50,000 വർഷങ്ങൾക്ക് ശേഷം ഭൂമിയെ കടന്നുപോകുന്ന അപൂർവമായ പച്ച വാൽനക്ഷത്രത്തെ നഗ്നനേത്രങ്ങൾ കൊണ്ട് കാണാം..
50,000 വർഷത്തെ നീണ്ട ഇടവേളയ്ക്ക് ശേഷം അപൂർവമായ തിളങ്ങുന്ന വാൽനക്ഷത്രം ഭൂമിയിലേക്ക് അടുക്കുന്നു. അടുത്ത ആഴ്ച ബുധൻ, വ്യാഴം ദിവസങ്ങളിൽ ഈ വാൽനക്ഷത്രം ഏറ്റവും അടുത്ത് വരുന്നതിനാൽ എല്ലാ നക്ഷത്ര നിരീക്ഷകർക്കും, ഈ ഗ്രീൻ കോമറ്റിനെ നഗ്നനേത്രങ്ങൾകൊണ്ട് കാണാൻ കഴിയും. ഈ കോമറ്റ് വെറും 27 മീറ്റർ മൈൽ മാത്രം 2.5 ലൈറ്റ് മിനിറ്റ് ദൂരത്തിൽ ഭൂമിയെ മറികടക്കും.
ഗ്രീൻ കോമറ്റ് ഓരോ 50,000 വർഷത്തിലും സൂര്യനെ വലം വയ്ക്കുമെന്ന് കണക്കാക്കപ്പെടുന്നു. അതായത് വാൽനക്ഷത്രം അവസാനമായി ഭൂമിയെ കടന്നുപോയത് അത്രയധികം വർഷങ്ങൾക്ക് മുൻപാണ്. ഈ ഗ്രീൻ കോമറ്റ് ഊർട്ട് മേഘത്തിൽ നിന്ന് വരുന്നു, ഇതിൽ അടങ്ങിയിരിക്കുന്ന ഡയറ്റോമിക് കാർബണിൽ നിന്നാണ് (ഒന്നിച്ചിരിക്കുന്ന കാർബൺ ആറ്റങ്ങളുടെ ജോഡി) മനോഹരമായ പച്ച തിളക്കം ലഭിക്കുന്നത്. സൗരവികിരണത്തിന്റെ അൾട്രാവയലറ്റ് രശ്മികൾ വാൽനക്ഷത്രത്തിൽ പതിക്കുമ്പോൾ, ഈ തന്മാത്രകൾ പച്ച വെളിച്ചം പുറപ്പെടുവിക്കുന്നു.
കഴിഞ്ഞ മാസവും വാൽനക്ഷത്രം ദൃശ്യമായിരുന്നു. എന്നിരുന്നാലും ഭൂമിയിൽ നിന്നും വളരെയധികം ദൂരത്തിലായിരുന്നതിനാൽ തിളക്കം കാര്യമായി ദൃശ്യമായിരുന്നില്ല. ഇപ്പോൾ ഭൂമിയെ കൂടുതൽ സമീപിക്കാൻ തയ്യാറെടുക്കുന്നതിനാൽ ഈ ഗ്രീൻ കോമറ്റ് കൂടുതൽ തിളങ്ങുന്നതും നഗ്നനേത്രങ്ങൾ കൊണ്ട് കാണാനാകുന്നതുമായി മാറും.
C/2022 E3 കോമറ്റ് നോർത്തേൺ ഹെമിസ്ഫിയറിൽ ദൃശ്യമാണ്. .വൈകുന്നേരം ആകാശം കറുക്കുമ്പോൾ അത് ദൃശ്യമാകും. ഉർസ മൈനറിലെ ഏറ്റവും തിളക്കമുള്ള നക്ഷത്രമായ ധ്രുവനക്ഷത്രത്തിന്റെ അടുക്കലേക്കാണ് അടുത്ത ആഴ്ച ഗ്രീൻ കോമറ്റ് പോകുന്നത്.
ഫെബ്രുവരി 1, 2 തീയതികളിൽ ഈ ഗ്രീൻ കോമറ്റ് ഏറ്റവും മികച്ചതായി കാണാൻ സാധ്യതയുണ്ട്. കൃത്യമായ ഒരു ദിവസം പറയാൻ സാധിക്കില്ല. പിന്നീട്, മാസത്തിന്റെ പകുതിയോടെ കോമറ്റ് സൗരയൂഥത്തിലേക്ക് ഊ തിരികെ വരുമ്പോൾ അതിന്റെ തിളക്കം വീണ്ടും മങ്ങും.
Story highlights- Rare exotic green comet to shoot past earth after 50,000 years