തെരുവിൽ ആരോ വലിച്ചെറിഞ്ഞ കടലാസ് കഷണങ്ങൾ പെറുക്കി മാറ്റുന്ന മോഹൻലാൽ; കൈയടിച്ച് സോഷ്യൽ മീഡിയ-വിഡിയോ
മലയാളികളുടെ അഭിമാനമാണ് പ്രിയതാരം മോഹൻലാൽ. ഒട്ടേറെ മികച്ച കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരുടെ മനസ്സിൽ ഇടം നേടിയ താരം ഇന്ത്യയിലെ എക്കാലത്തെയും മികച്ച നടന്മാരിലൊരാൾ കൂടിയാണ്. നിരവധി ജീവകാരുണ്യ പ്രവർത്തനങ്ങളും താരത്തിന്റെ നേതൃത്വത്തിൽ നടത്താറുണ്ട്. മോഹൻലാലിനെ പറ്റിയുള്ള വാർത്തകളൊക്കെ വളരെ പെട്ടെന്നാണ് ആരാധകർ ഏറ്റെടുക്കാറുള്ളത്.
ഇപ്പോൾ മോഹൻലാലിൻറെ ഒരു വിഡിയോയാണ് സമൂഹമാധ്യമങ്ങളിൽ വൈറലാവുന്നത്. കാറിന് മുൻപിൽ ആരോ അലക്ഷ്യമായി വലിച്ചെറിഞ്ഞ കടലാസ് കഷണങ്ങൾ കാണുന്നതോടെ ഒരു മടിയും കൂടാതെ അതെടുത്ത് മാറ്റുകയാണ് മോഹൻലാൽ. വിദേശത്ത് എവിടെയോ ആണ് സംഭവം നടന്നത്. ആരാധകർ ഇപ്പോൾ തന്നെ ഈ വിഡിയോ ഏറ്റെടുത്തു കഴിഞ്ഞു. വലിയ കൈയടിയാണ് മോഹൻലാലിന് സമൂഹമാധ്യമങ്ങളിൽ നിന്ന് ലഭിക്കുന്നത്.
അതേ സമയം മോഹൻലാൽ നായകനായ സൂപ്പർ ഹിറ്റ് ചിത്രം ‘സ്ഫടികം’ ഇപ്പോൾ വീണ്ടും റിലീസിനൊരുങ്ങുകയാണ്. റിലീസ് ചെയ്ത് 28 വർഷങ്ങൾ തികയുമ്പോഴാണ് സ്ഫടികം വീണ്ടും പ്രേക്ഷകരിലേക്കെത്തുന്നത്. ഫെബ്രുവരി 9 നാണ് ചിത്രം തിയേറ്ററുകളിൽ റിലീസ് ചെയ്യുന്നത്. മോഹൻലാൽ എന്ന മഹാനടന്റെ കരിയറിലെ ഏറ്റവും മികച്ച കഥാപാത്രങ്ങളിലൊന്നാണ് സ്ഫടികത്തിലെ ആടുതോമ.
Read More: “ഞാൻ തോമ, ആട് തോമ..”; ദൃശ്യമികവോടെ സ്ഫടികത്തിന്റെ ടീസർ എത്തി,പങ്കുവെച്ച് മോഹൻലാൽ
ഇന്നലെയാണ് ചിത്രത്തിന്റെ ടീസർ റിലീസ് ചെയ്തത്. മോഹൻലാൽ തന്നെയാണ് സമൂഹമാധ്യമങ്ങളിലൂടെ ടീസർ പങ്കുവെച്ചത്. വലിയ ആവേശത്തോടെയാണ് മലയാള സിനിമ പ്രേക്ഷകർ സ്ഫടികത്തിന്റെ റീ റിലീസിനായി കാത്തിരിക്കുന്നത്. സ്ഫടികം തിയേറ്ററിൽ കാണാൻ കഴിയാതിരുന്ന പുതിയ തലമുറയ്ക്ക് വേണ്ടി കൂടിയാണ് ചിത്രം വീണ്ടുമെത്തിക്കുന്നതെന്ന് നേരത്തെ സംവിധായകൻ ഭദ്രൻ പറഞ്ഞിരുന്നു.
Story Highlights: Video of mohanlal removing waste paper