ഥികളൊക്കെ വേദിയിൽ കാഴ്ച്ചവെയ്ക്കുന്നത്. അമ്പരപ്പിക്കുന്ന പ്രതിഭയുള്ള കുരുന്ന് ഗായകരാണ് പുതിയ സീസണിലും പാട്ടുവേദിയിലേക്ക് എത്തിയിരിക്കുന്നത്. മനോഹരമായ ആലാപനത്തിലൂടെയും രസകരമായ സംസാരത്തിലൂടെയും പ്രേക്ഷകരുടെ ഇഷ്‌ട താരങ്ങളായി മാറുകയാണ് ഈ കുരുന്ന് ഗായകർ.

Story Highlights: M.g sreekumar joins sidnan while singing