തൊണ്ടവേദന പരിഹരിക്കാന്‍ ചില പൊടിക്കൈകള്‍

January 27, 2023

പലരേയും ഇടയ്ക്കിടെ അലട്ടുന്ന ഒരു പ്രശ്‌നമാണ് തൊണ്ടവേദന. കാലാവസ്ഥയിലെ വ്യതിയാനങ്ങളും അന്തരീക്ഷ മലിനീകരണവുമെല്ലാം പലപ്പോഴും തൊണ്ടവേദനയ്ക്ക് വഴിതെളിക്കും. തൊണ്ടയില്‍ ജലാംശം കുറയുന്നതും ഇന്‍ഫെക്ഷന്‍ ഉണ്ടാകുന്നതുമാണ് തൊണ്ടവേദനയുടെ പ്രധാന കാരണങ്ങള്‍. എന്നാല്‍ ആരംഭത്തില്‍തന്നെ തൊണ്ടവേദനയെ പരിഹരിക്കാന്‍ ചില പൊടിക്കൈകളുണ്ട്. തൊണ്ടവേദനയെ അകറ്റാന്‍ വീട്ടില്‍തന്നെ ചെയ്യാന്‍ സാധിക്കുന്ന ചില പൊടിക്കൈകളെ പരിചയപ്പെടാം.

ചെറുചൂടുവെള്ളത്തില്‍ ഒരല്പം ഉപ്പു ചേര്‍ത്ത് ഗാര്‍ഗിള്‍ ചെയ്യുന്നത് തൊണ്ടവേദനയ്ക്ക് ഉത്തമ പരിഹാരമാണ്. തൊണ്ടവേദനയുടെ പ്രാരംഭഘട്ടത്തില്‍ തന്നെ ഇടയ്ക്കിടെ ഗാര്‍ഗിള്‍ ചെയ്യുന്നത് നല്ലതാണ്.

തൊണ്ടവേദനയുള്ളപ്പോള്‍ ഇടയ്ക്കിടെ ചുക്കുകാപ്പി കുടിക്കുന്നതും വേദനയ്ക്ക് ശമനം കിട്ടാന്‍ സഹായിക്കും. തൊണ്ടവേദനയുണ്ടാക്കുന്ന വൈറസുകളെ പ്രതിരോധിക്കാനും ചുക്കുകാപ്പി സഹായിക്കും.

Read Also: യുവാക്കളുടെ ഹരമായി മാറിയ ജോബ് കുര്യൻ കോഴിക്കോടിന്റെ മണ്ണിലേക്ക്; ഡിബി നൈറ്റ് ബൈ ഫ്‌ളവേഴ്‌സിന്റെ ആവേശം പടരുന്നു

ചുക്കുകാപ്പിയെപ്പോലെതന്നെ കട്ടന്‍ചായയില്‍ ഇഞ്ചി ചേര്‍ത്ത് ഇടയ്ക്കിടെ കുടിക്കുന്നതും തൊണ്ടവേദനയെ പരിഹരിക്കാന്‍ സഹായിക്കും. തൊണ്ടവേദനയുള്ള സമയത്ത് ഇടയ്ക്കിടെ തൊണ്ടയിലും കഴുത്തിന്റെ ഭാഗത്തും ആവി കൊള്ളിക്കുന്നതും തൊണ്ടവേദനയ്ക്ക് ശമനം നല്‍കും.

Story highlights- throat pain remedies