ചെന്നൈ തെരുവോരങ്ങളിൽ ജീവിക്കുന്നവർക്ക് പുതുവർഷ സമ്മാനവുമായി നേരിട്ടെത്തി നയൻതാര- വിഡിയോ

January 4, 2023

വിവാഹശേഷം പതിവായി വാർത്തകളിൽ ഇടംപിടിക്കുന്നുണ്ട് നയൻതാര യും വിഘ്‌നേഷ് ശിവനും. മക്കളുടെ വിശേഷങ്ങളും സിനിമാവിശേഷങ്ങളുമെല്ലാം ഇരുവരും സമൂഹമാധ്യമങ്ങളിലൂടെ ശ്രദ്ധനേടിയിരുന്നു. ഇപ്പോഴിതാ, വിഘ്‌നേഷ് ശിവനും നയൻതാരയും അടുത്തിടെ ചെന്നൈയിലെ എഗ്‌മോറിൽ അപ്രതീക്ഷിത സന്ദർശനം നടത്തി നിർധനരായ ആളുകൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു. ദമ്പതികൾ റോഡരികിലുള്ള ആളുകൾക്ക് ഭക്ഷണസാധനങ്ങളും വസ്ത്രങ്ങളും സമ്മാനമായി നൽകി. നേരിട്ട് തന്നെ എല്ലാവര്ക്കും വിതരണം ചെയ്യുകയായിരുന്നു ഇരുവരും.

നയൻതാരയുടെയും വിഘ്‌നേഷ് ശിവന്റെയും ഈ വിഡിയോ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധേയമാകുകയാണ്. അതേസമയം, മുൻപ് പുതുവർഷത്തോടനുബന്ധിച്ച്, വിഘ്‌നേഷ് ശിവൻ നയൻതാരയ്ക്കും ഇരട്ട മക്കൾക്കുമൊപ്പമുള്ള ചില ചിത്രങ്ങൾ പങ്കുവെച്ചിരുന്നു. ഏറ്റവുമൊടുവിൽ ഹൊറർ ത്രില്ലർ ‘കണക്ട്’ എന്ന സിനിമയിലാണ് നയൻതാര അഭിനയിച്ചത്.

5 വർഷത്തിലേറെ നീണ്ട പ്രണയത്തിന് ശേഷം, നയൻതാരയും വിഘ്നേഷ് ശിവനും 2022 ൽ വിവാഹിതരായി.വിഘ്നേഷ് ശിവനിലൂടെയാണ് നയൻതാരയുടെയും വിശേഷങ്ങൾ ആളുകളിലേക്ക് എത്തുന്നത്. അവരുടെ അടുത്ത സുഹൃത്തുക്കളുടെയും കുടുംബാംഗങ്ങളുടെയും സാന്നിധ്യത്തിൽ ഇരുവരും വിവാഹിതരായിരുന്നു. ഈ വർഷം ഒക്ടോബറിൽ ഇരുവർക്കും ഇരട്ടക്കുട്ടികൾ പിറന്നു. കുഞ്ഞുങ്ങളുടെ വിശേഷവും താരദമ്പതികൾ പങ്കുവയ്ക്കാറുണ്ട്. 

Read Also: “കല്യാണത്തിന് ഒരു സർപ്രൈസ് ഒരുക്കിയതാണ്, ഇത്ര വൈറലാവുമെന്ന് കരുതിയില്ല..”; ചെണ്ടകൊട്ടി വൈറലായ വധുവും വരനും പറയുന്നു-വിഡിയോ

അതേസമയം, ഷാരൂഖ് ഖാനൊപ്പം ജവാനിലാണ് താരം അടുത്തതായി അഭിനയിക്കുന്നത്. ആറ്റ്‌ലി സംവിധാനം ചെയ്യുന്ന പാൻ-ഇന്ത്യൻ സിനിമയിൽ പ്രിയാമണി, സന്യ മൽഹോത്ര തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. 2023 മധ്യത്തോടെ ജവാൻ റിലീസ് ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Story highlights- nayantahra distribute gifts to homeless people

ചുവടുവെക്കാം പാട്ടിനൊപ്പം. കോഴിക്കോടിന്റെ മണ്ണിൽ പാട്ടിന്റെ പെരുമഴ തീർക്കാൻ ഗൗരി ലക്ഷ്മി, ഗായകൻ ജോബ് കുര്യൻ, അവിയൽ, തൈക്കുടം ബ്രിഡ്ജ് എന്നീ ബാൻഡുകളുടെ തകർപ്പൻ പെർഫോമൻസുമായി 'ഡിബി നൈറ്റ് ബൈ ഫ്‌ളവേഴ്‌സ്’. Book Your Tickets Now..!