ഹിറ്റ് തമിഴ് ഗാനത്തിന് ചുവടുവെച്ച് അനുമോളും സുഹൃത്തുക്കളും- വിഡിയോ

February 13, 2023

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരമാണ് അനുമോൾ. തിരുവനന്തപുരം ആര്യനാട് സ്വദേശിനിയായ അനു, സീരിയലുകളിലൂടെയാണ് തുടക്കമിട്ടതെങ്കിലും സ്റ്റാർ മാജിക് ആണ് അനുവിന് ആരാധകരെ നേടിക്കൊടുത്തത്. സ്റ്റാർ മാജിക്കിലെ നിഷ്കളങ്കയായ പെൺകുട്ടി എന്ന വിശേഷണമാണ് പ്രേക്ഷകർ നടിക്ക് നൽകിയിരിക്കുന്നത്.  ഇപ്പോൾ ഫ്‌ളവേഴ്‌സ് ടി വിയിൽ സംപ്രേഷണം ചെയ്യുന്ന ‘സു സു’ എന്ന പരമ്പരയിലും നടി വേഷമിടുന്നുണ്ട്.

ഇപ്പോഴിതാ, നൃത്തവുമായി എത്തിയിരിക്കുകയാണ് നടി. നടൻ ജീവൻ ഗോപാലിനും സുഹൃത്തുക്കൾക്കും ഒപ്പമാണ് അനുമോൾ നൃത്തം ചെയ്യുന്നത്. ഹിറ്റ് തമിഴ് ഗാനത്തിനൊപ്പമാണ് ഇവർ ചുവടുവയ്ക്കുന്നത്. അഭിനയ രംഗത്തെയും സമൂഹമാധ്യമങ്ങളിലെയും താരങ്ങൾ അണിനിരന്ന ഫ്‌ളവേഴ്‌സ് ടി വി ഒരുക്കിയ സ്റ്റാർ മാജിക്കിലൂടെയാണ് അനു താരമായത്. സീരിയൽ രംഗത്ത് നിന്നും എത്തിയ അഭിനേതാക്കൾക്കും ഒട്ടേറെ ആരാധകരെ സമ്മാനിച്ചത് സ്റ്റാർ മാജിക് വേദിയാണ്. മിനിസ്ക്രീൻ പ്രേക്ഷകർക്ക് സുപരിചിതയായ നടി അനു സ്റ്റാർ മാജിക്കിലൂടെയാണ് കൂടുതൽ ശ്രദ്ധേയയായത്.

Read Also: പേര് ബോബി, പ്രായം 30, സൗഹൃദം പൂച്ചകളുമായി; ഇത് ലോകത്തിലെ ഏറ്റവും പ്രായം കൂടിയ നായ-വിഡിയോ

കഴിഞ്ഞ എട്ടുവർഷമായി അഭിനയരംഗത്തുണ്ട് അനുമോൾ. എട്ടുവര്ഷത്തിനിടെ ഒട്ടേറെ പരമ്പരകളിൽ വേഷമിടുകയും ചെയ്തു. എന്നാൽ, മേക്കപ്പിടാതെ അന്നൊക്കെ പുറത്തുപോയാൽ ആരും തിരിച്ചറിയില്ലായിരുന്നു. അനു അല്ലെ എന്നൊക്കെ സംശയം തോന്നുമെങ്കിലും സീരിയലുകൾ കാണുന്ന അമ്മമാർക്കൊക്കെയേ അറിയുകയുള്ളായിരുന്നു എന്നും അനു മുൻപ് സ്റ്റാർ മാജിക് വേദിയിൽ തുറന്നു പറഞ്ഞിരുന്നു.

Story highlights- anumol dance video with actor jeevan