ഉത്സവപറമ്പിൽ ആവേശമുണർത്തി ‘രഞ്ജിതമേ..’ ചുവടുകളുമായി ഒരു കുഞ്ഞു മിടുക്കി- വിഡിയോ

February 16, 2023

എല്ലാവരിലും പുഞ്ചിരിയും സന്തോഷവും നിറയ്ക്കുന്ന ഒട്ടേറെ കാഴ്ചകൾ സമൂഹമാധ്യമങ്ങളിലൂടെ ശ്രദ്ധനേടാറുണ്ട്. കൊച്ചുകുട്ടികൾ അവരുടെ നിഷ്കളങ്കമായ ചിരികളോടെ പങ്കുവയ്ക്കുന്ന നിമിഷങ്ങൾക്കാണ് ആരാധകർ ഏറെയുള്ളത്. ഇപ്പോഴിതാ, ഉത്സവപ്പറമ്പിൽ ആവേശത്തോടെ ചുവടുവയ്ക്കുന്ന പെൺകുട്ടിയുടെ വിഡിയോ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധനേടുകയാണ്.

എല്ലാവരും ചുറ്റും നിൽകുമ്പോൾ ആവേശത്തോടെ ചുവടുവയ്ക്കുകയാണ് ഒരു കുഞ്ഞുവാവ. ‘രഞ്ജിതമേ..’ എന്ന ഗാനത്തിനാണ് കുഞ്ഞു ചുവടുവയ്ക്കുന്നത്. ചുവടുകൾ പിഴയ്ക്കാതെ ആൾകൂട്ടത്തെ ഭയക്കാതെ കുഞ്ഞ് രസകരമായി ചുവടുവയ്ക്കുകയാണ്. അടുത്തിടെ ഇത്തരത്തിൽ ധാരാളം വിഡിയോകൾ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധനേടിയിരുന്നു.

 മഞ്ഞ ഫ്രോക്കും ഡെനിം ജാക്കറ്റും ധരിച്ച ഒരു കൊച്ചു പെൺകുട്ടി ആത്മവിശ്വാസത്തോടെ ചുവടുവയ്ക്കുന്ന വിഡിയോ അടുത്തിടെ ശ്രദ്ധനേടിയിരുന്നു. ഗായകൻ അജയ് ഹൂഡ ട്രാക്ക് ലൈവായി പാടിയപ്പോൾ കൊച്ചുകുട്ടി പാട്ടിന്റെ ആകർഷകമായ സ്പന്ദനങ്ങൾക്ക് അനുസൃതമായി ചുവടുവയ്ക്കുകയാണ്. മറ്റൊന്നും ശ്രദ്ധിക്കാതെയാണ് ഈ കുഞ്ഞ് .ഗായകനും കുഞ്ഞിനൊപ്പം ചുവടുവയ്ക്കുന്നുണ്ട്.

Read Also: ഐസിൽ പമ്പരം പോലെ ചുറ്റിക്കറങ്ങി ഒരു 62 കാരി; അമ്പരപ്പിക്കുന്ന സ്കേറ്റിംഗ് പ്രകടനം-വിഡിയോ

അടുത്തിടെ മേളത്തിനൊപ്പം ചുവടുവയ്ക്കുന്ന രണ്ടു കൊച്ചുപെൺകുട്ടികളുടെ വിഡിയോ അടുത്തിടെ ശ്രദ്ധനേടിയിരുന്നു. വിഡിയോയിൽ പെൺകുട്ടികളിലൊരാൾ എഴുന്നേറ്റ് നിന്ന് ധോൾ ബീറ്റുകൾക്ക് ചുവടുവയ്ക്കുന്നത് കാണാം. സംഗീതം ഉച്ചത്തിലാകുമ്പോൾ, തന്നോടൊപ്പം ചേരാൻ മുതിർന്ന കുട്ടി കൊച്ചുകുട്ടിയെ വിളിക്കുന്നു. 

Story highlights- baby dancing with renjithame song