“ഞങ്ങൾ ഒരുങ്ങി കഴിഞ്ഞു, നിങ്ങളോ.”; ശ്രദ്ധേയമായി ഉണ്ണി മുകുന്ദന്റെ വിഡിയോ, കേരളത്തിന്റെ ആദ്യ മത്സരം അൽപസമയത്തിനകം, തത്സമയ സംപ്രേഷണം ഫ്‌ളവേഴ്‌സിലൂടെ

February 19, 2023

സെലിബ്രിറ്റി ക്രിക്കറ്റ് ലീഗിലെ ആദ്യ മത്സരത്തിനായി താരങ്ങൾ ഇന്നിറങ്ങുകയാണ്. മലയാള സിനിമ താരങ്ങളുടെ ക്രിക്കറ്റ് ടീമായ സീ ത്രീ കേരള സ്‌ട്രൈക്കേഴ്സും തെലുഗു വാരിയേഴ്‌സും തമ്മിലുള്ള വാശിയേറിയ പോരാട്ടം അൽപസമയത്തിനകം ആരംഭിക്കും. 2.30 നാണ് മത്സരം. മലയാളികളുടെ പ്രിയപ്പെട്ട ചാനലായ ഫ്‌ളവേഴ്‌സ് ടിവി മത്സരത്തിന്റെ തത്സമയ സംപ്രേഷണം ഒരുക്കിയിട്ടുണ്ട്.

മലയാളത്തിലെ യുവതാരങ്ങൾ അണിനിരക്കുന്ന ടീമിന്റെ നായകൻ കുഞ്ചാക്കോ ബോബനാണ്. ആസിഫ് അലി, രാജീവ് പിള്ള, ഉണ്ണി മുകുന്ദൻ, അർജുൻ നന്ദകുമാർ, ഇന്ദ്രജിത്ത് സുകുമാരൻ, സിദ്ധാർഥ് മേനോൻ, മണിക്കുട്ടൻ, വിജയ് യേശുദാസ്, ഷഫീഖ് റഹ്‌മാൻ, വിവേക് ഗോപൻ, സൈജു കുറുപ്പ്. വിനു മോഹൻ, നിഖിൽ കെ മേനോൻ, പ്രജോദ് കലാഭവൻ, ആന്റണി വർഗീസ്, ജീൻ പോൾ ലാൽ, സഞ്ജു ശിവറാം, സിജു വിൽസൺ, പ്രശാന്ത് അലക്സാണ്ടർ എന്നിവരാണ് പ്രേക്ഷകരുടെ പ്രിയപ്പെട്ട ചാക്കോച്ചൻ നയിക്കുന്ന സ്‌ട്രൈക്കേഴ്സിലെ താരങ്ങൾ. അതേ സമയം ഉണ്ണി മുകുന്ദൻ പങ്കുവെച്ച ഒരു വിഡിയോ ഇപ്പോൾ ഏറെ ശ്രദ്ധേയമായി മാറുകയാണ്.

ലീഗിൽ ആകെ 19 മത്സരങ്ങളാണുള്ളത്. മാർച്ച് 19 ന് ഹൈദരാബാദിൽ വെച്ചാണ് ഫൈനൽ. സ്‌ട്രൈക്കേഴ്‌സിന് പുറമെ ബംഗാൾ ടൈഗേഴ്സ്, മുംബൈ ഹീറോസ്, പഞ്ചാബ് ദേ ഷേർ, കർണാടക ബുൾഡോസേഴ്സ്, ഭോജ്പുരി ദബാങ്സ്, തെലുഗു വാരിയേഴ്സ്,ചെന്നൈ റൈനോസ് എന്നീ ടീമുകളാണ് സിസിഎല്ലിൽ അണിനിരന്നിരിക്കുന്നത്.

Read More: തന്റെ പ്രിയപ്പെട്ട ഭക്ഷണം എത്തിയപ്പോൾ വിരാട് കോലിയുടെ രസകരമായ പ്രതികരണം; വിഡിയോ ഏറ്റെടുത്ത് ആരാധകർ

മൂന്ന് വർഷങ്ങൾക്ക് ശേഷമാണ് ഇന്ത്യൻ സിനിമ താരങ്ങൾ വീണ്ടും ക്രിക്കറ്റിനായി മൈതാനത്തേക്ക് ഇറങ്ങിയിരിക്കുന്നത്. കൊവിഡ് കാരണം 2020 മുതൽ സെലിബ്രിറ്റി ക്രിക്കറ്റ് ലീഗ് നടന്നിരുന്നില്ല. അതേ സമയം സെലിബ്രിറ്റി ക്രിക്കറ്റ് ലീഗിൽ ഇന്നലെ നടന്ന മത്സരങ്ങളിൽ ചെന്നൈ റൈനോസ് മുംബൈ ഹീറോസിനെയും കർണാടക ബുൾഡോസേഴ്‌സ് ബംഗാൾ ടൈഗേഴ്‌സിനെയും പരാജയപ്പെടുത്തി. 10 വിക്കറ്റിന്റെ കൂറ്റൻ വിജയമാണ് ചെന്നൈ നേടിയത്. 8 വിക്കറ്റിനാണ് കർണാടക ബംഗാളിനെ തകർത്തത്.

Story Highlights: CCl kerala first match