2023-ൽ ആർക്കും സന്ദർശിക്കാനാകാത്ത സ്ഥലങ്ങൾ..

January 2, 2023

2023 പ്രതീക്ഷകളുടെ വർഷമാണ്. എന്നാൽ, പുതുവർഷമെത്തും മുൻപേ, കൊവിഡ് വീണ്ടും പിടിമുറുക്കിയും തുടങ്ങി. ഏതാനും വർഷങ്ങളായി ഇതേകാരണത്തിൽ മുടങ്ങിക്കിടക്കുന്ന സ്വപ്നയാത്രകൾ വീണ്ടും ആരംഭിക്കാം എന്ന ചിന്തയിലായിരുന്നു ആളുകൾ. എന്നാൽ, ഈ വർഷം നിങ്ങളുടെ ബക്കറ്റ് ലിസ്റ്റിലുള്ള ചില പ്രസിദ്ധ സ്ഥലങ്ങൾ സന്ദർശിക്കാൻ സാധിക്കില്ല.

ലോകത്തിന്റെ ഭൂരിഭാഗവും വീണ്ടും തുറന്ന് പഴയതുപോലെ പ്രവർത്തിക്കുമ്പോൾ, എല്ലാ ഇടങ്ങളും അത്തരത്തിൽ അതിജീവിച്ചിട്ടില്ല. ചിലത് തങ്ങളുടെ അടിസ്ഥാന സൗകര്യങ്ങൾ പുനർനിർമ്മിക്കുന്നതിനോ മെച്ചപ്പെടുത്തുന്നതിനോ വേണ്ടി ടൂറിസത്തിലുണ്ടായ ഈ ഇടവേള പ്രയോജനപ്പെടുത്തി, മറ്റുള്ളവ എന്നെന്നേക്കുമായി വിട പറഞ്ഞു. അത്തരത്തിലുള്ള ചില സ്ഥലങ്ങൾ പരിചയപ്പെടുത്താം.

വിയറ്റ്നാമീസ് തലസ്ഥാനത്തെ “ട്രെയിൻ സ്ട്രീറ്റ്” ലോകപ്രസിദ്ധമാണ്. ഇൻസ്റ്റാഗ്രാമിൽ വളരെ ജനപ്രിയമായി മാറിയ ഈ സ്ഥലം വിവാദങ്ങളുടെ ഉറവിടവുമാണ്. വീടുകളിൽ നിന്നും കടകളിൽ നിന്നും ഏതാനും ഇഞ്ചുകൾ മാത്രം അകലെയുള്ള പാളങ്ങളിലൂടെ ഓടുന്ന ട്രെയിനുകൾക്ക് പ്രശസ്തമായ ഇടമാണ് ഇത്. വിനോദസഞ്ചാരികൾക്കിടയിൽ ഈ സ്ഥലം ജനപ്രിയമായി.

ഓരു ‘വിന്റേജ്’ രൂപം ഉണ്ടായിരുന്ന ട്രാക്കുകൾ ഇപ്പോഴും വളരെ ഉപയോഗത്തിലായിരുന്നു. എന്നാൽ കോളെ ഡെൽ ട്രെയ്നിലെ ഓവർ-ടൂറിസം ഒരു ശല്യം മാത്രമല്ല, നിയമാനുസൃതമായ ഒരു സുരക്ഷാ ആശങ്കയും ആയിത്തീർന്നു. കാരണം ആളുകളെ ഒഴിവാക്കാൻ ട്രെയിനുകൾ ചിലപ്പോൾ അവസാന നിമിഷം വഴിതിരിച്ചുവിടേണ്ട അവസരം പോലും വേണ്ടി വന്നു. 2019 ൽ കാൽനട ഗതാഗതം പ്രയോജനപ്പെടുത്തുന്നതിനായി ഇവിടം അടച്ചുപൂട്ടാൻ ഹനോയ് സർക്കാർ ഉത്തരവിട്ടിരുന്നുവെങ്കിലും, ഈ പ്രദേശം ജനപ്രിയമായി തുടർന്നിരുന്നു. അവസാനമായി, 2022 അവസാനത്തോടെ, കാൾ ഡെൽ ട്രെനിലെ എല്ലാ ബിസിനസ്സുകളുടെയും ഓപ്പറേറ്റിംഗ് ലൈസൻസുകൾ റദ്ദാക്കുകയും ആളുകൾ കടന്നുപോകുന്നത് തടയാൻ തടസ്സങ്ങൾ സ്ഥാപിക്കുകയും ചെയ്തു.

ലോസ് ഏഞ്ചൽസ് ഭൂഗർഭ മ്യൂസിയം ഇത്തരത്തിൽ അടച്ചുപൂട്ടിയതിൽ ഒന്നാണ്. ആർട്ടിസ്റ്റ് ദമ്പതികളായ നോഹയുടെയും കരോൺ ഡേവിസിന്റെയും ആശയമായിരുന്നു ഇത്. അണ്ടർഗ്രൗണ്ട് മ്യൂസിയം ഒട്ടേറെ കലാകാരന്മാരുടെ സൃഷ്ടികൾക്ക് പേരുകേട്ടതുമാണ്. 2015-ൽ നോഹ ഡേവിസിന്റെ മരണശേഷവും ഇവിടം ഇങ്ങനെ തുടർന്നു. എന്നിരുന്നാലും, ഭൂഗർഭ മ്യൂസിയത്തിൽ കൊവിഡ് പ്രതികൂലമായി ബാധിച്ചു. ബിയോൺസ്, ട്രേസി എല്ലിസ് റോസ്, ജോൺ ലെജൻഡ് തുടങ്ങിയ പ്രശസ്തരായ ആരാധകരും പിന്തുണക്കാരും ഉണ്ടായിരുന്നിട്ടും, മ്യൂസിയം 2022 ൽ അടച്ചുപൂട്ടി. യഥാർത്ഥത്തിൽ എന്താണ് സംഭവിച്ചതെന്ന് ആർക്കും വ്യക്തമല്ല.

ഹോങ്കോംങ്ങിലെ ജംബോ കിംഗ്ഡം ഫ്ലോട്ടിംഗ് റെസ്റ്റോറന്റ് ഇതുപോലെ അടച്ചുപൂട്ടപ്പെട്ടതാണ്. കൊറോണ വൈറസ് കാരണം അടച്ചുപൂട്ടി രണ്ട് വർഷത്തിലേറെയായിട്ടും ഈ ഫ്ലോട്ടിംഗ് റെസ്റ്റോറന്റ് എല്ലാം പഴയപോലെ ആയിട്ടും തുറന്നിട്ടില്ല. ലോകത്തിലെ ഏറ്റവും വലിയ ഫ്‌ളോട്ടിങ് റസ്റ്റോറന്റ് എന്നപേരിൽ അറിയപ്പെട്ടിരുന്ന ഇവിടം പക്ഷെ ഭാഗ്യം തുണച്ചില്ല.

ഒട്ടേറെ സിനിമകളിലും ടിവി ഷോകളിലും പ്രദർശിപ്പിച്ചിട്ടുള്ളതും എലിസബത്ത് രാജ്ഞി മുതൽ ചൗ യുൻ-ഫാറ്റ് വരെയുള്ള എല്ലാവരും സന്ദർശിച്ചിട്ടുള്ളതുമായ ഈ റെസ്റ്റോറന്റ്, പതിയെ ആളുകൾക്കിടയിൽ പ്രിയം നഷ്ടമായതായി മാറി. അലങ്കരിച്ച മൂന്ന് നിലകളുള്ള കപ്പലിന്റെ പരിപാലനച്ചെലവ് ഉയർന്നതായിരുന്നു. കർശനമായ ലോക്ക്ഡൗണുകൾക്കും കൊവിഡ് നിയന്ത്രണങ്ങൾക്കും ഇടയിൽ ഹോങ്കോംഗ് ടൂറിസം കുത്തനെ ഇടിഞ്ഞിരുന്നു. ഒടുവിൽ,തെക്കുകിഴക്കൻ ഏഷ്യൻ കപ്പൽശാലയിലേക്കുള്ള യാത്രാമധ്യേ കപ്പൽ ദക്ഷിണ ചൈനാ കടലിലെ പാരസൽ ദ്വീപുകൾക്ക് സമീപം മുങ്ങുകയായിരുന്നു.

Read Also: മലയാളത്തിലെ മിന്നുംതാരങ്ങളുടെ കുട്ടിക്കാലമിങ്ങനെ- ശ്രദ്ധേയമായി ചിത്രങ്ങൾ

ന്യൂയോർക്കിലെ 9/11 ട്രിബ്യൂട്ട് മ്യൂസിയം, ടീം ലാബ് ബോർഡർലെസ് ആൻഡ് എഡോ-ടോക്കിയോ മ്യൂസിയം, കാലിഫോർണിയയിലെ ക്യൂൻ മേരി ലോംഗ് ബീച്ച്, അയർലൻഡിലെ ഡബ്ലിൻ റൈറ്റേഴ്സ് മ്യൂസിയം എന്നിവയും ഈ വർഷം സന്ദർശിക്കാൻ സാധിക്കില്ല.

Story highlights- places you can’t visit in 2023