“സംസാരിച്ച് നിൽക്കാൻ സമയമില്ല, എനിക്ക് വീട്ടിൽ പോണം..”; വേദിയിൽ പൊട്ടിച്ചിരിയുടെ മാലപ്പടക്കത്തിന് തിരി കൊളുത്തി മേധക്കുട്ടി

January 17, 2023

ഫ്‌ളവേഴ്‌സ് ടോപ് സിംഗറിന്റെ മൂന്നാം സീസണിൽ പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ട കൊച്ചു ഗായികയാണ് മേധ മെഹർ. ഉരുളയ്ക്കുപ്പേരി പോലെയാണ് മേധക്കുട്ടി വിധികർത്താക്കളുടെ ചോദ്യങ്ങൾക്ക് ഉത്തരം പറയുന്നത്. കൊച്ചു ഗായികയുടെ പല മറുപടികളും വേദിയെ പൊട്ടിച്ചിരിപ്പിക്കാറുണ്ട്. ഇപ്പോൾ മേധക്കുട്ടിയുടെ കുസൃതി നിറഞ്ഞ സംസാരമാണ് വേദിയെ പൊട്ടിച്ചിരിപ്പിക്കുന്നത്.

‘പാവക്കൂത്ത്’ എന്ന ചിത്രത്തിലെ “കാമിനി മുല്ലകൾ കാതോർത്തു നിന്നു..” എന്ന് തുടങ്ങുന്ന ഗാനം ആലപിക്കാനാണ് മേധക്കുട്ടി വേദിയിലെത്തിയത്. ജോൺസൺ മാഷ് സംഗീതം നൽകിയിരിക്കുന്ന ഗാനത്തിന് വരികളെഴുതിയിരിക്കുന്നത് കെ. ജയകുമാറാണ്. മേധ ഈ പാട്ട് പാടിയതിന് ശേഷമാണ് ഗായികയും എം.ജി ശ്രീകുമാറും തമ്മിലുള്ള രസകരമായ സംഭാഷണം നടന്നത്.

എം.ജി ശ്രീകുമാർ പാട്ടിനെ പറ്റിയുള്ള അഭിപ്രായം പറയുന്നതിനിടെയാണ് മേധക്കുട്ടിയുടെ തഗ് ഡയലോഗ് വന്നത്. എനിക്ക് സംസാരിച്ചു നിൽക്കാൻ സമയമില്ലെന്നും പെട്ടെന്ന് വീട്ടിൽ പോകണമെന്നും കുഞ്ഞു ഗായിക പറഞ്ഞതോടെ വേദിയിൽ പൊട്ടിച്ചിരി പടരുകയായിരുന്നു.

Read More: ‘ആർആർആർ രണ്ട് തവണ കണ്ടുവെന്ന് അവതാറിന്റെ സംവിധായകൻ ജയിംസ് കാമറൂൺ’ ; രാജമൗലിയുടെ ട്വീറ്റ് ശ്രദ്ധേയമാവുന്നു

അതേ സമയം മറ്റൊരു എപ്പിസോഡിൽ കണ്ണൂര് നിന്നുള്ള കൊച്ചു ഗായിക മേതികയാണ് പാട്ടുവേദിയിൽ ചിരി പടർത്തിയത്. അതിമനോഹരമായ ആലാപനം കാഴ്ച്ചവെച്ച മേതികക്കുട്ടിയുടെ കുസൃതി നിറഞ്ഞ വർത്തമാനം പ്രേക്ഷകരെ പൊട്ടിച്ചിരിപ്പിക്കുകയായിരുന്നു. കരാട്ടെ പഠിച്ചിട്ടുണ്ടോയെന്ന് ഗായകൻ എം.ജി ശ്രീകുമാർ ചോദിച്ചതോടെ കരാട്ടെ കാഴ്ച്ച വെയ്ക്കുകയായിരുന്നു മേതികക്കുട്ടി. ഇതോടെ മാർക്ക് കൊടുത്തില്ലെങ്കിൽ നല്ല ഇടി കിട്ടുമെന്ന് അവതാരിക അഭിപ്രായപ്പെട്ടു. വേദിയിൽ ചിരി പടർന്ന ഒരു നിമിഷമായി അത് മാറുകയായിരുന്നു.

Story Highlights: Medha funny conversation at flowers top singer stage