ഫിനിഷിംഗ് ലൈനിലേക്ക് പറന്നെത്തി മത്സരാർത്ഥി- അമ്പരപ്പിക്കുന്ന കാഴ്ച

February 22, 2023

പ്രചോദനാത്മകമായ കാഴ്ചകൾ പങ്കുവയ്ക്കുന്നതിൽ മുൻപന്തിയിലാണ് വ്യവസായിയായ ആനന്ദ് മഹീന്ദ്ര. ആളുകൾക്ക് ഇഷ്ടപ്പെടുന്ന ഉള്ളടക്കങ്ങൾ പങ്കുവയ്ക്കുന്നത് അദ്ദേഹത്തിന്റെ പ്രത്യേകതയാണ്. ഇപ്പോഴിതാ, അദ്ദേഹം പങ്കുവെച്ച ഒരു വിഡിയോ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധനേടുകയാണ്. വിഡിയോയിൽ അസാധാരണമായ രീതിയിൽ ഒരു ഓട്ടത്തിൽ വിജയിച്ച ഒരു ആൺകുട്ടിയെയാണ് കാണാൻ സാധിക്കുക.

ആനന്ദ് മഹീന്ദ്ര ട്വിറ്ററിൽ പങ്കുവെച്ച വിഡിയോയാണ് ഇപ്പോൾ വൈറലായിരിക്കുന്നത്. 12 സെക്കൻഡ് ദൈർഘ്യമുള്ള വിഡിയോയിൽ ഒരു ആൺകുട്ടി ഓട്ടമത്സരത്തിൽ പങ്കെടുക്കുന്നത് കാണാം. തന്റെ എതിരാളി വിജയിക്കുന്നതിന് സെക്കന്റുകളെമാത്രം സാധ്യത നിലനിൽക്കെ ഫിനിഷിംഗ് ലൈനിലേക്ക് കുതിക്കാൻ തീരുമാനിച്ച ആൺകുട്ടി പറന്ന് ഫിനിഷിംഗ് ലൈനിലേക്ക് എത്തി. ഓടുകയാണോ പറക്കുകയാണോ എന്ന് പോലും പറയാനാകാത്തവിധം വേഗത്തിലാണ് കുട്ടി ഫിനിഷിംഗ് ലൈനിലേക്ക് എത്തിയത്.

Read Also: മിമിക്രിയിൽ വന്ന കാലഘട്ടം മുതൽ കൂടെയുണ്ടായ സഹപ്രവർത്തക- സുബിയുടെ അപ്രതീക്ഷിത വിടവാങ്ങലിൽ നൊമ്പരത്തോടെ സുഹൃത്തുക്കൾ

ഇത്തരം കൗതുകകരമായ ഓട്ടമത്സരങ്ങൾ സമൂഹമാധ്യമങ്ങളിപ്പോൾ ശ്രദ്ധേയമാകാറുണ്ട്. കുതിരശക്തി എന്നത് വേഗതയുടെയും കരുത്തിന്റെയുമൊക്കെ പ്രതീകമാണ്. കുതിരയെ ഓടിത്തോൽപ്പിക്കാൻ സാധിക്കില്ല എന്നത് ഒരു യാഥാർഥ്യമാണ്. എന്നാൽ, കുതിരയെ ഓടി തോൽപ്പിച്ച് ഒരു യുവാവ് താരമായിരുന്നു. ഒരു ബ്രിട്ടീഷ് ഓട്ടക്കാരനാണ് കുതിരയോട് 35 കിലോമീറ്റർ ഓട്ടത്തിൽ വിജയിച്ചത്. ശനിയാഴ്ച വെയിൽസിലെ ലാൻവർട്ടിഡ് വെൽസിൽ നടന്ന മാൻ വി കുതിരയോട്ടത്തിൽ ഇതോടെ വിജയിക്കുന്ന മൂന്നാമത്തെ വ്യക്തിയായി മാറി റിക്കി ലൈറ്റ്ഫൂട്ട്. ഇംഗ്ലണ്ടിലെ കുംബ്രിയയിലെ ഡിയർഹാം ഗ്രാമത്തിൽ നിന്നുള്ള 37 കാരനായ അഗ്നിശമന സേനാംഗമാണ് 35 കിലോമീറ്റർ ഓട്ടം രണ്ട് മണിക്കൂർ 22 മിനിറ്റ് 23 സെക്കൻഡിൽ പൂർത്തിയാക്കി വിജയം കൈവരിച്ചത്.

Story highlights- amazing finishing line video