അക്ഷരങ്ങളിൽ നിന്നും താജ്‌മഹൽ വരച്ച് യുവാവ്- അമ്പരപ്പിക്കുന്ന വിഡിയോ

January 25, 2023

മനുഷ്യന്റെ കഴിവുകൾക്ക് പരിധിയില്ല. ജന്മനായുള്ള കഴിവുകൾക്ക് കൂടുതൽ മികവ് നൽകി ശ്രദ്ധനേടുന്നവർ ധാരാളമാണ്. അവരുടെ കലാസൃഷ്‌ടി അമ്പരപ്പിക്കുക മാത്രമല്ല, വളരെയധികം വൈറലായി മാറുകയും ചെയ്യും. ഇൻസ്റ്റാഗ്രാമിൽ പങ്കിട്ട അത്തരത്തിലുള്ള ഒരു വിഡിയോ വളരെയധികം ശ്രദ്ധേയമാകുകയാണ്.

അക്‌ദേവ് എന്ന കലാകാരൻ പങ്കുവെച്ച വിഡിയോയിൽ, അയാൾ ചോക്ക് ഉപയോഗിച്ച് ബ്ലാക്ക് ബോർഡിൽ വരയ്ക്കുന്നത് കാണിക്കുന്നു. താജ്മഹൽ എന്ന വാക്ക് ഇംഗ്ലീഷിൽ എഴുതിയാണ് അദ്ദേഹം ആരംഭിക്കുന്നത്. വിഡിയോ മുന്നേറുമ്പോൾ അയാൾ അക്ഷരങ്ങളെ അടിസ്ഥാനമാക്കി അവിശ്വസനീയമായി താജ്‌മഹൽ വരയ്ക്കുന്നത് തുടരുന്നു. വിഡിയോ 30 മില്യൺ കാഴ്‌ചകൾ നേടി.

Read Also: ഗില്ലാട്ടം; ഡബിൾ സെഞ്ചുറിയുമായി ശുഭ്മൻ ഗിൽ, ന്യൂസിലൻഡിനെതിരെ ഇന്ത്യയ്ക്ക് കൂറ്റൻ സ്‌കോർ

അത്യപൂർവമായ കഴിവുകളാൽ സമ്പന്നരായ ഒട്ടേറെ ആളുകൾ ഉള്ള സമൂഹത്തിലാണ് നമ്മൾ ഇന്ന് ജീവിക്കുന്നത്. ഇപ്പോൾ സമൂഹമാധ്യമങ്ങളിലൂടെ ഓരോരുത്തർക്കും അവരുടെ കഴിവ് ആളുകളിലേക്ക് എത്തിക്കാനും സാധിക്കാറുണ്ട്. തണ്ണിമത്തനിൽ മനോഹരമായ ഡിസൈൻ കൊത്തിയെടുക്കുന്ന ഒരു സ്ത്രീയുടെ വിഡിയോ അടുത്തിടെ ശ്രദ്ധനേടിയിരുന്നു. വിഡിയോയിൽ ഒരു സ്ത്രീ തണ്ണിമത്തനിൽ മൂർച്ചയുള്ള കത്തി ഉപയോഗിച്ച് മനോഹരമായ ഒരു പാറ്റേൺ കൊത്തിയെടുക്കുന്നത് കാണാം. ഡിസൈൻ വളരെ പ്രയാസമേറിയതാണ്. അത് തീർച്ചയായും കാണികളെ ആകർഷിക്കുന്നുണ്ട്.

Story highlights- Man draws Taj Mahal with letters