സന്തോഷം നിറയുന്ന വീട്- വിഡിയോ പങ്കുവെച്ച് അനുശ്രീ

February 2, 2023

സിനിമകളിലും സമൂഹമാധ്യമങ്ങളിലും ഒരുപോലെ സജീവമാണ് നടി അനുശ്രീ. ലോക്ക്ഡൗൺ സമയത്താണ് അനുശ്രീ സമൂഹമാധ്യമങ്ങളിൽ കൂടുതൽ സജീവമായത്. നിരവധി വിശേഷങ്ങൾ അനുശ്രീ ആരാധകരുമായി പങ്കുവെച്ചിരുന്നു. ഇപ്പോൾ വീണ്ടും സിനിമാ തിരക്കുകളിലേക്ക് ചേക്കേറിയിട്ടും നടി ആരാധകരുമായി വിശേഷങ്ങൾ പങ്കുവയ്ക്കാൻ സമയം കണ്ടെത്താറുണ്ട്.

അടുത്തിടെയാണ് അനുശ്രീ കൊച്ചിയിൽ സ്വന്തമായി ഒരു ഫ്ലാറ്റ് വാങ്ങിയത്. ഇപ്പോഴിതാ, ഫ്ളാറ്റിലെ കാഴ്ചകൾ ആരാധകർക്കായി പങ്കുവയ്ക്കുകയാണ് നടി. ‘സുഖപ്രദമായ ഒരു വീട് സന്തോഷത്തിന്റെ ഉറവിടമാണ്’ എന്ന ക്യാപ്ഷനൊപ്പമാണ് നടി വിഡിയോ പങ്കുവെച്ചത്.

അതേസമയം, ഫഹദ് ഫാസിലിനെ നായകനാക്കി ലാല്‍ ജോസ് സംവിധാനം നിര്‍വഹിച്ച ചിത്രമാണ് ഡയമണ്ട് നെക്ലേസ്. ചിത്രത്തില്‍ കലാമണ്ഡലം രാജശ്രീ എന്ന കഥാപാത്രമായാണ് അനുശ്രീ അഭിനയലോകത്തേക്ക് ചുവടുവെച്ചത്. റിയാലിറ്റി ഷോയിൽ നിന്നും സിനിമയിലേക്ക് എത്തിയ നടി ഇപ്പോൾ ഒട്ടേറെ ചിത്രങ്ങളുമായി സജീവമായിരിക്കുകയാണ്.

Read Also: എല്ലാം മറന്നാലും സംഗീതം നിലനിൽക്കും; മറവി രോഗം ബാധിച്ച മുത്തശ്ശി കൊച്ചു മകന് താരാട്ട് പാടുന്ന ഹൃദ്യ നിമിഷം-വിഡിയോ

റെഡ് വൈന്‍, പുള്ളിപ്പുലികളും ആട്ടിന്‍കുട്ടിയും, നാക്കു പെന്റ നാക്കു താക്ക, ചന്ദ്രേട്ടന്‍ എവിടെയാ, ഒപ്പം, ഇതിഹാസ, മഹേഷിന്റെ പ്രതികാരം, മൈ സാന്റ, പ്രതി പൂവന്‍കോഴി തുടങ്ങി നിരവധി ചിത്രങ്ങളില്‍ താരം ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്. അനുശ്രീ പ്രധാന വേഷത്തിൽ എത്തുന്ന ഒട്ടേറെ ചിത്രങ്ങൾ അണിയറയിൽ ഒരുങ്ങുന്നുണ്ട്.

Story highlights- anusree home tour