അജിത്തിനൊപ്പം ആക്ഷൻ രംഗങ്ങളുമായി മഞ്ജു വാര്യർ- ‘തുനിവ്’ ട്രെയ്‌ലർ

January 1, 2023

ധനുഷ് നായകനായ ‘അസുരൻ’ എന്ന ചിത്രത്തിലൂടെ തമിഴിൽ അരങ്ങേറ്റം കുറിച്ച ശേഷം മഞ്ജു വാര്യർ അടുത്ത തമിഴ് ചിത്രത്തിലേക്ക് ചേക്കേറുകയാണ്. ഇത്തവണ തമിഴ് സൂപ്പർ സ്റ്റാർ അജിത്തിനൊപ്പമാണ് മഞ്ജു വേഷമിടുന്നത്.’തുനിവ്’ എന്നാണ് ചിത്രത്തിന്റെ പേര്. ഇപ്പോഴിതാ, ഈ സിനിമയുടെ ട്രെയ്‌ലർ പ്രേക്ഷകരിലേക്ക് എത്തിയിരിക്കുകയാണ്.

അജിത്തിനൊപ്പം ആക്ഷൻ രംഗങ്ങളിൽ സജീവമായി നിൽക്കുകയാണ് മഞ്ജു വാര്യരും. മഞ്ജുവിനെ ആദ്യമായാണ് പ്രേക്ഷകർ ആക്ഷൻ വേഷത്തിൽ കാണുന്നത്. സിനിമയ്ക്കായി നടി തന്നെയാണ് തമിഴിൽ സ്വയം ഡബ്ബ് ചെയ്തത്. വലിമൈക്ക് ശേഷം എച്ച്.വിനോദ് അജിത്തിനെ നായകനാക്കി സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘തുനിവ്.’ ഈ ചിത്രത്തിലാണ് മഞ്ജു വാര്യർ കേന്ദ്ര കഥാപാത്രമായി എത്തുന്നത്. ‘അസുരൻ’ എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന് ശേഷം മഞ്ജു അഭിനയിക്കുന്ന തമിഴ് ചിത്രം കൂടിയാണ് ‘തുനിവ്.’

Read Also: വധുവിന്റെ വക ശിങ്കാരി മേളം, ഇലത്താളമടിച്ച് വരൻ, ആവേശം പകർന്ന് വധുവിന്റെ അച്ഛൻ- ഒരു വൈറൽ കല്യാണ വിഡിയോ

അതേസമയം, തമിഴ് സൂപ്പർ താരം അജിത്തിനൊപ്പം നടി മഞ്ജു വാര്യർ നടത്തിയ ലഡാക്ക് ബൈക്ക് റൈഡിന്റെ വിശേഷങ്ങൾ നേരത്തെ തന്നെ വാർത്തകളിൽ നിറഞ്ഞിരുന്നു. അജിത്തിന്റെ ‘തുനിവ്’ എന്ന ചിത്രത്തിന്റെ അവസാന ഷെഡ്യൂളിന് മുൻപുള്ള ഇടവേളയിലാണ് താരങ്ങൾ ലഡാക്കിലേക്ക് ബൈക്കിൽ യാത്രയ്ക്ക് പോയത്. ഇതിന്റെ ചിത്രങ്ങൾ നേരത്തെ തന്നെ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു.

Story highlights- thuniv trailer out now