ഇനി പുത്തൻ ലുക്കിലേക്ക്- വർക്ക്ഔട്ട് ചിത്രങ്ങളുമായി മോഹൻലാൽ

January 8, 2023

വ്യയാമം ചെയ്യുന്നതിൽ ഒട്ടും വിട്ടുവീഴ്ച വരുത്താറില്ല മോഹൻലാൽ. അടുത്തിടെയായി ഫിറ്റ്നസിൽ വളരെയധികം ശ്രദ്ധ ചെലുത്തുന്ന മോഹൻലാലിൻറെ വിഡിയോകൾ ആരാധകർ ഏറ്റെടുക്കാറുണ്ട്. ഇപ്പോഴിതാ, വീണ്ടും വർക്ക്ഔട്ട് ചിത്രങ്ങളുമായി എത്തിയിരിക്കുകയാണ് താരം. മോഹൻലാൽ തന്നെയാണ് ചിത്രങ്ങൾ പങ്കുവെച്ചത്.

ലിജോ ജോസ് പെല്ലിശേരി ഒരുക്കുന്ന മലൈകോട്ടൈ വാലിബനുവേണ്ടിയുള്ള ലുക്ക് ചേഞ്ചിനായാണ് മോഹൻലാൽ വീണ്ടും വർക്ക്ഔട്ട് ആരംഭിച്ചിരിക്കുന്നത്. മലയാളത്തിന്റെ അഭിമാന താരകങ്ങളാണ് നടൻ മോഹൻലാലും സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരിയും. അത് കൊണ്ട് തന്നെ ഇരുവരും ഒരുമിക്കുന്ന ഒരു ചിത്രത്തിനായി വലിയ കാത്തിരിപ്പിലായിരുന്നു ആരാധകർ.

അതേ സമയം ഒരു ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് കഴിഞ്ഞ ദിവസം ചിത്രത്തിന്റെ നിർമ്മാതാക്കളായ ജോൺ ആൻഡ് മേരി ക്രിയേറ്റിവ്‌ ടൈറ്റിൽ പ്രഖ്യാപിക്കുന്നതിനെ പറ്റി അറിയിച്ചത്. “ഒരു രാത്രി ഇരുട്ടി വെളുക്കുമ്പോൾ ഉണ്ടായതല്ല റോമാ സാമ്രാജ്യം. മനുഷ്യന്റെ കഠിനധ്വാനത്തിന്റെ, പോരാട്ടങ്ങളുടെ ശ്രമഫലമാണ് ഓരോ വിജയവും. രണ്ടു മാസങ്ങൾക്കു മുൻപ് മലയാളക്കര ആഘോഷിച്ച മോഹൻലാൽ ലിജോ ജോസ് കൂട്ടുക്കെട്ടിലുള്ള ചിത്രത്തിന്റെ വിശേഷങ്ങൾ അറിയാൻ പലരും അക്ഷമരായി കാത്തിരിക്കുകയാണ്.

Read Also: മഞ്ഞിൽ പെട്ട് പോയ നായയ്ക്ക് രക്ഷകരായി ഒരു കുടുംബം; ഹൃദയം തൊടുന്ന കാഴ്ച്ച-വിഡിയോ

അതേസമയം, മുൻപ് ലോക്ക്ഡൗൺ സമയത്ത് മോഹൻലാലിൻറെ വർക്ക്ഔട്ട് വിഡിയോ വൈറലായി മാറിയിരുന്നു. സ്കിപ്പിംഗ് റോപ്പും പഞ്ചിങ് ബാഗും ഉപയോഗിച്ചാണ് മോഹൻലാൽ വർക്ക്ഔട്ട് ചെയ്തിരുന്നത്. ഫിറ്റ്നസിന്റെ കാര്യത്തിൽ യാതൊരു വിട്ടുവീഴ്ചയുമില്ലാത്ത താരമാണ് മോഹൻലാൽ. പ്രിയദർശൻ ചിത്രത്തിൽ ബോക്സിംഗ് താരമായി മോഹൻലാൽ എത്തുന്നുണ്ട്. ബോക്‌സിംഗ് പരിശീലകനായ തിരുവനന്തപുരം സ്വദേശി പ്രേംനാഥ്‌ മോഹൻലാലിനെ പരിശീലിപ്പിക്കുന്ന വിഡിയോയും ശ്രദ്ധേയമായിരുന്നു.

Story highlights- mohanlal workout photos viral